[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ബാഹുബലിയേയും വെല്ലുന്ന ബ്രഹ്മാണ്ഡ സെറ്റ്; മരക്കാരിലെ അത്ഭുതപ്പെടുത്തുന്ന ലൊക്കേഷൻ സ്റ്റില്ലുകൾ; വീഡിയോ കാണാം ..!

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനായ മരക്കാർ എന്ന ചിത്രത്തിന്റെ വാർത്തകൾ ആണ് ഇപ്പോൾ കഴിഞ്ഞ ഒരാഴ്ചയിൽ കൂടുതലായി സോഷ്യൽ മീഡിയ ഭരിക്കുന്നത്. ചിത്രം തിയ്യേറ്റർ റിലീസ് ആണോ അതോ ഒടിടി റിലീസ് ആണോ എന്നതാണ് ചർച്ച. ഇപ്പോഴത്തെ സാഹചര്യത്തിൽ തീയേറ്റർ റിലീസ് ചെയ്താൽ വലിയ നഷ്ടം വരുമെന്ന് നിർമ്മാതാവ് പറയുമ്പോൾ ഈ ചിത്രം ജനങ്ങളെ തീയേറ്ററിലേക്ക് മടക്കി കൊണ്ട് വരും എന്ന് തീയേറ്റർ ഉടമകൾ പറയുന്നു. ഏതായാലും ഈ ചിത്രം എങ്ങനെയാണു പുറത്തു വരികയെന്നത് ഒഫീഷ്യൽ ആയി പുറത്തു വിട്ടിട്ടില്ല. നാളെ ഉച്ച കഴിഞ്ഞു കൊല്ലം ഗസ്റ്റ് ഹൗസിൽ വെച്ച് ഈ വിഷയം ചർച്ച ചെയ്യാൻ സിനിമാ മന്ത്രി സജി ചെറിയാൻ സിനിമാ സംഘടനകളുടെ കൂടെ യോഗം ചേരും. അതിനു ശേഷമേ ഒരു തീരുമാനം വരൂ. പക്ഷെ അതിനിടയിൽ ഈ ചിത്രത്തിലെ കുറെ ലൊക്കേഷൻ സ്റ്റില്ലുകൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

ഈ ചിത്രത്തിൽ ഒരു അതിഥി വേഷം ചെയ്ത പ്രണവ് മോഹൻലാലിൻറെ ലൊക്കേഷൻ ചിത്രങ്ങൾ ശ്രദ്ധ നേടുന്നുണ്ട്. അതുപോലെ ചിത്രത്തിലെ യുദ്ധ രംഗങ്ങൾ ചിത്രീകരിച്ച സെറ്റിൽ നിന്നുള്ള ചിത്രങ്ങളും നായകൻ മോഹൻലാൽ ഉൾപ്പെടെയുള്ളവരുടെ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. പ്രിയദർശൻ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിച്ചിരിക്കുന്നത്. എൺപതു കോടിയോളം രൂപ ചെലവിട്ടു അഞ്ചു ഭാഷകളിൽ ആയി ഒരുക്കിയ ഈ ചിത്രം ഇന്ത്യയിലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‍കാരം ഉൾപ്പെടെ, മൂന്നു ദേശീയ അവാർഡുകളും മൂന്നു സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

4 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

4 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.