[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

അബ്രഹാമിന്റെ സന്തതികളിലെ പുതിയ ഗാനം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു..

മമ്മൂട്ടിയെ നായകനാക്കി ഷാജി പടൂർ സംവിധാനം ചെയ്ത ചിത്രമാണ് ‘അബ്രഹാമിന്റെ സന്തതികൾ’. ഈദ് റിലീസിന് തീയറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഈ വർഷം പുറത്തിറങ്ങിയ മലയാള സിനിമകളിൽ ആദ്യദിന കളക്ഷനിൽ ഇപ്പോൾ മമ്മൂട്ടി ചിത്രമാണ് മുന്നിട്ട് നിൽക്കുന്നത്. ഗ്രേറ്റ് ഫാദർ സംവിധായകൻ ഹനീഫ് അഡേനിയുടെ തിരക്കഥയാണ് ചിത്രത്തെ മറ്റൊരു തലത്തിലേക്ക് എത്തിച്ചത്. പോസ്റ്ററിലും ട്രെയ്‌ലറിലും നൽകിയ ഹൈപ്പിനോട് നൂറ് ശതമാനം നീട്ടി പുലർത്തുന്ന ചിത്രമായിരുന്നു ‘അബ്രഹാമിന്റെ സന്തതികൾ’. ഗുഡ്‌വിൽ എന്റർടൈന്മെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കനിഹ, അൻസൻ പോൾ, തരുഷി, സിദ്ദിഖ്, രഞ്ജി പണിക്കർ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

‘അബ്രഹാമിന്റെ സന്തതികൾ’ എന്ന സിനിമയിലെ റൊമാന്റിക് ഗാനം അണിയറ പ്രവർത്തകർ ഇന്നലെ പുറത്തിറക്കി. ‘മുല്ല പൂവിതലോ’ എന്ന് തുടങ്ങുന്ന ഗാനത്തിൽ അൻസൻ പോളും തരുഷിയുമാണ് പ്രത്യക്ഷപ്പെടുന്നത്. ഇരുവരുടെ പ്രണയ രംഗങ്ങളെ ആസ്പദമാക്കിയാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് സെറിൻ ഫ്രാൻസിസാണ് സംഗീതം നൽകിയിരിക്കുന്നത്. ഹരിചരൻ മനോഹരമായി പാടിയ ഗാനം ഓഡിയോ ലോഞ്ചിന് ശേഷം തന്നെ ആളുകളുടെ ഇഷ്ടഗാനമായി മാറിയിരുന്നു. പ്രേക്ഷകരുടെ അഭ്യർത്ഥന മാണിച്ചായിരുന്നു ഗാനത്തിന്റെ വീഡിയോ സോങ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. എന്നാൽ ഗാനം ചുരുങ്ങിയ സമയംകൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ച വിഷയമായത്. അൻസൻ പോളിന്റെ കരിയിലെ ഏറ്റവും മികച്ച പ്രകടനമാണ് ‘അബ്രഹാമിന്റെ സന്തതികൾ’ എന്ന സിനിമയിൽ കാണാൻ സാധിക്കുക, സിദ്ധാർഥ് മേനോൻ ചിത്രം ‘കഥ പറഞ്ഞ കഥ’ എന്ന മലയാള ചിത്രത്തിന് ശേഷം തരുഷി കേന്ദ്ര കഥാപാത്രമായി ജനമനസ്സ് കീഴടക്കിയ ചിത്രം കൂടിയാണിത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.