[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Video SongsVideos

കിടിലൻ ഗെറ്റപ്പിൽ ലേഡി സൂപ്പർ സ്റ്റാർ; നയൻ താരയുടെ ഐറയിലെ പുതിയ ഗാനം എത്തി..!

ലേഡി സൂപ്പർ സ്റ്റാർ നയൻ താര തന്റെ കരിയറിൽ ആദ്യമായി ഇരട്ട വേഷത്തിൽ അഭിനയിക്കുന്ന ചിത്രമാണ് ഐറ. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന തമിഴ് ചിത്രങ്ങളിൽ ഒന്ന് കൂടിയാണ് ഐറ ഇപ്പോൾ. ഈ ചിത്രത്തിലെ മേഘദൂതം എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. മനോഹരമായ ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് കെ എസ് സുന്ദര മൂർത്തി ആണ്. വളരെ വ്യത്യസ്തവും ഞെട്ടിക്കുന്നതുമായ ഗെറ്റപ്പിലാണ് ഈ ചിത്രത്തിൽ നയൻ താര പ്രത്യക്ഷപ്പെടുന്നത് എന്നത് തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റുകളിൽ ഒന്ന്. വമ്പൻ പ്രതീക്ഷയോടെയാണ് നയൻ താര ആരാധകരും സിനിമാ പ്രേമികളും ഈ ചിത്രത്തിന്റെ റിലീസ് കാത്തിരിക്കുന്നത്.

ഒരു ഹൊറർ ചിത്രമായി ഒരുക്കിയിരിക്കുന്ന ഐറ എഴുതി സംവിധാനം ചെയ്തത് സര്‍ജുന്‍ കെ.എം ആണ്. ലക്ഷ്മി, മാ തുടങ്ങിയ ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ ഈ സംവിധായകൻ  എച്ചിരിക്കൈ’ എന്ന ത്രില്ലര്‍ സംവിധാനം ചെയ്‌തും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. നയന്‍താരയ്ക്ക് പുറമെ കലൈയരശന്‍, യോഗി ബാബു എന്നിവരും ചിത്രത്തില്‍ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്. മലയാളി താരം കുളപ്പുള്ളി ലീലയും ഈ ചിത്രത്തിൽ ഒരു വേഷം ചെയ്യുന്നുണ്ട്. കെ ജെ ആർ സ്റ്റഡീസിന്റെ ബാനറിൽ കോട്ടപ്പടി ജെ രാജേഷ് നിർമ്മിച്ച ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത് സുദർശൻ ശ്രീനിവാസനും ഈ ചിത്രം എഡിറ്റ് ചെയ്തത് കാർത്തിക് ജോഗേഷും ആണ്. ഐറ രാജഗോപാൽ, കാവ്യാ എന്നീ പേരുള്ള കഥാപാത്രങ്ങളെയാണ് നയൻ താര ഈ ചിത്രത്തി അവതരിപ്പിക്കുന്നത്.

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

3 days ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

3 days ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

1 week ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

2 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

2 weeks ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

2 weeks ago

This website uses cookies.