ലോകമെമ്പാടുമുള്ള രജനികാന്ത് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് പാ രഞ്ജിത്ത് സംവിധാനം ചെയ്ത കാല. ധനുഷ് നിർമ്മിച്ച ഈ ചിത്രം വരുന്ന ജൂൺ മാസം ഏഴിനാണ് റിലീസ് ചെയ്യാൻ പോകുന്നത്. ഇപ്പോഴിതാ അതിനു മുന്നോടിയായി ഈ ചിത്രത്തിലെ ഗാനങ്ങൾ റിലീസ് ചെയ്തു കഴിഞ്ഞു. ഏകദേശം ഒമ്പതോളം ഗാനങ്ങൾ അടങ്ങിയ ആൽബം ആണ് കാലക്കു വേണ്ടി ഒരുക്കിയിരിക്കുന്നത്. പാ രഞ്ജിത്ത് – രജനികാന്ത് ചിത്രമായ കബാലിക്ക് വേണ്ടി സംഗീതമൊരുക്കിയ സന്തോഷ് നാരായണൻ തന്നെയാണ് കാലക്കു വേണ്ടിയും സംഗീതം നൽകിയിരിക്കുന്നത്. ഈ ചിത്രത്തിന്റെ ടൈറ്റിൽ സോങ് ആരാധകരെ ഇളക്കി മറിക്കുന്ന രീതിയിൽ മാസ്സ് ആയി തന്നെയാണ് സന്തോഷ് ഒരുക്കിയിരിക്കുന്നത്. ഗാനങ്ങൾ റിലീസ് ആയി മിനിറ്റുകൾക്കുള്ളിൽ തന്നെ ഈ ടൈറ്റിൽ സോങ് ട്രെൻഡ് ആയി കഴിഞ്ഞു.
രജനികാന്ത് ആരാധകരെ ത്രസിപ്പിക്കുന്ന കിടിലൻ ദൃശ്യവല്ക്കരണവും ഈ പാട്ടിനു ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കാലയുടെ ടീസർ നേരത്തെ തന്നെ വന്നിരുന്നു എന്ന് മാത്രമല്ല ഗംഭീര പ്രതികരണമാണ് ഈ ടീസർ നേടിയെടുത്തത്. രജനികാന്തിനെ കൂടാതെ സമുദ്രക്കനി, നാനാ പട്ടേക്കർ, ഹുമ ഖുറേഷി, ഈശ്വരി റാവു, സമ്പത് രാജ്, തുടങ്ങി ഒരു വമ്പൻ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മുരളി ജി ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ശ്രീകർ പ്രസാദ് ആണ്. കാല എന്ന അധോലോക നായകൻ ആയാണ് രജനികാന്ത് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. പാ രഞ്ജിത്തിന്റെ മുൻ ചിത്രമായ കബാലിയിലും അധോലോക നായകനായ ടൈറ്റിൽ കഥാപാത്രത്തെ ആയിരുന്നു സൂപ്പർ സ്റ്റാർ രജനി അവതരിപ്പിച്ചത്. ആ ചിത്രത്തിലെയും ടൈറ്റിൽ സോങ് വമ്പൻ ഹിറ്റായിരുന്നു.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.