[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ആ മനുഷ്യനെ മരണത്തിന് ഒറ്റ് കൊടുക്കലാണല്ലേ എന്റെ ജോലി; ത്രില്ലടിപ്പിക്കുന്ന ട്രൈലെറുമായി കുഞ്ചാക്കോ ബോബൻ- അരവിന്ദ് സ്വാമി ടീമിന്റെ ഒറ്റ്

സൂപ്പർ വിജയം നേടിയ തീവണ്ടി എന്ന ടോവിനോ തോമസ് ചിത്രത്തിന് ശേഷം, ഫെല്ലിനി ടി പി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ഒറ്റ്. കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്ന ഈ ചിത്രം തമിഴിലും മലയാളത്തിലുമായാണ് ഒരുക്കിയിരിക്കുന്നത്. ഈ വരുന്ന ഓണത്തിന് റിലീസ് ചെയ്യാൻ പോകുന്ന ഒറ്റിന്റെ ട്രൈലെർ ഇന്ന് പുറത്തു വന്നു. ആദ്യാവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഒരു ചിത്രമായിരിക്കുമിതെന്ന സൂചനയാണ് ഈ ട്രൈലെർ നമ്മുക്ക് നൽകുന്നത്. പകയും പ്രതികാരവും ചതിയും വഞ്ചനയും ആക്ഷനും എല്ലാ കോർത്തിണക്കിയ ഒരു കംപ്ലീറ്റ് ത്രില്ലർ ചിത്രമായിരിക്കും ഇതെന്ന് ഇന്ന് വന്ന ട്രൈലെർ കാണിച്ചു തരുന്നു. മാസ്സ് കഥാപാത്രമായാണ് ഇതിൽ അരവിന്ദ് സ്വാമിയെത്തുന്നത് എങ്കിൽ, കിടിലൻ ഗെറ്റപ്പിൽ ഒരു സ്റ്റൈലിഷ് കഥാപാത്രമായാണ് കുഞ്ചാക്കോ ബോബൻ അഭിനയിച്ചിരിക്കുന്നത്.

ആര്യ, ഷാജി നടേശൻ എന്നിവർ ചേർന്ന് ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ നിർമിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഇവരെ കൂടാതെ ബോളിവുഡ് താരം ജാക്കി ഷറോഫ്, ഈഷ റീബ, ആടുകളം നരേൻ, അമാൽഡ ലിസ്, ജിൻസ് ഭാസ്കർ, സിയാദ് യദു, അനീഷ് ഗോപാൽ, ലാബാൻ റാണെ, ശ്രീകുമാർ മേനോൻ എന്നിവരും അഭിനയിച്ചിരിക്കുന്നു. എസ് സഞ്ജീവ് രചിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ഗൗതം ശങ്കർ, സംഗീതവും പശ്‌ചാത്തല സംഗീതവുമൊരുക്കിയത് അരുൾ രാജ് കെന്നഡി, എഡിറ്റ് ചെയ്തിരിക്കുന്നത് അപ്പു എൻ ഭട്ടതിരി എന്നിവരാണ്. സ്റ്റണ്ട് സിൽവയാണ് ഇതിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയത്. ഏതായാലും ഇതിന്റെ ട്രെയിലറിലെ ഡയലോഗുകളും മാസ്സ് സീനുകളും വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടുന്നത്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.