[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

KGF ന് ശേഷം വീണ്ടും ചരിത്രം കുറിക്കാൻ പ്രശാന്ത് നീലിന്റെ ‘സലാർ’; പ്രഭാസ്-പ്രിത്വിരാജ് ആരാധകർ ആവേശത്തിൽ

കെജിഎഫ് എന്ന സൂപ്പർ ഹിറ്റ്നു ശേഷം പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ പ്രഭാസ് നായകനായി എത്തുന്ന സലാറിന്റെ ട്രൈലെർ റിലീസായി. തെലുങ് ട്രൈലെർ റിലീസായി ഒരു ദിവസം പിന്നിടുമ്പോൾ 34 മില്യൺ കാഴ്ചക്കാരുമായി മുന്നേറുകയാണ്. കൂടാതെ തമിഴ് ട്രെയിലറിന് 9 മില്യണും മലയാളം ട്രൈലെർ 9 മില്യണൻ കാഴ്ചക്കാരും ,കന്നഡ ട്രെയിലറിന് 10 മില്യൺ കാഴ്ചക്കാരുമായി യൂട്യൂബിൽ സലാർ തരംഗമാകുകയാണ്.

തെന്നിന്ത്യൻ ആക്ഷൻ സൂപ്പർസ്റ്റാർ പ്രഭാസും മലയാളികളുടെ സ്വന്തം ഹിറ്റ് മേക്കർ സൂപ്പർ സ്റ്റാർ പൃഥ്വിരാജും ഒന്നിക്കുന്നതു കൊണ്ട് തന്നെ ഇന്ത്യയൊട്ടാകെ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. തൊട്ടതെല്ലാം പൊന്നാക്കുന്ന ബ്രാൻഡ് നെയിം ആണ് മലയാളികൾക്ക് പൃഥ്വിരാജ് സുകുമാരൻ.

ട്രെയിലർ ഇറങ്ങിയതോടെ പൃഥ്വിരാജ്- പ്രഭാസ് ആരാധകർ ആവേശത്തിലാണ്. ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ ഹോംബാലെ ഫിലിംസും ഹിറ്റ് മേക്കർ പ്രശാന്ത് നീലിന്റെ പുതിയ ചിത്രം എന്നീ കാര്യങ്ങൾ കൊണ്ട് തന്നെ പ്രേക്ഷകരുടെ ചിത്രത്തിലുള്ള പ്രതീക്ഷയും വാനോളമാണ് ഹോംബാലെ ഫിലിംസിന്റെ ഈ ബ്രഹ്മാണ്ഡ ചിത്രം”സലാർ” ഡിസംബർ 22ന് ലോകമൊട്ടാകെ റിലീസ് ചെയ്യും. ഈ കാലഘട്ടത്തിലെ എക്കാലത്തെയും വലിയ ചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെട്ടേക്കാവുന്ന ഏറ്റവും വലിയ ആക്ഷൻ ചിത്രമായാണ് “സലാർ” ഒരുക്കിയിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും വലിയ ഇന്ത്യൻ ചിത്രമായിരിക്കും സലാർ.

ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറിനും , പോസ്റ്റേഴ്സിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. മികച്ച കഥാപാത്രങ്ങളെ ആരാധകർക്ക് സമ്മാനിച്ച പൃഥ്വിരാജ് സുകുമാരന്റെ കരിയറിലെ മികച്ച ഒരു കഥാപാത്രം ആയിരിക്കും വർധരാജ മന്നാർ. കൊടും ശത്രുക്കളായി മാറപ്പെടുന്ന രണ്ട് സുഹൃത്തുക്കളുടെ കഥയാണ്‌ സാലർ. സൗഹൃദമെന്ന ഇമോഷനിലൂടെ പോകുന്ന ചിത്രമാണ് സലാർ. രണ്ട് ഭാഗങ്ങളായുള്ള ചിത്രമായിട്ടാണ് സലാർ എത്തുക. ആദ്യ ഭാഗമായ സലാർ പാർട്ട്‌ 1-സീസ് ഫയർ ലുടെ രണ്ടു സുഹൃത്തുക്കളുടെ കഥയുടെ പാതി പ്രേക്ഷകരിൽ എത്തും.

സലാറിൽ പ്രഭാസ് – പൃഥ്വിരാജ് സുകുമാരൻ, കൂട്ടുകെട്ടിന് പുറമെ ശ്രുതി ഹാസൻ, ജഗപതി ബാബു എന്നിവരും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സലാർ കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത് പൃഥ്വിരാജ് പ്രോഡക്ഷൻസും മാജിക്‌ ഫ്രെയിംസും ചേർന്നാണ്. ഛായാഗ്രഹണം ഭുവൻ ഗൗഡ, സംഗീത സംവിധാനം രവി ബസ്രുർ, ഡിജിറ്റൽ പി ആർ ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, പി ആർ ഒ. മഞ്ജു ഗോപിനാഥ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.