ഈ സീസണിൽ പ്രേക്ഷകർ ഏറ്റവും അധികം കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മെഗാ സ്റ്റാർ മമ്മൂട്ടി നായകൻ ആയി എത്തുന്ന പരോൾ എന്ന ചിത്രം. ഏവരുടെയും കാത്തിരിപ്പിനൊടുവിൽ ഇപ്പോൾ ഈ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തിരിക്കുകയാണ്. ക്ലാസും മാസും ഒത്തിണങ്ങിയ ചിത്രമായിരിക്കും പരോൾ എന്ന സൂചനയാണ് ടീസർ നൽകുന്നത്. മമ്മൂട്ടി അവതരിപ്പിക്കുന്ന സഖാവ് അലക്സ് എന്ന കഥാപാത്രം ആരാധകരെ ത്രസിപ്പിക്കുന്നതിനൊപ്പം ഈ നടന്റെ പ്രതിഭയെ ചൂഷണം ചെയ്യുന്ന ഒന്ന് കൂടിയാവും എന്ന ഫീൽ ആണ് പരോൾ ടീസർ നൽകുന്നത്. കമ്മ്യൂണിസ്റ്റ് പശ്ചാത്തലം കൂടി വന്നിട്ടുള്ളതു കൊണ്ട് തന്നെ തീപ്പൊരി ഡയലോഗുകളും ചിത്രത്തിൽ പ്രതീക്ഷിക്കാം എന്ന സൂചനയും ടീസർ തരുന്നുണ്ട്. മമ്മൂട്ടിയുടെ സഖാവ് അലക്സിന്റെ ജീവിതത്തിലെ മൂന്നു കാലഘട്ടങ്ങളിലൂടെയാണ് ഈ ചിത്രം കഥ പറയുന്നതെന്ന് നേരത്തെ ഞങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഇപ്പോൾ ഈ ടീസറും സൂചിപ്പിക്കുന്നത് അത് തന്നെയാണ്. നവാഗതനായ ശരത് സന്ദിത് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആന്റണി ഡിക്രൂസ് ആണ്. ഇനിയ, മിയ ജോർജ് എന്നിവർ പ്രധാന സ്ത്രീ കഥാപാത്രങ്ങൾ ആയി എത്തിയിരിക്കുന്ന ഈ ചിത്രത്തിൽ ബാഹുബലി വില്ലൻ പ്രഭാകർ, സുരാജ് വെഞ്ഞാറമ്മൂട്, സിദ്ദിഖ്, മുത്തുമണി , ലാലു അലക്സ്, സുധീർ കരമന , അലെൻസിയർ, അനിൽ നെടുമങ്ങാട്, പദ്മരാജ് രതീഷ്, ശശി കലിംഗ തുടങ്ങി ഒരു വലിയ താര നിര തന്നെ അണി നിരക്കുന്നുണ്ട്. അജിത് പൂജപ്പുര തിരക്കഥ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ പോസ്റ്ററുകളും ഒരു ഡിജിറ്റൽ ഫിലിപ്പും ഏറെ ശ്രദ്ധ നേടിയെടുത്തിരുന്നു. എസ് ലോകനാഥൻ ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് ശരത്, എൽവിൻ ജോഷുവ എന്നിവരും എഡിറ്റ് ചെയ്തിരിക്കുന്നത് സുരേഷുമാണ്. മാർച്ച് മാസം അവസാനം ഈ ചിത്രം തീയേറ്ററുകളിൽ എത്തും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ് എന്ന ചിത്രത്തിലെ ഏറ്റവും പുതിയ പ്രോമോ ഗാനം പുറത്ത്. ഇപ്പോഴത്തെ ട്രെൻഡിനൊപ്പം നിൽക്കുന്ന…
സൂപ്പർ ഹിറ്റ് 'തല്ലുമാല'യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം എന്നതിനാൽ തന്നെ 'ആലപ്പുഴ ജിംഖാന'യ്ക്ക് മേൽ സിനിമാപ്രേമികൾ…
This website uses cookies.