പിറന്നാൾ ദിനത്തിൽ ആരാധകർക്കായി താൻ നായകനാകുന്ന ‘ശിക്കാരി ശംഭു’ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ട് കുഞ്ചാക്കോ ബോബൻ. ചാക്കോച്ചന്‍റെ പിറന്നാൾ ദിന സ്പെഷൽ ടീസറാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. പിന്നീട് താരം ഇത് ഫേസ്ബുക്ക് പേജിൽ പങ്കുവെക്കുകയായിരുന്നു.
ഓർഡിനറി, ത്രീഡോട്ട്സ്, മധുരനാരങ്ങ എന്നീ ചിത്രങ്ങൾക്കു ശേഷം കുഞ്ചാക്കോ ബോബനും സുഗീതും ഒന്നിക്കുന്ന ചിത്രമാണിത്. പീലിപ്പോസ് എന്ന പീലിയേയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്. നിഷാദ് കോയയാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ ഫെയിം വിഷ്ണു ഉണ്ണികൃഷ്ണൻ, ശിവദ, അൽഫോൻസ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്ന താരങ്ങൾ. ഏയ്ഞ്ചൽ മരിയ സിനിമാസിന്‍റെ ബാനറിൽ എസ്.കെ. ലോറൻസാണ് ചിത്രം നിർമിക്കുന്നത്. ക്രിസ്തുമസ് റിലീസായി ചിത്രം പ്രദര്‍ശനത്തിനെത്തും.
അതേസമയം ‘ദിവാന്‍ജിമൂല ഗ്രാന്‍ഡ് പ്രിക്‌സ്’ , കുട്ടനാടന്‍ മാര്‍പാപ്പ എന്നീ ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. നോര്‍ത്ത് 24 കാതം, സപ്തമശ്രീ തസ്‌കര, ലോര്‍ഡ് ലിവിംഗ്‌സ്റ്റണ്‍ 7000 കണ്ടി എന്നിവയ്ക്കുശേഷം അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദിവാന്‍ജിമൂല ഗ്രാന്‍ഡ് പ്രിക്‌സ്. കോമഡിക്കും സാഹസികതയ്ക്കും പ്രധാന്യമുള്ളതാണ് ചിത്രത്തിന്റെ ഉള്ളടക്കം. മാഴ്‌സ് ഇന്റര്‍നാഷണല്‍സിന്റെ ബാനറില്‍ മസൂദ് മുഹമ്മദും സഫീര്‍ അഹമ്മദും ചേര്‍ന്നാണ് ‘ദിവാന്‍ജിമൂല ഗ്രാന്‍ഡ് പ്രിക്‌സ്’ ,നിർമ്മിക്കുന്നത്.
കുഞ്ചാക്കോ കുട്ടനാട്ടുകാരനായി എത്തുന്ന ചിത്രമാണ് ‘കുട്ടനാടൻ മാർപ്പാപ്പ’. ശ്രീജിത് വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നൌഷാദ് ആലത്തൂര്‍, ഹസീബ് ഹനീഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശാന്തികൃഷ്ണ, അദിതി രവി, ഇന്നസെന്റ്, സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മ്മജന്‍, രമേശ് പിഷാരടി എന്നിവർ മറ്റ് പ്രധാനവേഷങ്ങളിലെത്തുന്നു. ”ഇത് ക്യാമറ വെള്ളത്തിൽ വീണ കഥയല്ല ക്യാമറയുമായി വെള്ളത്തിൽ ചാടിയ ക്യാമറാമാന്റെ കഥയാണ്” എന്നാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.