[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Uncategorized

ഫഹദ് ഫാസിൽ സ്വപ്നം കാണുന്നു, ആ മോഹൻലാൽ കഥാപാത്രം പോലെ ഒന്ന്..!

മലയാള സിനിമയുടെ പുതിയ തലമുറയിലെ ഏറ്റവും മികച്ച നടൻ ആരെന്ന ചോദ്യത്തിന് സംശയമില്ലാതെ തന്നെ നമ്മുക്ക് ഉത്തരം പറയാൻ കഴിയും ഫഹദ് ഫാസിൽ എന്ന്. താരമെന്നതിലുപരി തന്റെ അനായാസമായ അഭിനയ ശേഷി കൊണ്ട് ഓരോ ചിത്രത്തിലൂടെയും ഫഹദ് ഫാസിൽ എന്ന ഈ നടൻ നമ്മളെ ഓരോരുത്തരെയും ഇന്ന് വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അടുത്തകാലത്ത് റിലീസ് ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ദിലീഷ് പോത്തൻ ചിത്രത്തിലൂടെയും ഫഹദ് തന്റെ അനായാസമായ അഭിനയം കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ഇന്നിപ്പോൾ ദക്ഷിണേന്ത്യൻ സിനിമ ലോകം മുഴുവൻ ഫഹദിനെ കുറിച്ച് വാചാലരാകുന്നത് കാണുമ്പോൾ മലയാളികൾ എന്ന നിലയിൽ നമ്മുക്ക് അഭിമാനം കൊള്ളാം.

അടുത്തിടെ നടന്ന, സോഷ്യൽ മീഡിയയിലെ സിനിമ പാരഡിസോ ക്ലബ്ബിന്റെ ഒരു സിനിമ ചര്ച്ചയിൽ പങ്കെടുക്കവെ, ഫഹദിനോട് താൻ ഒരുപാട് ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു കഥാപാത്രം പറയാമോ എന്നൊരാൾ ചോദിച്ചപ്പോൾ ഫഹദ് പറഞ്ഞത് പ്രശസ്തമായ ഒരു മോഹൻലാൽ കഥാപാത്രത്തിന്റെ പേരായിരുന്നു.

സിബി മലയിൽ എം ടി വാസുദേവൻ നായരുടെ തിരക്കഥയെ അടിസ്ഥാനമാക്കി സംവിധാനം ചെയ്ത സദയം എന്ന ചിത്രത്തിലെ മോഹൻലാൽ അവതരിപ്പിച്ച സത്യനാഥൻ പോലൊരു കഥാപാത്രം ചെയ്യാൻ തനിക്കു ഒരുപാട് ആഗ്രഹം ഉണ്ടെന്നും പക്ഷെ തന്നെ കൊണ്ട് അത് പോലെ ഒരു കഥാപാത്രം ചെയ്തു ഫലിപ്പിക്കാൻ കഴിയുമോ എന്നറിയില്ല എന്നും ഫഹദ് ഫാസിൽ പറഞ്ഞു. സത്യനാഥൻ എന്ന കഥാപാത്രമായി മോഹൻലാൽ നൽകിയത് തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ പ്രകടനങ്ങളിൽ ഒന്നാണ്. തന്റെ തൂലികയുടെ ശക്തിയെ പോലും മറികടന്ന പ്രകടനം എന്ന് എം ടി വാസുദേവൻ നായർ വിശേഷിപ്പിച്ച പ്രകടനമായിരുന്നു അത്. തന്റെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള മറ്റൊരു നടന്റെ പ്രകടനത്തെ കുറിച്ചും എം ടി വാസുദേവൻ നായർ ഈ നിമിഷം അവരെ അതുപോലൊരു അഭിപ്രായ പ്രകടനം നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച നടനായി മോഹൻലാലിനെ വിശേഷിപ്പിക്കുന്നത് ഏറ്റവും അനായാസകരമായ അദ്ദേഹത്തിന്റെ അഭിനയ ശൈലി കൊണ്ടാണ്. മോഹൻലാലിൻറെ അനായാസതയോടു ഉപമിക്കാനാവില്ലെങ്കിലും പുതു തലമുറയിൽ ഏറ്റവും അനായാസമായി അഭിനയിക്കുന്ന നടൻ ഫഹദ് ഫാസിൽ ആണെന്ന് നിസംശയം നമ്മുക്ക് പറയാൻ സാധിക്കും.

മോഹൻലാലിൻറെ അനായാസമായ ആ അഭിനയമാണ് തന്നെ എന്നും പ്രചോദിപ്പിച്ചിട്ടുള്ളതെന്നും കടുത്ത മോഹൻലാൽ ആരാധകൻ കൂടിയായ ഫഹദ് പറഞ്ഞിട്ടുമുണ്ട്. ഫഹദിന്റെ അച്ഛനായ ഫാസിലാണ് മോഹൻലാൽ എന്ന നടനെ കണ്ടെത്തിയതും മലയാള സിനിമയിൽ അവതരിപ്പിച്ചതെന്നതും കാലം നമ്മുക്ക് സമ്മാനിച്ച മറ്റൊരു യാദൃശ്ചികതയാവാം

webdesk

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.