ആക്ഷൻ കിംഗ് അർജുനെ നായകനാക്കി കണ്ണൻ താമരകുളം സംവിധാനം ചെയ്തു തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് വിരുന്ന്. സിനിമയുടെ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് ദിനേശ് പള്ളത്ത് ആണ്. നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നിക്കി ഗൽറാണി, മുകേഷ്, ബൈജു സന്തോഷ്, അജു വർഗീസ്, ഹരീഷ് പേരടി, സോനാ നായർ, ഗിരീഷ് നെയ്യാർ തുടങ്ങിയവർ സുപ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നു.
സമൂഹത്തില്‍ നടമാടുന്ന വിപത്തിനു നേരെ വീണ്ടും വിരല്‍ ചൂണ്ടുകയാണ് കണ്ണന്‍ താമരക്കുളം വിരുന്ന് എന്ന ചിത്രത്തിലൂടെ. കണ്ണന്‍ താമരക്കുളം ചെയ്ത പട്ടാഭിരാമനും അത്തരമൊരു വിപത്ത് ചൂണ്ടിക്കാട്ടിയ ചിത്രമായിരുന്നു. ദിനേശ് പള്ളത്ത് രചിച്ച, വളരെ ആവേശകരമായ ഒരു കഥയുടെ അതിഗംഭീരമായ അവതരണമാണ് ഈ ചിത്രത്തിലൂടെ സംവിധായകൻ കണ്ണൻ താമരക്കുളം നടത്തിയിരിക്കുന്നത്. ചിത്രം നമ്മൾ കണ്ടു പരിചയിച്ചിട്ടുള്ള ത്രില്ലർ ചിത്രങ്ങളുടെ ഫോർമാറ്റിൽ നിന്ന് വളരെയധികം വ്യത്യസ്തത പുലർത്തുന്നുണ്ട് എന്നത് എടുത്തു പറയണം.
മുകേഷിന്റെ കഥാപാത്രമായ ജോൺ കളത്തിങ്കൽ അപ്രതീക്ഷിതമായ് മരണപ്പെടുന്നു. കൊലപാതകിയെ തേടിയുള്ള യാത്ര പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാത്ത ഒരിടത്താണ് ചെന്നെത്തുന്നത്. ഇൻവെസ്റ്റിഗേഷൻ സസ്പൻസ് ത്രില്ലർ പശ്ചാത്തലത്തിൽ ആരംഭിക്കുന്ന ചിത്രം സെക്കൻഡ് ഹാഫിലേക്ക് കടക്കുമ്പോൾ ആകാംക്ഷയുടെ കൊടുമുടിയിലേക്കാണ് കൊണ്ടെത്തിക്കുന്നത്.
ദൈവം അരങ്ങു വാഴേണ്ടിടത്തെല്ലാം സാത്താനെ കൂട്ടുപിടിക്കുമ്പോള്‍ സംഭവിക്കുന്ന അപചയമാണ് സിനിമയുടെ സിനിമയുടെ പ്രമേയം. അടുത്ത കാലത്ത് കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാകടയിലും ആന്ധ്രയിലുമെല്ലാം സംഭവിച്ച ഏതാനും സാത്താന്‍ പ്രവര്‍ത്തനങ്ങളാണ് വിരുന്നിന്റെ ആകെത്തുക.
തമിഴ് താരം അര്‍ജുന്‍ സര്‍ജ മുഴുനീള കഥാപാത്രമായി പ്രത്യക്ഷപ്പെടുന്ന മലയാള സിനിമയാണ് വിരുന്ന്. അദ്ദേഹത്തിന്റെ മികച്ച സംഘട്ടന രംഗങ്ങള്‍ വിരുന്നില്‍ കാഴ്ചക്കാര്‍ക്ക് മികച്ച വിരുന്നു തന്നെയാണ് .
നിര്‍മാതാവ് ഗിരീഷ് നെയ്യാര്‍ കൈകാര്യം ചെയ്ടിരിക്കുന്ന സിനിമയിലെ ഹേമന്ത് എന്ന ഓട്ടോറിക്ഷ ഡ്രൈവറുടെ വേഷം മികവുറ്റതായിരുന്നു. സിനിമയിലുടനീളം ബൈജു സന്തോഷിൻറെ സഖാവ് ബാലേട്ടന്‍ കസറുന്നുണ്ട്. ഗിരീഷ് നെയ്യാറും അര്‍ജുനും നിക്കി ഗല്‍റാണിയും ബൈജു സന്തോഷുമാണ് സിനിമയുടെ മുക്കാല്‍ ഭാഗത്തോളം സമയത്തമുള്ളത്. കഥാപാത്രങ്ങളെ അഭിനേതാക്കൾ പക്വതയോടെ കൈകാര്യം ചെയ്തിട്ടുണ്ട്.
ഛായാഗ്രഹണം, സംഗീതം, എഡിറ്റിംങ് എന്നിവയാണ് എടുത്ത് പറയേണ്ട മറ്റ് ഘടകങ്ങൾ. കാമറ കൈകാര്യം ചെയ്ത രവിചന്ദ്രൻ, പ്രദീപ് നായർ എന്നിവർ മികച്ചതും മിഴിവാർന്നതുമായ ദൃശ്യങ്ങൾ ഒരുക്കി കൈയടി നേടി. സിനിമയുടെ ഉദ്വേഗജനകമായ രംഗങ്ങള്‍ക്ക് രതീഷ് വേഗയുടെ സംഗീതം ഗുണകരമാകുന്നുണ്ട് വി. ടി ശ്രീജിത്ത്, എന്ന എഡിറ്റർ പുലർത്തിയ മികവ് ചിത്രത്തിന് മികച്ച വേഗതയും അതോടൊപ്പം സാങ്കേതികമായി ഉയർന്ന നിലവാരവുമാണ് പകർന്നു നൽകിയത്. പ്രേക്ഷകർക്ക് മടുപ്പു വരാതെ ചിത്രം മുന്നോട്ട് സഞ്ചരിച്ചതിന് കൃത്യമായ എഡിറ്റിംഗ് വഹിച്ച പങ്ക് വളരെ വലുതാണ്.
വിശ്വാസവും ആചാരങ്ങളും അനുഷ്ടാനങ്ങളുമൊക്കെ വ്യക്തി താൽപര്യങ്ങളാണ്. എന്നാൽ അത് മറ്റുള്ളവരിൽ അസ്വസ്ഥത ഉണ്ടാക്കും എന്നാണെങ്കിൽ അവ വെച്ചുപുലർത്തുന്നവരെ തടയേണ്ടതുണ്ട്. ‘വിരുന്ന്’ൽ ചർച്ച ചെയ്യപ്പെടുന്നത് സാമൂഹിക പ്രതിബദ്ധതയുള്ളൊരു വിഷയമാണ്. ചുരുക്കി പറഞ്ഞാൽ, വിരുന്നു അഭിനേതാക്കളുടെ പ്രകടനം കൊണ്ടും സാങ്കേതിക മികവ് കൊണ്ടും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ഗംഭീര തീയേറ്റർ അനുഭവം സമ്മാനിക്കുന്ന ചിത്രമാണ്
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.