[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ജീവിതം ആകെ നാല് ദിവസം, അതാഘോഷിക്കാനുള്ള വഴികൾ തേടി സ്റ്റാൻലി; നിവിൻ പോളിയുടെ സാറ്റർഡേ നൈറ്റ് പുത്തൻ ടീസർ കാണാം

യുവ താരം നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കിയ പുതിയ ചിത്രമായ സാറ്റർഡേ നൈറ്റ് ഈ വരുന്ന വെള്ളിയാഴ്ച ആഗോള റിലീസായി എത്തുകയാണ്. ഇതിന്റെ പോസ്റ്ററുകൾ, ടീസർ, ട്രൈലെർ എന്നിവയെല്ലാം വലിയ ശ്രദ്ധയാണ് നേടിയത്. അതുപോലെ തന്നെ ഈ ചിത്രത്തിലെ ഗാനങ്ങളും സൂപ്പർ ഹിറ്റായി മാറി. ഇപ്പോഴിതാ ഇതിന്റെ പുതിയ ടീസറാണ് ശ്രദ്ധ നേടുന്നത്. ചിത്രത്തിന്റെ ടോട്ടൽ മൂഡ് എങ്ങനെയാണെന്ന് പ്രേക്ഷകർക്ക് സൂചന നൽകുന്ന ഒന്നാണ് ഇപ്പോൾ വന്നിരിക്കുന്ന ടീസർ. നിവിനൊപ്പം അജു വർഗീസ്, സിജു വിൽസൺ, സൈജു കുറുപ്പ്, ഗ്രേസ് ആന്റണി, മാളവിക ശ്രീനാഥ് , സാനിയ ഇയ്യപ്പൻ എന്നിവരും വേഷമിടുന്ന ഈ ചിത്രം ഒരു കോമഡി ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ഇതിന്റെ ടീസറുകളും ട്രൈലെറുമെല്ലാം നമ്മുക്ക് നൽകിയത്. കിറുക്കനും കൂട്ടുകാരുമെന്ന ടാഗ്‌ലൈനോടെയാണ് ഇതിന്റെ കളർഫുൾ പോസ്റ്ററുകൾ റിലീസ് ചെയ്തത്.

കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന് ശേഷം നിവിൻ പോളിയും സംവിധായകൻ റോഷൻ ആൻഡ്രൂസും ഒന്നിച്ച സാറ്റർഡേ നൈറ്റ് ഒരു സംഘം സുഹൃത്തുക്കളുടെ കഥ കൂടിയാണ് പറയുന്നത്. സ്റ്റാൻലി എന്നാണ് ഇതിൽ നിവിൻ പോളി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. എ ബി സി ഡി, അനുരാഗ കരിക്കിൻ വെള്ളം എന്നിവ രചിച്ച നവീൻ ഭാസ്കർ തിരക്കഥ രചിച്ച ഈ ചിത്രം വിനായക ഫിലിംസിന്റെ ബാനറിൽ അജിത് വിനായകയാണ് നിർമ്മിച്ചിരിക്കുന്നത്. ഒരു വലിയ ഇടവേളയ്ക്കു ശേഷമാണു ഒരു കംപ്ലീറ്റ് ഫൺ ചിത്രവുമായി നിവിൻ പോളി നമ്മുക്ക് മുന്നിലെത്തുന്നതെന്നതും ഈ ചിത്രത്തിന് മേലുള്ള പ്രതീക്ഷകൾ വർധിക്കുന്നതിന് കാരണമായിട്ടുണ്ട്. അസ്‌ലം കെ പുരയിൽ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചത് ജേക്സ് ബിജോയ്, എഡിറ്റ് ചെയ്തത് ടി ശിവാനന്ദേശ്വരൻ എന്നിവരാണ്.

webdesk

Recent Posts

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

7 days ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

3 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

3 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

1 month ago

This website uses cookies.