[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Reviews

ഊതിക്കാച്ചിയ പൊന്ന് പോലൊരു ശ്യാം പുഷ്കരൻ ത്രില്ലർ; തങ്കം റീവ്യൂ വായിക്കാം

ഒരുപിടി മികച്ച ചിത്രങ്ങൾ നമുക്ക് സമ്മാനിച്ചിട്ടുള്ള രചയിതാവാണ് ശ്യാം പുഷ്ക്കരൻ. റിയലിസ്റ്റിക് ആയ ഫീൽ ഗുഡ് ചിത്രങ്ങളും വിനോദ ചിത്രങ്ങളും നമ്മുക്ക് സമ്മാനിച്ചിട്ടുള്ള അദ്ദേഹം ആദ്യമായി രചിച്ച ഒരു ക്രൈം ഡ്രാമയാണ് ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തിയ തങ്കം. നവാഗതനായ സഹീദ് അറഫാത് ഒരുക്കിയ ഈ ചിത്രത്തിൽ വിനീത് ശ്രീനിവാസൻ, ബിജു മേനോൻ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. കുമ്പളങ്ങി നൈറ്റ്സ്, ജോജി, പാൽതു ജാൻവർ എന്നിവക്ക് ശേഷം ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ഫഹദ് ഫാസിൽ എന്നിവർ നേതൃത്വം നൽകുന്ന ഭാവന സ്റ്റുഡിയോസ് നിർമ്മിച്ച ഈ ചിത്രം മികച്ചു നിൽക്കുന്നത് ഇതിന്റെ പ്രമേയത്തിന്റെ പ്രത്യേകത കൊണ്ടും ഇതിന്റെ ഗംഭീര മേക്കിങ് കൊണ്ടുമാണ്.

ബിജു മേനോൻ അവതരിപ്പിക്കുന്ന മുത്തു, വിനീത് ശ്രീനിവാസൻ അവതരിപ്പിക്കുന്ന കണ്ണൻ എന്നീ കഥാപാത്രങ്ങളുടെ ചുറ്റുമാണ് ഈ ചിത്രം വികസിക്കുന്നത്. തൃശൂരിലെ ഗോൾഡ് ഏജന്റുകൾ ആയ ഇവർ മുംബൈയിലേക്ക് സ്വർണ്ണം വിതരണം ചെയ്യാൻ നടത്തുന്ന ശ്രമവും അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന ചില അപ്രതീക്ഷിത സംഭവങ്ങളുമാണ് ഈ ത്രില്ലർ ചിത്രത്തിലൂടെ നമ്മുടെ മുന്നിലെത്തിച്ചിരിക്കുന്നത്. ഒരു ക്രൈം നടക്കുന്നതും തുടർന്ന് നടക്കുന്ന അന്വേഷണങ്ങളും വളരെ ഗംഭീരമായി ഒരുക്കിയിരിക്കുന്നു. കേരളം, മുംബൈ, തമിഴ്നാട് എന്നിവിടങ്ങളിലൂടെ മുന്നോട്ട് പോകുന്ന ഈ കഥയിൽ മലയാളം, തമിഴ്, ഹിന്ദി ഭാഷകളും ആദ്യാവസാനം വളരെ മനോഹരമായ രീതിയിൽ ഉപയോഗിച്ചിട്ടുണ്ട്.

വളരെ റിയലിസ്റ്റിക് ആയുള്ള ക്ലാസ് എന്റെർറ്റൈനെറുകൾ നമ്മുക്ക് സമ്മാനിച്ചിട്ടുള്ള ശ്യാം പുഷ്ക്കരൻ, ഒരു ത്രില്ലർ ഒരുക്കിയും ഇപ്പോൾ തന്റെ പ്രതിഭ കാണിച്ചു തന്നിരിക്കുകയാണ്. ശ്യാം പുഷ്ക്കരൻ ഒരുക്കിയ വളരെ മികച്ച ഒരു തിരക്കഥ, അതിലും മികച്ച രീതിയിൽ പ്രേക്ഷകന് മുന്നിൽ അവതരിപ്പിക്കാൻ നവാഗതനായ സഹീദ് അറാഫത്തിനും കഴിഞ്ഞിട്ടുണ്ട്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളേയും കഥാ സന്ദർഭങ്ങളേയും ഏറ്റവും വിശ്വസനീയമായ രീതിയിൽ അവതരിപ്പിക്കാനും ചിത്രത്തിന്റെ മൊത്തത്തിലുള്ള മൂഡ് പ്രേക്ഷകനിലേക്കു പകർന്നു നൽകാനും സഹീദ് എന്ന സംവിധായകന് കഴിഞ്ഞു എന്ന് നിസംശയം പറയാം. പരിചയ സമ്പന്നനായ ഒരു സംവിധായകനെ പോലെ മികച്ച കയ്യടക്കമാണ് സഹീദ് ഈ ചിത്രത്തിലൂടെ കാണിച്ചു തന്നത്. ഒരു പക്ഷെ പാളി പോകാവുന്ന പല സന്ദർഭങ്ങളും ചിത്രത്തിലുണ്ടായിട്ടും അതിനെ അനായാസം മറി കടന്ന്, ഒരു മികച്ച ത്രില്ലറായി തങ്കം മാറിയത് ആ കയ്യടക്കവും കഥ അവതരിപ്പിച്ചതിലെ സത്യസന്ധതയും കൊണ്ടാണ്. ആകാംഷ നിറക്കുന്ന ഒരന്തരീക്ഷം സൃഷ്ടിക്കാനും, ബോറടിപ്പിക്കാത്ത വേഗതയിൽ കഥ പറഞ്ഞും വളരെ റിയലിസ്റ്റിക് ആയി തന്നെ ഒരു ത്രില്ലർ നമ്മുക്ക് മുന്നിൽ അവതരിപ്പിക്കാനും സംവിധായകനും എഴുത്തുകാരനും കഴിഞ്ഞിട്ടുണ്ട്. അത്തരത്തിൽ നോക്കിയാൽ വളരെ വ്യത്യസ്തമായ ഒരു ത്രില്ലിംഗ് അനുഭവമാണ് ഈ ചിത്രം പ്രേക്ഷകന് പകർന്നു നൽകുന്നത്. ചിത്രത്തിന്റെ ക്ലൈമാക്സ് മികച്ച നിലവാരം പുലർത്തിയിട്ടുണ്ട് എന്ന് എടുത്തു പറയണം.

മുത്തുവെന്ന കഥാപാത്രമായി ബിജു മേനോൻ മിന്നുന്ന പ്രകടനം കാഴ്ച വെച്ചപ്പോൾ, കണ്ണനായി വിനീത് ശ്രീനിവാസനും തിളങ്ങി. എടുത്തു പറയേണ്ട പ്രകടനമാണ് ഈ രണ്ട് നടന്മാരും കാഴ്ചവെച്ചിരിക്കുന്നത്. തങ്ങളുടെ കഥാപാത്രങ്ങളുടെ മാനസികാവസ്ഥയും സാഹചര്യവും ഓരോ സൂക്ഷ്മ ശരീര ചലനങ്ങളിലൂടെയും നോട്ടത്തിലൂടെയും മികച്ച ഡയലോഗ് ഡെലിവറിയിലൂടെയും പ്രേക്ഷകന്റെ മനസ്സിലെത്തിക്കാൻ ഇവർക്ക് കഴിഞ്ഞിട്ടുണ്ട്. ഗിരീഷ് കുൽക്കർണി, അപർണ്ണ ബാലമുരളി എന്നിവരുടെ കിടിലൻ പ്രകടനവും ചിത്രത്തിന് മുതൽക്കൂട്ടായിട്ടുണ്ട്. പോലീസ് ഓഫീസറായി എത്തിയ ഗിരീഷ് കുൽക്കർണി തന്റെ പ്രകടനത്തിന് വലിയ കയ്യടി അർഹിക്കുന്നുണ്ട്. ഇവരെ കൂടാതെ വലുതും ചെറുതുമായ വേഷങ്ങൾ ചെയ്ത ഓരോ നടീനടന്മാരും ഗംഭീര പെർഫോമൻസാണ് ഈ ചിത്രത്തിൽ കാഴ്ച വെച്ചത്. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച കൊച്ചുപ്രേമൻ, വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി തുടങ്ങിയവരും മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി.

ഗൗതം ശങ്കർ ഒരുക്കിയ ദൃശ്യങ്ങൾ ചിത്രത്തിലെ അന്തരീക്ഷം പ്രേക്ഷക മനസ്സിൽ എത്തിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചപ്പോൾ ബിജിബാൽ ഒരുക്കിയ സംഗീതവും ചിത്രത്തെ മുന്നോട്ടു കൊണ്ട് പോകുന്നതിൽ ഒരുപാട് സഹായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പശ്ചാത്തല സംഗീതവും അതോടൊപ്പം ഗൗതം ശങ്കറിന്റെ ദൃശ്യങ്ങളുമാണ് കഥ പ്രേക്ഷകനിലേക്കു കൂടുതൽ നന്നായി ഇറങ്ങി ചെല്ലാൻ കാരണമായ ഏറ്റവും വലിയ ഒരു ഘടകം. അത് പോലെ കിരൺ ദാസ് നിർവഹിച്ച ചിത്രസംയോജനവും മികച്ചു നിന്നു. ആദ്യം മുതൽ അവസാനം വരെ ചിത്രത്തിന് മികച്ച വേഗത നൽകാൻ ഒരു എഡിറ്റർ എന്ന നിലയിൽ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

തങ്കം ഒരു മികച്ച ഒരു ത്രില്ലർ ആണെന്നതിലുപരി, നമ്മൾ കണ്ടു പരിചയിച്ച സാധാരണ ത്രില്ലറുകളിൽ നിന്നെല്ലാം വ്യത്യസ്തത പുലർത്തുന്ന ഒരു ക്ലാസ് എന്റെർറ്റൈനെർ കൂടിയാണ്. ത്രില്ലെർ ചിത്രങ്ങൾ കൂടുതൽ ഇഷ്ട്ടപെടുന്ന പ്രേക്ഷകർക്കും, ക്ലാസ് റിയലിസ്റ്റിക് എന്റെർറ്റൈനെർ ചിത്രങ്ങൾ ഇഷ്ട്ടപെടുന്ന പ്രേക്ഷകർക്കും തങ്കം ഒരുപോലെ ഇഷ്ടപ്പെടും. പുതുമയും വ്യത്യസ്തതയും വിനോദവും പ്രമേയം കൊണ്ടും പ്രകടനം കൊണ്ടും അവതരണ ശൈലി കൊണ്ടും പ്രേക്ഷകന് പകർന്നു കൊടുക്കുന്ന ചിത്രമാണ് തങ്കം.

webdesk

Recent Posts

ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ “വീര ധീര ശൂരൻ” മാർച്ച് 27ന് തിയേറ്ററുകളിലേക്ക്

എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…

8 hours ago

മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടത്തിന്റെ കാഴ്ചകളുമായി ടോവിനോ തോമസ്- അനുരാജ് മനോഹർ ചിത്രം; ‘നരിവേട്ട’ ഫസ്റ്റ് ലുക്ക് പുറത്ത്

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…

23 hours ago

ബെസ്റ്റാണ് ഈ ‘ബെസ്റ്റി’ ഗാനങ്ങൾ; ഇന്ത്യയൊട്ടാകെ മ്യൂസിക്ക് റിലീസ് ചടങ്ങുകൾ; ചിത്രം ജനുവരി 24ന് തിയറ്ററുകളിലെത്തും..

മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…

3 days ago

ഇതര ചരിത്രത്തിൽ ഒരു നൊസ്റ്റാൾജിക്ക് സംഗമവുമായി കാതോട് കാതോരം, മുത്താരം കുന്ന് പി ഓ, രേഖാചിത്രം ടീം

ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…

3 days ago

സെൻസറിങ് പൂർത്തിയായി; യു എ സർട്ടിഫിക്കറ്റുമായി മമ്മൂട്ടി- ഗൗതം മേനോൻ ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ ജനുവരി 23 ന്

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…

4 days ago

വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖം; ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ ഫസ്റ്റ് ലുക്ക് പുറത്ത്

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…

4 days ago

This website uses cookies.