[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

മറ്റൊരു കാന്താര?;പാൻ ഇന്ത്യൻ ചിത്രമായി തെലുങ്കിൽ നിന്ന് വിരൂപാക്ഷ; ടൈറ്റിൽ ഗ്ലിംപ്‍സ് വീഡിയോ കാണാം

ആചാരങ്ങളും വിശ്വാസങ്ങളും പ്രമേയമാക്കി കന്നഡയിൽ നിന്ന് എത്തിയ ത്രില്ലർ ചിത്രം കാന്താര ഇന്ത്യൻ മുഴുവൻ നേടിയ വിജയവും ജനശ്രദ്ധയും വളരെ വലുതായിരുന്നു. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു ചിത്രമെന്ന സൂചന നൽകുന്ന ഒരു വമ്പൻ തെലുങ്ക് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്താൻ തയ്യാറെടുക്കുകയാണ്‌. വിരൂപാക്ഷ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സായ് ധരം തേജ് ആണ് നായകനായി അഭിനയിക്കുന്നത്. മലയാളി താരം സംയുക്ത മേനോൻ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ ഗ്ലിംപ്‍സ് വീഡിയോ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. മിസ്റ്റിക് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് വിരൂപാക്ഷ എന്നാണ് ഈ വീഡിയോ നമ്മുക്ക് നൽകുന്ന സൂചന. ശ്രീ വെങ്കടേശ്വര സിനി ചിത്രാ പ്രൊഡക്ഷൻ ഹൗസും സുകുമാർ റൈറ്റിംഗ്സും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം നായകനായ സായ് ധരം തേജയുടെ പതിനഞ്ചാമത് ചിത്രം കൂടിയാണ്.

പ്രശസ്ത നിർമ്മാതാക്കളായ ബി വി എസ്എ ൻ പ്രസാദ് ഗരു, ബപിനീട് ഗരു എന്നിവർ പണം മുടക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് കാർത്തിക് ദാന്തുവാണ്. 1990 കാലഘട്ടത്തിൽ ഒരു കാടിനോട് ചേർന്നുള്ള ഗ്രാമത്തിൽ നടക്കുന്ന കഥ പറയുന്ന ഈ ചിത്രം, വിശ്വാസങ്ങളുടെ പേരിൽ നായകൻ അഭിമുഖീകരിക്കുന്ന ചില വലിയ പ്രശ്നങ്ങളാണ് പ്രേക്ഷകരുടെ മുന്നിലെത്തിക്കുക. അടുത്ത വർഷം ഏപ്രിൽ 21 ന് മലയാളം, തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന് ശ്യാം ദത്ത് ക്യാമറ ചലിപ്പിക്കുമ്പോൾ, അജനീഷ് ലോകനാഥ് ആണ് ഇതിനു വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്. ദേശീയ അവാർഡ് ജേതാവായ നവീൻ നൂലിയാണ് ഈ ചിത്രത്തിന്റെ എഡിറ്റർ.

webdesk

Recent Posts

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

7 days ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

3 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

3 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

1 month ago

This website uses cookies.