[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ഗായകനായി അപ്പാനി ശരത്; ഒരു മില്യൺ കാഴ്ചക്കാരെയും നേടി കിർക്കൻ ടൈറ്റിൽ സോങ്; വീഡിയോ കാണാം

അങ്കമാലി ഡയറീസ് എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അപ്പാനി ശരത് ഇപ്പോൾ മലയാളത്തിലെ തിരക്കുള്ള നടമാരിൽ ഒരാളാണ്. അപ്പാനി ശരത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കിർക്കൻ. ഇപ്പോൾ ഈ ചിത്രത്തിലൂടെ പിന്നണി ഗായകനായും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഈ നടൻ. ഈ ചിത്രത്തിന്റെ ടൈറ്റിൽ സോങ് ആണ് ഈ നടൻ ആലപിച്ചത്. മിന്നൽ മുരളിയിലൂടെ മലയാളത്തിൽ ശ്രദ്ധ നേടിയ ഗുരു സോമസുന്ദരമാണ് കിർക്കൻ്റെ ടൈറ്റിൽ സോംഗ് റീലീസ് ചെയ്തത്. സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ ഈ ഗാനം ഇപ്പോൾ ഒരു മില്യൺ കാഴ്ചക്കാരെയും യൂട്യൂബിൽ നിന്ന് നേടി സൂപ്പർ ഹിറ്റായി മുന്നോട്ടു പോവുകയാണ്. ജോബി ജോസ് സിനിമാസിനു വേണ്ടി ജോബി ജോസ് നിർമ്മിച്ച ഈ ടൈറ്റിൽ ഗാനത്തിനായി സംഗീതം ഒരുക്കിയത് മണികണ്ഠൻ അയ്യപ്പയാണ്. ശ്യാം ചിത്രീകരിച്ച ഈ ഗാനം എഡിറ്റ് ചെയ്തിരിക്കുന്നത് അമൽ വ്യാസ് ആണ്.

ഹരി സാഗർ, ആർ ജെ അജീഷ് സാരംഗി എന്നിവർ വരികൾ രചിച്ച ഈ ചിത്രം രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത് ജോഷാണ്. അപ്പാനി ശരത്തിനൊപ്പം മഖ്ബൂൽ സൽമാൻ, സലിംകുമാർ, കനി കുസൃതി, വിജയരാഘവൻ, ജോണി ആന്റണി, അനാർക്കലി മരക്കാർ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ഗൗതം ലെനിൻ, എഡിറ്റ് ചെയ്തിരിക്കുന്നത് രോഹിത് വി എസ് വാരിയത് എന്നിവരാണ്. ഒരു പോലീസ് സ്റ്റേഷനില്‍ ഒരു ദിവസം നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന. അജിത് നായരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 hours ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 day ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

3 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.