ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ചിത്രമായി ഒരുങ്ങാൻ പോകുന്ന ചലച്ചിത്ര വിസ്മയം ആണ് കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന രണ്ടാമൂഴം. ഒടിയൻ എന്ന മോഹൻലാൽ ചിത്രം ഇപ്പോൾ സംവിധാനം ചെയ്തു കൊണ്ടിരിക്കുന്ന വി എ ശ്രീകുമാർ മേനോൻ, ഇതിഹാസ സാഹിത്യകാരനായ എം ടി വാസുദേവൻ നായരുടെ തിരക്കഥയെ അടിസ്ഥാനപ്പെടുത്തി സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രം ആയിരം കോടി മുതൽ മുടക്കിൽ ബി ആർ ഷെട്ടി ആണ് നിർമ്മിക്കുക. അടുത്ത വർഷം ആദ്യം ആണ് രണ്ടു ഭാഗങ്ങൾ ആയി നിർമ്മിക്കുന്ന ഈ ചിത്രം ഷൂട്ട് തുടങ്ങുക. പക്ഷെ ഇപ്പോൾ തന്നെ ആരാധകരുടെ ആവേശവും പ്രതീക്ഷയും വാനോളമാണ്. ആരാധകർ ഉണ്ടാക്കുന്ന പോസ്റ്ററുകളും മോഷൻ വീഡിയോകളും വമ്പൻ ശ്രദ്ധയാണ് നേടുന്നത്. ഇന്നലെ ആണ് രണ്ടാമൂഴത്തിന്റെ പുതിയ ഫാൻ മേഡ് മോഷൻ പോസ്റ്റർ സോഷ്യൽ മീഡിയയിൽ എത്തിയത്. ഒറിജിനൽ മോഷൻ പോസ്‌റ്ററുകളെ വെല്ലുന്ന തരത്തിലുള്ള ഒരു കിടിലൻ ഐറ്റം ആണ് ഇന്നലെ വന്ന ഫാൻ മേഡ് മോഷൻ പോസ്റ്റർ എന്ന് പറയാം.
മോഹൻലാലിൻറെ ശബ്ദത്തിലുള്ള ഡയലോഗുകൾ ഉൾപ്പെടുത്തിയാണ് ഈ മോഷൻ പോസ്റ്റർ എത്തിയിരിക്കുന്നത്. ഭീമ സേനനായി മോഹൻലാൽ അഭിനയിച്ച ഛായാമുഖി എന്ന നാടകത്തിൽ നിന്നാണ് ഇതിലെ ഡയലോഗുകൾ എടുത്തത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത് . സിജിൽ ശിവദാസ് എന്ന വ്യക്തിയാണ് ഈ മോഷൻ പോസ്റ്റർ ഉണ്ടാക്കിയത്. ഏതായാലും ഇത് റിലീസ് ചെയ്ത നിമിഷം മുതൽ സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു. മോഹൻലാൽ ആരാധകരും സിനിമാ പ്രേമികളുമെല്ലാം ഒരേ ആവേശത്തോടെയാണ് ഈ മോഷൻ പോസ്റ്റർ ഏറ്റെടുത്ത്. ഗംഭീര വർക്ക് എന്ന ഒരേ അഭിപ്രായം ആണ് എല്ലാവരും ഇതിനെ കുറിച്ച് പങ്കു വെക്കുന്നത്. ഏതായാലും ഇതെല്ലാം കാണിക്കുന്നത് ഈ ചിത്രത്തിനായി എന്തുമാത്രം പ്രതീക്ഷയോടെയാണ് ഏവരും കാത്തിരിക്കുന്നത് എന്നാണ്. മോഹൻലാലിനൊപ്പം ഇന്ത്യൻ സിനിമയിലെയും ഹോളിവുഡിലെയും വരെ സൂപ്പർ താരങ്ങൾ ഈ ചിത്രത്തിൽ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
This website uses cookies.