[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ഫ്രഞ്ച് വിപ്ലവം ട്രൈലെർ യൂട്യൂബിൽ നമ്പർ വൺ; സർപ്രൈസ് ആയി ട്രൈലെർ പുറത്തു വിട്ടത് ദുൽഖർ സൽമാൻ..!

പ്രശസ്ത യുവ താരം സണ്ണി വെയ്ൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ഫ്രഞ്ച് വിപ്ലവം. നവാഗതനായ മജു സംവിധാനം ചെയ്ത ഈ കോമഡി ചിത്രം രചിച്ചിരിക്കുന്നത് അൻവർ അലി, ഷജീർ ഷാ, ഷജീർ എന്നിവർ ചേർന്നാണ്. അബ്ബാ ക്രീയേഷന്സിന്റെ ബാനറിൽ ഷജീർ കെ ജെ, ജാഫർ കെ എ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ശശി കലിംഗ, വിഷ്ണു, ഉണ്ണിമായ , ആര്യ സലിം, നോബി, അരിസ്റ്റോ സുരേഷ് എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു. ഇന്നലെ വൈകുന്നേരം ആറു മണിക്കാണ് ഈ ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്തത്. യുവ താരം ദുൽഖർ സൽമാൻ ആണ് ഈ ചിത്രത്തിന്റെ ട്രൈലെർ സർപ്രൈസ് ആയി പുറത്തു വിട്ടത്‌. ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് ഇതിന്റെ ട്രൈലെർ നൽകുന്ന സൂചന.

യൂട്യൂബിൽ രണ്ടു ലക്ഷം വ്യൂസിലേക്കു കുതിക്കുന്ന ഫ്രഞ്ച് വിപ്ലവം ട്രൈലെർ ഇപ്പോൾ ട്രെൻഡിങ്ങിൽ ഒന്നാമതാണ്. പ്രശാന്ത് പിള്ളൈ സംഗീതം നൽകിയിരിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയുത് പാപ്പിനുവും ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ദീപു ജോസെഫും ആണ്. അടുത്ത മാസം തീയേറ്ററുകളിൽ എത്തിക്കാൻ പ്ലാൻ ചെയ്തിരിക്കുന്ന ഈ ചിത്രം ഒരു പീരീഡ് ഫിലിം ആയാണ് ഒരുക്കിയിരിക്കുന്നത്. 1996 ഇൽ കേരളത്തിലെ ഒരു ഗ്രാമത്തിൽ നടക്കുന്ന കഥ ആണ് ഈ ചിത്രം പറയുന്നത്. ആദ്യാവസാനം കോമഡിയിലൂടെ ആണ് ചിത്രം കഥ പറയുന്നത് എന്ന് ട്രൈലെർ സൂചിപ്പിക്കുന്നു. അതുപോലെ ഗ്രാമീണ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രത്തിൽ ആക്ഷേപ ഹാസ്യത്തിലും പ്രാധാന്യം ഉണ്ടെന്ന സൂചനയും ട്രൈലെർ നൽകുന്നു.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.