മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി. പൃഥ്വിരാജ് ഒരുക്കിയ ആദ്യ ചിത്രമായ ലൂസിഫെറിലെ നായകൻ, സൂപ്പർ താരം മോഹൻലാൽ തന്നെയാണ് ഈ ചിത്രത്തിലെയും നായക വേഷം ചെയ്തിരിക്കുന്നത്. മോഹൻലാലിനൊപ്പം പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രം നവാഗതരായ ശ്രീജിത്ത്, ബിബിൻ എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ബ്രോ ഡാഡിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ രണ്ടു ദിവസം മുൻപ് റിലീസ് ചെയ്യുകയും സൂപ്പർ ഹിറ്റാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പ്രേക്ഷകർ ഏറെ കാത്തിരുന്ന ഇതിന്റെ ആദ്യ ടീസർ കൂടി ഇന്ന് പുറത്തു വന്നിരിക്കുകയാണ്. ജോൺ കാറ്റാടി, ഈശോ കാറ്റാടി എന്നീ കഥാപാത്രങ്ങളായി മോഹൻലാൽ, പൃഥ്വിരാജ് എന്നിവർ അഭിനയിച്ചിരിക്കുന്ന ഈ ചിത്രം ഒരു പക്കാ ഫൺ ഫിലിം ആണെന്ന സൂചനയാണ് ഈ ടീസർ നൽകുന്നത്.
കല്യാണി പ്രിയദർശൻ, മീന, കനിഹ, ലാലു അലക്സ്, ഉണ്ണി മുകുന്ദൻ, മല്ലിക സുകുമാരൻ, ജഗദീഷ്, സൗബിൻ എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രം ഒറ്റിറ്റി റിലീസ് ആയാണ് എത്തുന്നത്. ഡിസ്‌നി ഹോട്ട് സ്റ്റാറിൽ അടുത്ത മാസമാണ് ഈ ചിത്രം റിലീസ് ചെയ്യുക. അഭിനന്ദം രാമാനുജൻ ക്യാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് ദീപക് ദേവ് ആണ്. ഇതിൽ മോഹൻലാ- പൃഥ്വിരാജ് ടീം ഒരു ഗാനവും ആലപിച്ചിട്ടുണ്ട്. ബ്രോ ഡാഡിക്കു ശേഷം പൃഥ്വിരാജ് അടുത്തതായി ഒരുക്കാൻ പോകുന്ന ചിത്രം മോഹൻലാൽ തന്നെ നായകനായ ലുസിഫെറിന്റെ രണ്ടാം ഭാഗമായ എംപുരാൻ ആണ്. അടുത്ത വർഷം ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ വരുന്നത്.
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.