[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ഞെട്ടിക്കുന്ന ഗെറ്റപ്പിൽ അനുഷ്‌ക; ‘ബാഗമതി’ ട്രെയിലർ കാണാം

ബാഹുബലിയുടെ വന്‍ വിജയത്തിനു ശേഷം അനുഷ്‌ക ഷെട്ടി നായികയായി എത്തുന്ന ചിത്രമാണ് ‘ബാഗമതി’. ചിത്രത്തിന്റെ ട്രെയിലർ ഇന്ന് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഞെട്ടിക്കുന്ന ഗെറ്റപ്പിലാണ് അനുഷ്ക ഒരു മിനിറ്റ് 51 സെക്കന്റ് ദൈർഘ്യമുളള ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്നത്. തമിഴിലും തെലുങ്കിലും ഒരേസമയം പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജി.അശോഖ് ആണ്. ജയറാം വില്ലൻ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ‘ബാഗമതി’ക്കുണ്ട്. മൊട്ടയടിച്ച് സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് ജയറാം എത്തുന്നത്.

ബാഹുബലിയിലെ ‘ദേവസേന’ യ്ക്ക് ശേഷം ശേഷം അനുഷ്‌ക്ക ഷെട്ടി അവതരിപ്പിക്കുന്ന മറ്റൊരു ശക്തമായ കഥാപാത്രമാകും ഇതെന്നാണ് സൂചന. പതിനെട്ടു കിലോയോളം ഭാരം ഈ ചിത്രത്തിന് വേണ്ടി അനുഷ്‍ക കുറച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉണ്ണി മുകുന്ദൻ, ആശാ ശരത് എന്നിവർ ചിത്രത്തിൽ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ‘ജനതാ ഗാരേ’ജ് എന്ന ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദൻ തെലുങ്കിൽ അഭിനയിക്കുന്ന ചിത്രമാണിത്. ഉണ്ണി മുകുന്ദനെ പ്രശംസിച്ച് അനുഷ്‌ക ശർമ്മ മുൻപ് രംഗത്തെത്തിയിരുന്നു. നടനെന്ന നിലയിലും മനുഷ്യനെന്ന നിലയിലുമുള്ള ഗുണങ്ങള്‍ മറ്റുള്ളവര്‍ക്കിടയില്‍ എപ്പോഴും ഉണ്ണിയെ എടുത്തുനിര്‍ത്തും. കരിയറില്‍ എല്ലാ വിജയങ്ങളും നേരുന്നു. കൂടുതല്‍ സിനിമകള്‍ ഒരുമിച്ച് ചെയ്യാന്‍ ആഗ്രഹമുണ്ട്. നല്ലൊരു സഹതാരമായി നിന്നതിൽ ഒരുപാടി നന്ദിയുണ്ടെന്നും അനുഷ്കാ ഷെട്ടിപറഞ്ഞിരുന്നു.

അതേസമയം പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ ട്രെയിലർ ചർച്ചാവിഷയമായി മാറുകയാണ്. മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു കൈ ചുവരില്‍ ആണി വച്ച് തറച്ച നിലയിലും മറുകൈയിൽ ചുറ്റികയുമേന്തി ഇതുവരെ കാണാത്ത ഒരു രൂപത്തിലാണ് പോസ്റ്ററിൽ അനുഷ്‌കയെ അണിയറപ്രവർത്തകർ പരിചയപ്പെടുത്തിയത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.