ജയസൂര്യ- രഞ്ജിത് ശങ്കർ ടീം അഞ്ചാമതും ഒന്നിക്കുകയാണ്. പുണ്യാളൻ അഗർബത്തീസ്, സു സു സുധി വാത്മീകം, പ്രേതം, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഈ ടീം ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഞാൻ മേരിക്കുട്ടി. പതിവ് പോലെ ഡ്രീംസ് ആൻഡ് ബീയോണ്ട് എന്ന ബാനറിൽ ഇവർ രണ്ടു പേരും തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നതും. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ആദ്യ ടീസർ റിലീസ് ചെയ്തിരിക്കുകയാണ്. ആദ്യ ടീസർ കണ്ടു അക്ഷരാർഥത്തിൽ ഞെട്ടിയിരിക്കുകയാണ് സിനിമാപ്രേമികൾ എന്ന് പറയാം. ജയസൂര്യയുടെ കിടിലൻ മേക് ഓവർ തന്നെയാണ് അതിനു കാരണം. ഈ ചിത്രത്തിൽ ഒരു ട്രാൻസ് ജൻഡർ ആയാണ് ജയസൂര്യ അഭിനയിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . അതിനു വേണ്ടി പെൺ വേഷത്തിലാണ് അദ്ദേഹം ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
ടീസറിൽ അദ്ദേഹത്തിന്റെ രണ്ടു ഗെറ്റപ്പുകൾ ആണ് കാണിക്കുന്നത്. താടിയുള്ള ആൺ വേഷത്തിലുള്ള ജയസൂര്യയും താടിയും മീശയും ഇല്ലാത്ത പെൺവേഷത്തിലുള്ള ജയസൂര്യയും ഈ ടീസറിൽ പ്രത്യക്ഷപ്പെടുന്നു. രഞ്ജിത് ശങ്കർ തന്നെ രചന നിർവഹിച്ച ഈ ചിത്രം ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു. ഇവരയുടെ തന്നെ ഉടമസ്ഥതയിൽ ഉള്ള പുണ്യാളൻ സിനിമാസ് ആയിരിക്കും ഈ ചിത്രം വിതരണം ചെയ്യുക. ഏതായാലും ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടീസർ മിന്നിച്ചതോടെ പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളം ഉയർന്നിരിക്കുകയാണ്. ഒരിക്കൽ കൂടി ഒരു ക്ലാസ് എന്റെർറ്റൈനെർ ആയിരിക്കും ഈ ടീമിൽ നിന്ന് ലഭിക്കുക എന്ന് ഉറപ്പായി കഴിഞ്ഞു. ജയസൂര്യ എന്ന നടന്റെ മറ്റൊരു വിസ്മയിപ്പിക്കുന്ന പ്രകടനത്തിനായിരിക്കും ഈ ചിത്രം കളമൊരുക്കുക എന്ന സൂചനയും ടീസർ തരുന്നുണ്ട്. കഴിഞ്ഞ മാസം റിലീസ് ചെയ്ത ക്യാപ്റ്റൻ എന്ന എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് ജയസൂര്യ ഒരുപാട് അഭിനന്ദനങ്ങൾ നേടിയിരുന്നു.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.