[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ജൂനിയർ ആർട്ടിസ്റ്റുകൾ പ്രധാന വേഷത്തിലെത്തുന്ന കൽവത്തി ഡെയ്സ്; ചിത്രത്തിന്റെ രസികൻ ടീസർ ശ്രദ്ധ നേടുന്നു..!

പുതുമുഖങ്ങൾക്ക് അവസരം നൽകി കൊണ്ട് ഒരുക്കിയ മലയാള ചിത്രമാണ് കൽവത്തി ഡെയ്സ്. മലയാളസിനിമയിൽ ഒട്ടേറെക്കാലം ജൂനിയർ ആർട്ടിസ്റ്റുകളായി ജോലി ചെയ്തിരുന്ന കലാകാരന്മാരെ മുനിരയിലേക്കു കൊണ്ട് വരുന്ന ഈ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്യുകയും ഇപ്പോൾ വലിയ പ്രേക്ഷക ശ്രദ്ധ നേടുകയുമാണ്. നിഷാദ് കെ സലീം തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രം അതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ കൊച്ചിയിലെ കൽവത്തി കേന്ദ്രീകരിച്ചാണ് കഥ പറയുന്നത്. ടീസറിലെ കൊച്ചി സ്പെഷ്യൽ ഡയലോഗുകളെല്ലാം തന്നെ ഇപ്പോൾ സൂപ്പർ ഹിറ്റാണ്. നര്‍മ്മവും പ്രണയവും ആക്ഷനും ചേർത്തൊരുക്കിയ ഒരു സമ്പൂർണ്ണ എന്റർടൈനറാണ് ഈ ചിത്രമെന്ന സൂചനയും ഇതിന്റെ ടീസർ നമ്മുക്ക് തരുന്നു. ജെനി ഹരിഹരന്‍, ജാഫർ കടുവ, അഖിൽ അക്കു, ജോയിമോൻ ചാത്തനാട്, അജ്മൽ,വർഗ്ഗീസ്സ്, കിരണൻ പിള്ള, റിതു ബാബു, രജിന്ത്, അജ്മിന കാസിം, റിയ മറിയം, അഞ്ജു ജോസഫ് തുടങ്ങിയ പുതുമുഖങ്ങളാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്.

ഇ എം എന്റര്‍ടെെയ്ന്‍മെന്റസ്സിന്റെ ബാനറില്‍ തോമസ്സ് ജോർജ്ജ്,ജിബിൻ കാദുത്തുസ് എന്നിവർ നിർമ്മിച്ച ഈ ചിത്രത്തിന് വേണ്ടിക്യാമറ ചലിപ്പിച്ചിരിക്കുന്നതു ജോമോൻ കെ പോളും സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് നിസാം എച്, ഷൈജു അവറാൻ എന്നിവരുമാണ്. സുനിൽ ലാവണ്യ കലാ സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന് വേണ്ടി മേക് അപ്പ് വിഭാഗം കൈകാര്യം ചെയ്തത് രഞ്ജിത്തും വസ്ത്രാലങ്കാരം നിർവഹിച്ചത് പ്രദീപും ആണ്. പ്രശസ്ത സംവിധായകൻ ലാൽ ജോസിന്റെ ശബ്ദത്തിലൂടെ പുറത്തു വിട്ട ഈ ചിത്രത്തിന്റെ ഒരു മേക്കിങ് വീഡിയോ നേരത്തെ തന്നെ ശ്രദ്ധ നേടിയെടുത്തിരുന്നു. അത് കൂടാതെ ബെന്നി ദയാൽ പാടിയ ഇതിലെ ഒരു ഗാനവും ഹിറ്റാണ്. ഇതിന്റെ രസകരമായ ലൊക്കേഷൻ വീഡിയോയും ടൈറ്റിൽ പോസ്റ്ററുമെല്ലാം മാസങ്ങൾക്കു മുൻപ് തന്നെ സോഷ്യൽ മീഡിയയിൽ എത്തുകയും കയ്യടി നേടുകയും ചെയ്തിരുന്നു.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

16 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

17 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.