[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

മെസ്സി ആരാധകനായ ഒടിയൻ സംവിധായകൻ; മെസ്സിയുടെ ഒടിയൻ ട്രെയ്‌ലർ മിക്സ് കാണാം…

പുലിമുരുകൻ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം മലയാളികൾ ഉറ്റു നോക്കുന്ന മറ്റൊരു ബ്രഹ്മാണ്ഡ ചിത്രമാണ് ‘ഒടിയൻ’. മോഹൻലാൽ നായകനായിയെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശ്രീകുമാർ മേനോനാണ്. ഷൂട്ടിംഗ് പൂർത്തിയായ ചിത്രത്തിന് റീലീസിനായി സിനിമ സ്നേഹികൾ ഒന്നടങ്കം കാത്തിരിക്കുകയാണ്. ഒടിയന് ശേഷം ശ്രീകുമാർ മേനോന്റെ അടുത്ത ചിത്രം ആയിരം കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന രണ്ടാമൂഴമാണ്. പരസ്യ ചിത്രങ്ങളിലൂടെ മലയാള സിനിമയിലേക്ക് കടന്നു ഇദ്ദേഹം വളരെ ചുരുങ്ങിയ സമയംകൊണ്ടാണ് ചരിത്രം സൃഷ്ട്ടിക്കുന്നത്. എല്ലാ മലയാളികളും ഇപ്പോൾ ഫിഫ വേൾഡ് കപ്പിന്റെ ലഹരിയിലാണ് എന്നാൽ ഒടിയൻ സംവിധായകനും അതിലും ആവേശത്തിലാണ്. മറഡോണ ആരാധകനിൽ നിന്ന് മെസ്സി ആരാധകനായ കഥ തന്റെ ഫേസ്‍ബുക് പേജിൽ പങ്കുവെച്ചു സംവിധായകൻ ശ്രീകുമാർ മേനോനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം.

അർജന്റീന ആരാധകനായ ഒടിയൻ സംവിധായകൻ ശ്രീകുമാർ മേനോൻ തന്റെ കുറിപ്പിൽ പറയുന്നത് ഇങ്ങനെ –
“വാശിയേറിയ ഫുട്ബോൾ ആവേശമാണ് നാട് മുഴുവൻ. എങ്ങ് നോക്കിയാലും ഫ്ളക്സുകളും ബോർഡുകളും കൊടികളും തോരണങ്ങളും മാത്രം. കോളേജ് കാലം മുതൽ ഞാൻ കടുത്ത മറഡോണ ഫാനായിരുന്നു.1986 ലെ ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഡീഗോ മറഡോണ എന്ന പത്താം നമ്പർ താരത്തിന്റെ ‘ഗോൾ ഓഫ് ദി സെഞ്ച്വറി’ ഇന്നും കണ്ണിൽ നിന്നും മായാത്ത കാഴ്ച്ചയാണ്. പിന്നീട് ആ ആരാധന പതുക്കെ ലയണൽ മെസ്സി എന്ന ഇതിഹാസ താരത്തിലേക്ക് മാറി. ക്രിസ്റ്റിയാനോ റൊണാൾഡോയുമായി ഏറെ തവണ താരതമ്യം ചെയ്യപ്പെട്ടിട്ടുള്ള മെസ്സിയുടെ ഫിനിഷിങ്ങും പൊസിഷനിങ്ങുമെല്ലാം ഏതൊരു ഫുട്ബോൾ പ്രേമിയേയും ആകർഷിക്കുന്നയൊന്നാണ്. ഇത്തവണത്തെ ഫുട്ബോൾ ആവേശം അതിന്റെ പാരമ്യത്തിൽ നിൽക്കുമ്പോളാണ് ചില ഒടിയൻ ആരാധകർ ചെയ്ത ഈ വീഡിയോ കാണാൻ ഇടയായത്. ഒടിയൻ ടീസറിൽ മെസ്സിയെ താരമാക്കിയിറക്കിയ ആവേശം കൊള്ളിക്കുന്ന ഒരു ചെറു വീഡിയോ. മെസ്സി ആരാധകനായ ഒടിയൻ സംവിധായന് ഷെയർ ചെയ്യാൻ വേറെന്തു വേണം”

ഫുട്‌ബോൾ രാജകുമാരൻ ലയണൽ മെസ്സിയുടെ ഒടിയൻ വേർഷനിലുള്ള വീഡിയോ വളരെ ചുരുങ്ങിയ സമയംകൊണ്ടാണ് സോഷ്യൽ മീഡിയയിൽ കാട്ടു തീ പോലെ പടർന്നത്. മെസ്സി ആരാധകരെ ഇന്ന് ഏറെ ആവേശത്തിലാഴ്ത്തിയ ഒരു പോസ്റ്റും കൂടിയാണിത്. അർജന്റീനയുടെ ആദ്യ മത്സരം നാളെ ഐസ് ലൻഡിന് എതിരെ വൈകീട്ട് 5.30ക്കാണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

7 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

7 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.