[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ട്രാൻസ്‌ജെൻഡർ വേഷത്തിൽ കാളിദാസ് ജയറാം; പാവ കഥൈകൾ എത്തുന്നു..!

മലയാളത്തിന്റെ യുവ താരം കാളിദാസ് ജയറാം ട്രാൻസ്‌ജെൻഡർ വേഷത്തിൽ എത്തുന്ന പുതിയ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ പേര് പാവ കഥൈകൾ എന്നാണ്. നാല് കഥകൾ കൂട്ടിചേർത്തൊരുക്കിയ ഈ ആന്തോളജി ചിത്രം ഡിസംബറിൽ ആണ് റിലീസ് ചെയ്യാൻ പോകുന്നത്. സുധ കൊങ്ങര, ഗൗതം വാസുദേവ് മേനോൻ, വെട്രിമാരൻ, വിഘ്‌നേശ് ശിവൻ എന്നിവരാണ് ഇതിലെ നാല് കഥകൾ സംവിധാനം ചെയ്തിരിക്കുന്നത്. കാളിദാസ് ജയറാമിനെ കൂടാതെ, കൽക്കി കൊച്ചലിൻ, സായി പല്ലവി, ഗൗതം മേനോൻ, പ്രകാശ് രാജ്, സിമ്രാൻ, അഞ്ജലി, ശന്തനു ഭാഗ്യരാജ്, ഭവാനി ശ്രീ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. ഇന്നലെ വൈകുന്നേരം റിലീസ് ചെയ്ത ഇതിന്റെ ടീസറിന് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. മീൻ കൊഴമ്പും മണ് പാനയും എന്ന തമിഴ് ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച കാളിദാസ് ജയറാം അതിനു ശേഷം പുത്തൻ പുതു കാലൈ എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു. ഓൺലൈൻ റിലീസായി എത്തിയ ആ ചിത്രവും മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു.

ഇനി കാളിദാസ് അഭിനയിച്ചു റിലീസ് ചെയ്യാനുള്ള തമിഴ് ചിത്രം ഒരു പക്കാ കഥൈ, പാവ കഥൈകൾ എന്നിവയാണ്. മലയാളത്തിൽ ബാലതാരമായി കൊച്ചു കൊച്ചു സന്തോഷങ്ങൾ, എന്റെ വീട് അപ്പൂന്റേം എന്നീ ചിത്രങ്ങൾ ചെയ്ത കാളിദാസ് നായകനായി അഭിനയിച്ചത് പൂമരം, മിസ്റ്റർ ആൻഡ് മിസ് റൗഡി, അർജന്റീന ഫാൻസ്‌ കാട്ടൂർ കടവ്, ഹാപ്പി സർദാർ എന്നിവയാണ്. സന്തോഷ് ശിവൻ ഒരുക്കിയ ജാക്ക് ആൻഡ് ജിൽ, ജയരാജ് ഒരുക്കിയ ബാക് പാക്കേഴ്സ്, എന്നിവയാണ് ഇനി റിലീസ് ചെയ്യാനുള്ള കാളിദാസിന്റെ മലയാളം ചിത്രങ്ങൾ.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

17 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

17 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.