[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

കെ ജി എഫ് മോഡലിൽ ബ്രഹ്മാണ്ഡ ചിത്രം; ഭാവന നായികയായ പുതിയ ചിത്രത്തിന്റെ ടീസർ കാണാം..!

പ്രശസ്ത മലയാള താരം ഭാവന നായികാ വേഷത്തിലെത്തുന്ന ബജ്‌രംഗി 2 എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ടീസർ പുറത്തു വന്നു. കെ ജി എഫ് മോഡലിൽ ഒരുക്കിയിരിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിലെ നായക വേഷം ചെയ്യുന്നത് കന്നഡയിലെ സൂപ്പർ താരമായ ശിവരാജ് കുമാർ ആണ്. രണ്ടു ദിവസം മുൻപ് റിലീസ് ചെയ്ത ഈ ടീസർ സോഷ്യൽ മീഡിയയിൽ നിന്ന് വലിയ പ്രശംസയാണ് നേടിയെടുക്കുന്നത്. ഗംഭീരമായ ദൃശ്യങ്ങളും വി എഫ് എക്സ്ഉം ആക്ഷനും സംഗീതവും നിറഞ്ഞു നിൽക്കുന്ന ഈ ടീസർ ഇപ്പോൾ യൂട്യൂബിൽ ട്രെൻഡ് ചെയ്യുകയാണ്. കിടിലൻ ലുക്കിലാണ് ഭാവനയും ശിവരാജ് കുമാറും ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 2013 ല്‍ തിയറ്ററുകളിലേക്ക് എത്തിയ സൂപ്പര്‍ ഹിറ്റ് കന്നഡ ചിത്രം ബജ്‌റംഗിയുടെ രണ്ടാം ഭാഗമായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. എ ഹർഷ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ ശ്രുതി, ബജരംഗി, ലോകി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നു.

ജയണ്ണ, ബോഗേന്ദ്ര എന്നിവർ ചേർന്ന് ജയണ്ണ ഫിലിമ്സിന്റെ ബാനറിൽ നിർമ്മാണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചത് അർജുൻ ജന്യയും ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത് സ്വാമി ജെ യുമാണ്. ദീപു എസ് കുമാർ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ഈ ചിത്രം ഈ വർഷം ഏപ്രിൽ റിലീസ് ആയാണ് പ്ലാൻ ചെയ്തിരുന്നതെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ റിലീസ് മാറ്റിയിരിക്കുകയാണ്. ഇപ്പോൾ പതിനാലു ലക്ഷത്തിനു മുകളിൽ യൂട്യൂബ് വ്യൂസ് നേടിമുന്നോട്ടു കുതിക്കുകയാണ് ബജ്‌രംഗി 2 ടീസർ. കന്നഡയിലെ ഹാട്രിക്ക് സ്റ്റാർ എന്നറിയപ്പെടുന്ന ശിവരാജ് കുമാറിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നാണ് ബജ്‌രംഗി 2.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

3 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

3 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.