[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

സാഹസികതയുടെ പര്യായമായി വീണ്ടും പ്രണവ് മോഹൻലാൽ; വൈറൽ വീഡിയോ കാണാം

മലയാളികളുടെ പ്രിയ താരം പ്രണവ് മോഹൻലാൽ ഒരിക്കൽ കൂടി തന്റെ സാഹസികത കൊണ്ട് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. കുത്തനെയുള്ള വലിയൊരു പാറക്കെട്ടിലൂടെ പിടിച്ചു മുകളിലേക്ക് കയറുന്ന പ്രണവിന്റെ ഏറ്റവും പുതിയ വീഡിയോ ഇപ്പോൾ വൈറലായിക്കഴിഞ്ഞു. സാഹസികതയുടെ പര്യായമായി മാറിക്കഴിഞ്ഞിരിക്കുകയാണ് ഇപ്പോൾ ആരാധകർ അപ്പു എന്ന് വിളിക്കുന്ന പ്രണവ്. മൂന്നു ചിത്രങ്ങളിൽ നായക വേഷം ചെയ്ത പ്രണവ് ഇതിനോടകം രണ്ടു ബ്ലോക്ക്ബസ്റ്ററുകൾ സമ്മാനിച്ച് മലയാളത്തിലെ മിന്നും താരമായി കഴിഞ്ഞു. അതിൽ തന്നെ ഹൃദയമെന്ന പ്രണവ് മോഹൻലാൽ- വിനീത് ശ്രീനിവാസൻ ചിത്രം അമ്പതു കോടി ക്ലബിലും ഇടം നേടി. ഇത്രയും ചെറിയ സമയം കൊണ്ട് ഒരു ചിത്രം അമ്പതു കോടി ക്ലബിലെത്തിച്ച ആദ്യ മലയാള താരം കൂടിയാണ് പ്രണവ് മോഹൻലാൽ.

അതിസാഹസിക രംഗങ്ങൾ ഡ്യൂപ്പില്ലാതെ സ്‌ക്രീനിൽ ചെയ്തു കയ്യടി നേടുന്ന പ്രണവ്, ആദി എന്ന തന്റെ ആദ്യ ചിത്രത്തിലെ അതിഗംഭീര സംഘട്ടന രംഗങ്ങളിലൂടെ തന്നെ വലിയ ആരാധക വൃന്ദത്തെയാണ് നേടിയത്. ഏറെ അപകടം പിടിച്ച പാർക്കർ സംഘട്ടനം കൂടി തന്റെ ആദ്യ ചിത്രത്തിനായി പഠിച്ച പ്രണവ്, ലോകം മുഴുവൻ പല തവണ യാത്ര ചെയ്തിട്ടുള്ള ഒരു സഞ്ചാരി കൂടിയാണ്. പുസ്തകങ്ങളും ഫിലോസഫിയും യാത്രയും അതിനൊപ്പം സാഹസികതയും ഇഷ്ട്ടപെടുന്ന പ്രണവ് മോഹൻലാൽ അഭിനയിക്കുന്ന അടുത്ത ചിത്രമേതെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ മലയാള സിനിമാ പ്രേമികളും പ്രണവ് ആരാധകരും. പർവ്വതാരോഹണം, ജിംനാസ്റ്റിക്, സർഫിങ്, സ്‌കേറ്റിങ് എന്നിവയിൽ മാസ്റ്റർ ആണ് ഈ താരം. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പ്രണവ് പങ്കു വെക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും വലിയ സ്വീകരണമാണ് ലഭിക്കാറുള്ളത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.