[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

നന്ദമുറി ബാലയ്യയുടെ ആക്ഷൻ വിസ്മയം; അഖണ്ഡ ട്രൈലെർ കാണാം..!

തെലുങ്കിലെ സൂപ്പർ താരങ്ങളിൽ ഒരാളായ നന്ദമുറി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ പുതിയ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. അഖണ്ഡ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറിയിരിക്കുന്നത്. നേരത്തെ വന്ന ടൈറ്റിൽ ടീസറും വമ്പൻ ഹിറ്റായിരുന്നു. യൂട്യൂബിൽ പുതിയ റെക്കോർഡുകൾ സൃഷ്‌ടിച്ച ആ ടീസറിന് ശേഷം, ഇപ്പോൾ വന്നിരിക്കുന്ന ട്രെയ്ലറും വമ്പൻ നേട്ടമാണ് കൊയ്യുന്നത്. തെലുങ്കിലെ മറ്റു വമ്പൻ താരങ്ങളായ ചിരഞ്ജീവി, മഹേഷ് ബാബു, അല്ലു അർജുൻ, റാം ചരൺ, ജൂനിയർ എൻ ടി ആർ, പ്രഭാസ് എന്നിവരുടെ ചിത്രങ്ങളുടെ ടീസറുകൾ സൃഷ്‌ടിച്ച പല റെക്കോർഡുകളും ബാലയ്യയുടെ അഖണ്ഡ ടീസർ അന്ന് തകർത്തിരുന്നു. ഇപ്പോൾ ഇതിന്റെ ട്രെയ്ലറും ആ പാതയിൽ ആണ് സഞ്ചരിക്കുന്നത് എന്ന് തെലുങ്കു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ബാലയ്യയുടെ കിടിലൻ ആക്ഷൻ രംഗങ്ങൾ ആണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് എന്ന സൂചനയാണ് ട്രൈലെർ തരുന്നത്. സൂപ്പർ ഹിറ്റ് സംവിധായകനായ ബോയപ്പട്ടി ശ്രീനു ഒരുക്കിയ ഈ ചിത്രം, ദ്വാരക ക്രിയേഷൻസിന്റെ ബാനറിൽ മിര്യാല രവിന്ദർ റെഡ്ഢിയാണ് നിർമ്മിച്ചിരിക്കുന്നത്. പ്രഘ്യാ ജൈസ്വാൾ, ശ്രീകാന്ത് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിന് തമൻ എസ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. സിംഹ, ലെജൻഡ് എന്നീ ചിത്രങ്ങൾക്ക് ശേഷം ബാലയ്യ- ബോയപ്പട്ടി ശ്രീനു ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കുന്ന അഖണ്ഡ എന്ന ചിത്രം നന്ദമുറി ബാലകൃഷ്ണയുടെ 106 ആം ചിത്രമാണ് എന്നതിനൊപ്പം അദ്ദേഹം ഇരട്ട വേഷത്തിലാണ് ഇതിൽ എത്തുന്നതെന്ന പ്രത്യേകതയും ഉണ്ട്. വിനയ വിധേയ രാമ എന്ന രാം ചരൻ ചിത്രമായിരുന്നു ബോയപ്പട്ടി ശ്രീനുവിന്റെ തൊട്ടു മുൻപത്തെ റിലീസ്.

webdesk

Recent Posts

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

1 week ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

3 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

3 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

1 month ago

This website uses cookies.