ചിയാൻ വിക്രം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രം ‘വീര ധീര ശൂരൻ ഭാഗം 2ന്റെ ടീസർ റിലീസായി. ടീസർ റിലീസായി മണിക്കൂറുകൾക്കുള്ളിൽ 2.5 മില്യൺ കാഴ്ചക്കാരെ നേടിയെടുത്തു സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്.
സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രമിന്റെ “വീര ധീര ശൂരൻ പാർട്ട് 2” ന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് എസ്.യു. അരുൺകുമാറാണ്. ബിഗ് ബഡ്ജറ്റിലൊരുങ്ങിയ ചിത്രത്തിൽ ചിയാൻ വിക്രമിനോടൊപ്പം എസ്.ജെ.സൂര്യ, സുരാജ് വെഞ്ഞാറമൂട്, ദുഷാര വിജയൻ എന്നിവരുടെ മിന്നും പ്രകടനം ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ തുടക്കം റിലീസ് ചെയ്ത പ്രീ റിലീസ് ടീസറും ഇന്ന് റിലീസ് ചെയ്ത ടീസറിലും തിയേറ്റർ എക്സ്പീരിയൻസ് പ്രേക്ഷകന് സമ്മാനിക്കുന്ന കൊമേർഷ്യൽ എലെമെന്റ്സും മികച്ച അഭിനേതാക്കളുടെ അതിശയിപ്പിക്കുന്ന പ്രകടനത്തിനോടൊപ്പം സാങ്കേതിക വിദഗ്ദ്ധരുടെ ഗംഭീര പ്രകടനവും വ്യക്തമാണ്.
ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് തേനി ഈശ്വറാണ്.വീര ധീര ശൂരന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ജി വി പ്രകാശ് കുമാറാണ്. ജി കെ പ്രസന്ന എഡിറ്റിംഗും സി എസ് ബാലചന്ദർ കലാസംവിധാനവും നിർവ്വഹിക്കുന്നു. കലാമൂല്യമുള്ളതും പ്രേക്ഷകപ്രീതി നേടിയ ചിത്രങ്ങളുടെ നിർമ്മാണവും ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ വിതരണവും നിർവഹിച്ച എച്ച് ആർ പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയാ ഷിബുവാണ് വീര ധീര ശൂരന്റെ നിർമ്മാണം നിർവഹിക്കുന്നത്.
നിലവിൽ, ‘വീര ധീര ശൂരൻ പാർട്ട് 2’ ന്റെ ചിത്രീകരണം ഔദ്യോഗികമായി പൂർത്തിയായി, ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ടീസറിൽ ഹൈലൈറ്റ് ചെയ്ത അതിശയിപ്പിക്കുന്ന രംഗങ്ങൾ കാണുമ്പോൾ തന്നെ പ്രേക്ഷകർക്ക് ഒരു കാര്യം ഉറപ്പിക്കാം, പുതുവർഷത്തിൽ പ്രേക്ഷകർക്ക് ലഭിക്കുന്ന കിടിലൻ എന്റെർറ്റൈനെർ ആയിരിക്കും വീര ധീര ശൂരൻ. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.