കോളിവുഡിലെ താര രാജാക്കന്മാരുടെ പട്ടികയിൽ ഒന്നും അയാളെ കാണുവാൻ നമുക്ക് സാധിക്കുകയില്ല .. ഒരിക്കൽ വിജയിച്ച ഫോർമുല അതേപടി ആവർത്തിക്കുന്ന താരരാജാക്കന്മാരിൽ നിന്നും , തൻ്റേതായി ഇറങ്ങുന്ന ഓരോ പടങ്ങളിലും പ്രേക്ഷകരെ നിരാശപെടുത്താത്ത അയാൾ ഏറെ വ്യത്യസ്‌തൻ ആണ്. അടുത്തത് എന്തെന്ന് നിർവചിക്കാൻ കഴിയാത്ത റോളുകൾ – അടുത്ത വീട്ടിലെ പയ്യൻ മുതൽ 55 വയസുള്ള മധ്യ വയസ്സൻ വരെ ഇദ്ദേഹത്തിന്റെ കയ്യിൽ ഭദ്രം .ഇദ്ദേഹത്തിന് മാത്രം എങ്ങനെ ഇത്ര നല്ല ചിത്രങ്ങൾ കിട്ടുന്നു എന്ന് അറിയാതെ ചോദിച്ചു പോകുന്നു ..
അതെ കൂടുതൽ വർണ്ണനകൾ ആവശ്യമില്ലാത്ത നടൻ ..വിജയ് സേതുപതി
13 വർഷങ്ങൾക് മുൻപ് ചെറിയ ചെറിയ വേഷങ്ങളിൽ തുടങ്ങി ഒടുവിൽ തന്റേതായ മികവ് അടയാളപ്പെടുത്തിയ ഒരുപിടി ചിത്രങ്ങൾ .
പിസ്സ എന്ന ചിത്രത്തിലെ മൈക്കൽ , നടുവില് കൊഞ്ചം പാകാത്ത കാണമിലെ പ്രേംകുമാർ , സൂദുകാവിലെ ദാസ് , ഇടുക്കുത്താനെ ആസപ്പേട്ടൻ ബാലകുമാറിലേ കുമാർ , ഓറഞ്ച് മിട്ടയിലെ കൈലാസം , ധർമദുരൈ , ആണ്ടവൻ കട്ടളൈ , ഒടുവിൽ വിക്രം വേദ .. ഓരോ ചിത്രങ്ങളിലും സേതുപതി വിസ്മയിപിച്ചുകൊണ്ടേയിരിക്കുന്നു ..
2010 ൽ സീനു രാമസ്വാമിയുടെ തേന്മെർക്കു പരുവക്കാറ്റ് ൽ തുടങ്ങി വിക്രം വേദ വരെ
2011 ൽ കലൈഞ്ജർ ടിവിയുടെ പോപ്പുലർ റിയാലിറ്റി ഷോ ആയ “നാലയ ഇയാകുനർ” മത്സരാത്ഥികളായ കാർത്തിക് സുബ്ബരാജ് , എം മണികണ്ഠൻ [കാക്ക മുട്ടായി ഫെയിം ] , നളൻ കുമാരസ്വാമി എന്നിവരുടെ ഹ്രസ്വ ചിത്രങ്ങൾ ആണ് സേതുപതിയുടെ കരിയറിലെ വഴിത്തിരിവായത് .പിന്നീട് കാർത്തിക് സുബ്ബരാജ്, നളൻ കുമാരസ്വാമി എന്നിവരുടെ ചിത്രങ്ങളിൽ വിജയ് സേതുപതി സ്ഥിര സാന്നിധ്യമായി .. 2012 ഇത് ഇറങ്ങിയ കാർത്തിക് സുബരാജിന്റെ പിസ, തുടർന്ന് 2013 ൽ നളൻ കുമാരസ്വാമിയുടെ സൂദ് കാവും എന്നീ ചിത്രങ്ങൾ വിജയ് സേതുപതിക്ക് പ്രേക്ഷക മനസ്സിൽ തന്റേതായ ഇടം നേടിക്കൊടുത്തു .
ചെറിയ മുതല്മുടക്കും , ചെറിയ കഥയും , ഒരു പറ്റം പുതുമുഖങ്ങളുമായി വന്ന ബാലാജി ധാരണീദ്രന്റെ “നടുവില് കൊഞ്ചം പാകാത്ത കാണം ” ആ വർഷത്തെ അപ്രതീക്ഷിത വിജയങ്ങളിൽ ഒന്നായി മാറി .
തുടർന്ന് മുതൽമുടക്ക് കുറഞ്ഞ ഒരുപാടു ചിത്രങ്ങൾ .. ഇടുക്കുത്താനെ ആസപ്പേട്ടൻ ബാലകുമാറ് , പന്നയ്യാറും പദ്മിനിയും , ജിഗർത്തണ്ട , ഓറഞ്ച് മിട്ടായി തുടങ്ങിയവ ബോക്സ് ഓഫിസിൽ വൻ വിജയങ്ങൾ ആയി മാറി ..
ഒടുവിൽ വിക്രം വേദ – തന്റെ അഭിനയ മികവ് കൊണ്ടും, സ്ക്രീൻ പ്രെസെൻസ് കൊണ്ടും വീണ്ടും അമ്പരപ്പിക്കുന്നു . സിനിമ കണ്ടിറങ്ങുന്ന ഓരോരുത്തർക്കും അദ്ദേഹത്തിന്റെ അഭിനയ മികവിനെ പറ്റി പറയാതിരിക്കുവാൻ സാധിക്കുകയില്ല .
രഞ്ജിത്ത് ജയക്കൊടിയുടെ “പുതിയാന പുതിർ ” , സീനു രാമസ്വാമിയുടെ “ഇദം പൊരുൾ യെവൽ ” എന്നീ ചിത്രങ്ങൾ ആണ് റിലീസ് അകാൻ പോകുന്ന ചിത്രങ്ങൾ ..
ഈ വിജയങ്ങൾക് പിന്നിൽ സിനിമ മാത്രം സ്വപ്നം കണ്ടു സിനിമയെ സ്നേഹിച്ച ഒരു യുവാവിന്റെ സിനിമയെ വെല്ലുന്ന ജീവിത കഥ ഉണ്ട് ,2000 ൽ ജോലി തേടി ദുബായിൽ എത്തി , അക്കൗണ്ടന്റായി ഒരു കമ്പനിയിൽ ജോലി ചെയുകയും ഒടുവിൽ തന്റെ സ്വപ്നങ്ങൾ കീഴടക്കുവാൻ 2003 ൽ ജോലി ഉപേക്ഷിച്ചു തിരിച്ചു നാട്ടിലേക്ക് .തുടർന്ന് ഒരുപാടു ചിത്രങ്ങളിൽ ചെറിയ ചെറിയ റോളുകളിൽ മാത്രം ഒതുങ്ങുമ്പോഴും വിജയങ്ങളിലേക്ക് വിജയ് പരിശ്രമിച്ചുകൊണ്ടേയിരുന്നു ….ഒടുവിൽ വിജയങ്ങൾ അയാൾ കീഴടക്കുകയാണ് ..
താരപദവികൾക്കു പൊളിച്ചെഴുത്തുകളുമായി വിജയ് മുന്നേറുകയാണ് . ആത്മാർഥമായ പരിശ്രമമുണ്ടെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്ന സ്ഥാനത്ത് ഒടുവിൽ എത്തുക തന്നെ ചെയ്യുമെന്ന് തന്റെ ജീവിതം കൊണ്ട് പറയുകയാണ് വിജയ് സേതുപതി എന്ന ഈ നടൻ. കാത്തിരിക്കാം “മക്കൾ സെൽവൻ ” വിജയ് സേതുപതിയുടെ അടുത്ത ചിത്രത്തിനായി ..
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസിന്റെ ട്രൈലെർ സെൻസർ ചെയ്തു. രണ്ട് മിനിട്ടിനു മുകളിൽ ദൈർഘ്യമുള്ള ഈ…
ഐവി ശശി- മമ്മൂട്ടി കൂട്ടുകെട്ടിന്റെ 'ആവനാഴി' റീ റിലീസ് ചെയ്യുന്ന ഡേറ്റ് പുറത്ത്. 'ഇൻസ്പെക്ടർ ബൽറാം' എന്ന തീപ്പൊരി പൊലീസ്…
ഏറെ വർഷങ്ങൾക്ക് മുൻപ് മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തിയ 'ഓഫാബി'ക്ക് ശേഷം ആനിമേറ്റഡ് ക്യാരക്ടർ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രം 'ലൗലി'…
ഷറഫുദ്ദീൻ, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ഫാന്റസി കോമഡി ചിത്രം 'ഹലോ…
തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ കങ്കുവ നവംബർ പതിനാലിന് ആഗോള റിലീസായി എത്തുകയാണ്. കേരളത്തിലും…
This website uses cookies.