[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

പാപ്പന്റെ ഗംഭീര വിജയം ദുബായിൽ ആഘോഷിച്ച് ആക്ഷൻ സൂപ്പർ സ്റ്റാർ; വീഡിയോ കാണാം

ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയെ നായകനാക്കി മാസ്റ്റർ ഡയറക്ടർ ജോഷി സംവിധാനം ചെയ്ത പാപ്പൻ ഗംഭീര വിജയം നേടിയാണ് ഇപ്പോൾ മുന്നേറുന്നത്. ഈ കഴിഞ്ഞ വെള്ളിയാഴ്ച ഗൾഫിലും റിലീസ് ചെയ്ത ഈ ചിത്രം അവിടേയും മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രം പ്രേക്ഷകരോടൊപ്പം കാണാൻ ഗൾഫിലെത്തിയ സുരേഷ് ഗോപിയും സംഘവും പാപ്പന്റെ വിജയം അവിടെ ആഘോഷിച്ചു. അതിന്റെ വീഡിയോ നൈല ഉഷയാണ് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി വഴി പുറത്തു വിട്ടത്. സുരേഷ് ഗോപിയോടൊപ്പം, സംവിധായകൻ ജോഷി, സുരേഷ് ഗോപിയുടെ മകനും ഈ ചിത്രത്തിലെ ഒരു താരവുമായ ഗോകുൽ സുരേഷ്, നൈല ഉഷ, ഇതിൽ പ്രധാന വേഷം ചെയ്ത നീത പിള്ളൈ എന്നിവരും ഉണ്ടായിരുന്നു. ദുബായിലെ ലുലു മാളിൽ വെച്ച് കേക്ക് മുറിച്ചാണ് അവർ ചിത്രത്തിന്റെ വിജയം ആഘോഷിച്ചത്.

https://youtube.com/shorts/TDX-WcuCWec

ഗൾഫിൽ 108 ലൊക്കേഷനിൽ റിലീസ് ചെയ്ത ഈ ചിത്രം മറ്റു വിദേശ മാർക്കറ്റുകളിലും റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും ഈ കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്. കേരളത്തിൽ ഇപ്പോഴും മികച്ച കളക്ഷൻ നേടി മുന്നേറുകയാണ് ഈ ചിത്രം. ആർ ജെ ഷാൻ രചിച്ച ഈ മാസ്സ് ക്രൈം ത്രില്ലർ ചിത്രം ആരാധകർക്കും യുവ പ്രേക്ഷകർക്കുമൊപ്പം കുടുംബ പ്രേക്ഷകരും സ്വീകരിച്ചു കഴിഞ്ഞു. എബ്രഹാം മാത്യു മാത്തൻ എന്ന റിട്ടയേർഡ് പോലീസ് ഓഫീസറായി ഗംഭീര പ്രകടനമാണ് ഈ ചിത്രത്തിൽ സുരേഷ് ഗോപി നൽകിയത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫാർ മീഡിയയുടെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറിൽ യഥാക്രമം ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയും ഗോകുലം ഗോപാലനും ചേർന്നാണ് പാപ്പൻ നിർമ്മിച്ചിരിക്കുന്നത്.

webdesk

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

22 hours ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.