[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

തന്റെ വമ്പൻ കാർ ശേഖരം പരിചയപ്പെടുത്തി ദുൽഖർ സൽമാൻ; വീഡിയോ കാണാം

മലയാളത്തിന്റെ യുവ താരമായ ദുൽഖർ സൽമാൻ ഇപ്പോൾ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെ സിനിമകളും ചെയ്ത് താരമായി നിൽക്കുകയാണ്. അതിനൊപ്പം തന്നെ വെബ് സീരിസുകളിലും ദുൽഖർ അഭിനയിക്കുന്നുണ്ട്. ഈ വർഷം തന്നെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ നാല് ഭാഷകളിലും ചിത്രങ്ങൾ ചെയ്ത് റിലീസ് ചെയ്ത ദുൽഖറിന്റെ ആദ്യ വെബ് സീരിസായ ഗണ്സ് ആൻഡ് ഗുലാബ്‌സിന്റെ ടീസറും പുറത്ത് വന്നിരുന്നു. സിനിമക്ക് പുറമെ പായുമ്പോഴും അതിലും താല്പര്യത്തോടെ ദുൽഖർ കൊണ്ട് നടക്കുന്ന മറ്റൊന്നാണ് കാറുകളോടുള്ള തന്റെ ഇഷ്ടം. ദുൽഖർ സൽമാന്റെ കാർ കളക്ഷൻ വളരെ വലുതാണെന്ന് അദ്ദേഹത്തിന്റെ സുഹൃത് കൂടിയായ നടൻ പൃഥ്വിരാജ് സുകുമാരൻ പറഞ്ഞിട്ടുണ്ട്. ഏതായാലും തന്റെ കാർ കളക്ഷൻ ആദ്യമായി ദുൽഖർ പരിചയപ്പെടുത്തുകയാണ്.

https://www.instagram.com/p/CjwzAMsJ93s/

തന്റെ കാർ കളക്ഷൻ പരിചയപ്പെടുത്തി കൊണ്ടുള്ള ഒരു കിടിലൻ വീഡിയോ ദുൽഖർ തന്നെയാണ് പങ്ക് വെച്ചിരിക്കുന്നത്. ആ വീഡിയോയിൽ തന്റെ ശേഖരത്തിലുള്ള പല തരം മോഡൽ കാറുകളെ കുറിച്ച് വിശദമായി തന്നെ ദുൽഖർ സംസാരിക്കുന്നുമുണ്ട്. വിന്റേജ് കാറുകളുടെ വലിയ ശേഖരം സ്വന്തമായുള്ള നടനാണ് ദുൽഖർ സൽമാൻ. ഇങ്ങനെയൊരു വീഡിയോ ചെയ്യണമെന്ന് താൻ ഏറെ നാളായി ആഗ്രഹിച്ചിരുന്നെന്നും എന്നാല്‍ ഒരു പൊങ്ങച്ചക്കാരനായി വിലയിരുത്തപ്പെടുമോ എന്ന ആശങ്ക കൊണ്ടാണ് അത് ചെയ്യാതിരുന്നതെന്നും ദുൽഖർ സൽമാൻ വെളിപ്പെടുത്തി. തന്നെ പോലെ കാറിനോട് ഇഷ്ടവും അഭിനിവേശവും കാത്തുസൂക്ഷിക്കുന്നവരുമായി സംവദിക്കാൻ ഇതാണ് ഏറ്റവും നല്ല വഴിയെന്ന് തോന്നിയത് കൊണ്ടാണ്, ഈയടുത്ത വര്‍ഷങ്ങളിലായി തനിക്ക് കളക്ട് ചെയ്യാന്‍ പറ്റിയ കാറുകളിലെ ചിലത് ആരാധകർക്ക് മുമ്പില്‍ പരിചയപ്പെടുത്തുന്നതെന്നും ദുൽഖർ വിശദീകരിച്ചു. ബി.എം.ഡബ്ല്യുവിന്റെ 2002 മോഡൽ എം 3 ആണ് തന്റെ കളക്ഷനിലെ ഏറ്റവും പ്രിയപ്പെട്ട കാറെന്നും ദുൽഖർ തുറന്ന് പറയുന്നുണ്ട്.

https://www.instagram.com/p/CjzZTLGJx2c/

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

14 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

14 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.