മലയാളത്തിലെ നായകന്മാരിൽ ഏറ്റവും ജനപ്രീതിയാർജിച്ച താരമാണ് നസ്രിയ ഫഹദ്. ബാലതാരമായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരം പിന്നീട് ചെറുതും വലുതുമായ വേഷങ്ങൾ കൈകാര്യം ചെയ്തു പിന്നീട് നായികയായി എത്തി പ്രേക്ഷക മനസ്സ് കീഴടക്കിയായിരുന്നു. നടൻ ഫഹദ് ഫാസിലും ആയുള്ള വിവാഹത്തിനു ശേഷവും സെലക്ടീവായി സിനിമയിൽ സജീവമായി നിൽക്കുന്ന താരം സമൂഹ മാധ്യമങ്ങളിലും വളരെ ആക്ടീവ് ആണ്. താരത്തിന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ പങ്കുവയ്ക്കാനുള്ള ചിത്രങ്ങൾക്കും വിശേഷങ്ങൾക്കും വലിയ പിന്തുണയാണ് ആരാധകരുടെ ഭാഗത്തുനിന്നും ലഭിക്കാറുള്ളത്. ഷൂട്ടിങിനിടെ അപകടം പറ്റിയ ഫഹദ് ഫാസിൽ ശ്രമിക്കുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസം നസ്രിയ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ നസ്രിയ തന്റെ പുതിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ്. അതിമനോഹരമായ താരത്തിന്റെ പുതിയ ചിത്രങ്ങൾ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായി മാറിയിരിക്കുകയാണ്. ലഹങ്ക അണിഞ്ഞ നസ്രിയയുടെ അതിമനോഹരമായ പുതിയ ചിത്രങ്ങൾ എടുത്തിരിക്കുന്നത് താരത്തിന്റെ ഇരട്ട സഹോദരനും നടനുമായ നവീൻ നാസിം ആണ്. ചിത്രമെടുത്ത നവീനിന്റെ പേര് നസ്രിയ പ്രത്യേകം പരാമർശിക്കുകയും ചെയ്തിട്ടുണ്ട്.
https://www.instagram.com/p/CMqrO8QpVgo/
മനോഹരമായ ചിത്രങ്ങൾക്കു പുറമേ സഹോദരനുമൊത്തുള്ള ഒരു വീഡിയോയും നസ്രിയ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇതിനോടകം ലോകശ്രദ്ധ പിടിച്ചുപറ്റിയ തമിഴ് മ്യൂസിക്കൽ ആൽബം എൻജോയ് എൻചാമിയുടെ വരികൾക്ക് ചുണ്ടനക്കി കൊണ്ടുള്ള ഇരുവരുടെയും വീഡിയോക്ക് ഇൻസ്റ്റാഗ്രാമിൽ വലിയപിന്തുണയാണ് ലഭിക്കുന്നത്. കേരളത്തിലും എൻജോയ് എൻചാമി എന്ന ആൽബത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ചരിത്രപരവും രാഷ്ട്രീയപരമായും വളരെ പ്രാധാന്യമുള്ള ഈ മ്യൂസിക്കൽ ആൽബത്തിന് പിന്തുണയുമായി നടൻ ദുൽഖർ സൽമാനും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ മ്യൂസിക് വീഡിയോ പങ്കു വച്ചു കൊണ്ടാണ് ദുൽഖർ സൽമാൻ തന്റെ പിന്തുണ പ്രഖ്യാപിച്ചത്. നസ്രിയ പങ്കുവെച്ച് വീഡിയോയ്ക്ക് ഇതിനോടകം ലക്ഷക്കണക്കിന് ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. താരത്തിന്റെ പുതിയ വീഡിയോ ആരാധകർക്ക് വലിയ കൗതുകവും ആവേശവും നൽകുന്നു.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.