A tribute to Vijay Sethupathi on his birthday
വിജയ് സേതുപതി എന്ന നടൻ ഇന്ന് തമിഴ് സിനിമയിൽ ഏറ്റവും തിരക്കുള്ള താരങ്ങളിലൊരാളാണ്. മക്കൾ സെൽവൻ എന്ന് ജനങ്ങൾ സ്നേഹത്തോടെ വിളിക്കുന്ന അദ്ദേഹത്തിന്റെ ജന്മദിനമാണ് ഇന്ന്. സമൂഹമാധ്യമങ്ങൾ നിറയെ ഇന്ന് താരത്തിനുള്ള ആശംസകളും പ്രാർത്ഥനകളും നിറഞ്ഞ പോസ്റ്റുകളാണ് കാണാൻ കഴിയുന്നത്. തമിഴ് സിനിമയക്കപ്പുറം അന്യഭാഷാ സിനിമാ പ്രേമികളെപ്പോലും ഹരംക്കൊള്ളിക്കുന്ന അഭിനയശൈലിയുള്ള താരത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ആശംസകൾ എത്തുന്നത്.
ആദ്യകാലങ്ങളിൽ തമിഴ് സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായാണ് താരം തന്റെ മുഖം ബിഗ് സ്ക്രീനിൽ എത്തിച്ചത്. ധനൂഷ് ചിത്രമായ പുതുപ്പേട്ടയിൽ തുടങ്ങിയ വിജയ് സേതുപതി പിന്നീട് ജൂനിയർ ആർട്ടിസ്റ്റായ് പ്രത്യക്ഷപ്പെട്ട സിനിമകൾ ഒരുപ്പാട് ഉണ്ട്. നിരവധി മുൻനിര നായകന്മാർക്കൊപ്പം പിന്നിൽ നിൽക്കുന്നവനായും, ചെറിയ സീനുകളിൽ വന്ന് മുഖം കാണിച്ചു പോകുന്നവനുമായൊക്കെ താരം എത്തിയിരുന്നു. ഇന്ന് ഇന്ത്യൻ സിനിമയുടെ തന്നെ സൂപ്പർസ്റ്റാറായ രജിനികാന്തിന് വില്ലനായ് അഭിനയിച്ചിരിക്കുകയാണ് പേട്ട എന്ന ചിത്രത്തിലൂടെ വിജയ് സേതുപതി.
വളരെ കുറഞ്ഞ കാലത്തിൽ തന്നെ തന്റെ മികവാർന്ന അഭിനയം ഒന്നുക്കൊണ്ട് മാത്രം സിനിമയും ജീവിതവും ഒന്നായി കാണുന്ന തമിഴ് ജനതയുടെ ഉള്ളിൽ സ്ഥാനം നേടുകയായിരുന്നു അദ്ധേഹം. എന്നാൽ ആ അംഗീകാരം തമിഴ് സിനിമയിൽ ഒതുങ്ങി നിൽക്കാതെ അതിർത്തികൾ ഭേതിച്ച് സിനിമയെ സ്നേഹിക്കുന്ന എല്ലാവരുടെയും മനസ്സിൽ അദ്ധേഹത്തിന് ആ സ്ഥാനം ഉറപ്പിച്ചുക്കൊടുക്കുകയും ചെയ്യുകയായിരുന്നു. താരജാഡകൾക്ക് സ്ഥാനം കൊടുക്കാതെ തന്റെ തൊഴിലിന് ആത്മാർത്ഥത നൽകുന്ന താരം കഥയ്ക്കനുസരിച്ച് തന്റെ രൂപത്തിലും ഭാവത്തിലും മാറ്റങ്ങൾ വരുത്തുകയും അതിനായ് ആത്മാർത്ഥമായ് ജോലി ചെയ്യുകയും ചെയ്യുന്ന നടനാണ്.
വളരെ സാധരണക്കാരനിൽ നിന്ന് ഇന്ന് ലോകം അറിയുന്ന ഒരു നടനായി മാറിയ വിജയുടെ ആത്മാർത്ഥമായ പരിശ്രമത്തിനുമൊപ്പം സുഹൃത്തുക്കൾ എന്ന വലിയ വലയവും കൂടെയുണ്ടായിരുന്നു ഇന്ന് തിയറ്ററുകൾ നിറഞ്ഞോടുന്ന പേട്ടയുടെ സംവിധായകൻ കാർത്തിക് സുബ്ബുരാജ് ആദ്യമായ് സംവിധാനം ചെയ്ത ചിത്രമായിരുന്ന പിസയിലാണ് വിജയ് സേതുപതി ആദ്യമായ് നായകനായ് എത്തുന്നത്. ചെറിയ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രത്തിൽ താരത്തിന്റെ പ്രതിഫലം ആയിരം രൂപയായിരുന്നു. പിസയുടെ വിജയത്തിന് ശേഷം താരത്തിന് ലഭിച്ച ചിത്രങ്ങളെല്ലാം വിജയ് സേതുപതി എന്ന നടന്റെ ജീവിതത്തിലെ വലിയ വഴിത്തിരിവുകളായി മാറുകയായിരുന്നു.
സിനിമയിലേയക്ക് കാലെടുത്തു വെയ്ക്കുന്ന ഓരോ വ്യക്തിക്കും ഇൻസ്പിരേഷൻ ആവുന്ന വ്യക്തിത്വമാണ് വിജയ് സേതുപതി. താരം ആദ്യമായ് അഭിനയിക്കുന്ന മലയാള ചിത്രമാണ് മാർക്കോണി മത്തായി. വിജയ് സേതുപതിക്കൊപ്പം ജയറാമും അഭിനയിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ സജൻ കളത്തിലാണ്. തമിഴിൽ നിന്ന് താരത്തിന്റെ സൂപ്പർ ഡീലക്സ് എന്ന ചിത്രവും റിലിസിനായ് തയ്യാറെടുക്കുന്നു. മലയാളി യുവതാരം ഫഹദും ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. വരുന്ന വർഷങ്ങളിലും വിജയ് സേതുപതി എന്ന അതുല്യപ്രതിഭയുടെ വ്യത്യസ്ത വേഷങ്ങളും കഥാപാത്രങ്ങളും ഉണ്ടാവട്ടെ എന്ന് ആശംസിക്കാം.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.