ഇന്ന് കേരളത്തിൽ പ്രദർശനത്തിന് എത്തിയ മലയാള ചിത്രമാണ് സംവിധായകൻ സർജു രമാകാന്ത് ഒരുക്കിയ വാതിൽ. ഷംനാദ് ഷബീർ തിരക്കഥയൊരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സ്പാർക് പിക്‌ചേഴ്‌സിന്റെ ബാനറിൽ സുജി കെ ഗോവിന്ദരാജ് ആണ്. വിനയ് ഫോർട്ട്, അനു സിതാര, കൃഷ്ണ ശങ്കർ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ട്രൈലെർ, ടീസർ, ഗാനങ്ങൾ എന്നിവയിലൂടെ പ്രേക്ഷകരിൽ പ്രതീക്ഷയുണ്ടാക്കിയ ഈ ചിത്രം ആ പ്രതീക്ഷകളെ സാധൂകരിക്കുന്നുമുണ്ടെന്ന് പറയാം.
വിനയ് ഫോർട്ട്, അനു സിതാര എന്നിവരവതരിപ്പിക്കുന്ന ഡെൻസൺ ഡേവിസ്, തന്വിക ഡെൻസൺ എന്നീ ദമ്പതികളുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ഇവരുടെ ദാമ്പത്യ ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ ഇവർ നടത്തുന്ന ശ്രമങ്ങൾക്കിടയിൽ ഉണ്ടാകുന്ന ചില അപ്രതീക്ഷിത സംഭവ വികാസങ്ങളും ചിത്രത്തിന്റെ കഥയുടെ ഗതി മാറ്റുന്നുണ്ട്. അതാണ് ഈ ചിത്രത്തെ ഏറെ രസകരമാക്കുന്നതും.
ഇവിടെയാണ് സർജു രമാകാന്ത് എന്ന സംവിധായകൻ തന്റെ സംവിധാന മികവ് തെളിയിച്ചു തരുന്നത്. ഷംനാദ് ഷബീർ ഒരുക്കിയ തിരക്കഥക്കു സർജു ഒരുക്കിയ ദൃശ്യ ഭാഷ വളരെ മനോഹരമായിരുന്നു. മികച്ച തിരക്കഥയും അതിന്റെ മനോഹരമായ അവതരണവും ചേർന്നപ്പോൾ വാതിൽ ഒരു മികച്ച സിനിമാനുഭവമായി മാറിയിട്ടുണ്ട് എന്ന് നിസംശയം പറയാൻ സാധിക്കും. പ്രേക്ഷകന് മുന്നിൽ, ഒരു മികച്ച ഫാമിലി ത്രില്ലർ എന്ന് പറയാവുന്ന രീതിയിൽ തന്നെ ഈ ചിത്രം ഒരുക്കാൻ എഴുത്തുകാരനും സംവിധായകനും സാധിച്ചിട്ടുണ്ട് എന്നത് എടുത്തു പറയേണ്ട വസ്തുത തന്നെയാണ്. ഈ പുതിയ കാലഘട്ടത്തിൽ വളരെ പ്രസക്തമായ ഒരു പ്രമേയം കൂടിയാണ് ഈ ചിത്രം ചർച്ച ചെയ്യുന്നത്. ആ പ്രമേയത്തിന്റെ കലാപരമായും സാങ്കേതികപരമായുമുള്ള മികച്ച അവതരണമാണ് ഈ ചിത്രത്തെ ഗംഭീരമാക്കി മാറ്റുന്ന ഏറ്റവും വലിയ ഘടകം. പ്രേക്ഷകരെ ആദ്യം മുതലേ വളരെ ആകാംഷയോടെ ചിത്രത്തിൽ മുഴുകാൻ പ്രേരിപ്പിക്കുന്ന കഥാ സന്ദര്ഭങ്ങളാണ് ഷംനാദ് ഷബീർ തിരക്കഥയിൽ ഒരുക്കിയത്. ആ തിരക്കഥയെ സർജു രമാകാന്ത് അവതരിപ്പിച്ചത് വളരെ രസകരമായും അതോടൊപ്പം ഏറെ ആകാംഷ നിറക്കുന്ന രീതിയിലുമാണ്. പ്രേക്ഷകർ ഒരു ഫാമിലി എന്റെർറ്റൈനെറിൽ നിന്ന് പ്രതീക്ഷിക്കുന്ന എല്ലാ വിനോദ ഘടകങ്ങളും ഇതിൽ കോർത്തിണക്കാൻ രചയിതാവിനും സംവിധായകനും സാധിച്ചിട്ടുണ്ട്.
ഇനി നടീനടന്മാരുടെ പ്രകടനങ്ങളിലേക്കു കടക്കുകയാണെങ്കിൽ , ഡെൻസൺ ഡേവിസ് എന്ന കഥാപാത്രത്തെ വിനയ് ഫോർട്ട് വളരെ അനായാസമായി തന്നെ ചെയ്തു ഫലിപ്പിച്ചിട്ടുണ്ട്. ഒരിക്കൽ കൂടി ഈ നടന്റെ രസകരമായ ശരീര ഭാഷക്കും ഡയലോഗ് ഡെലിവെറിക്കും കയ്യടി കൊടുത്തേ പറ്റു. അത്ര വിശ്വസനീയമായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. അത് പോലെ നായികാ വേഷത്തിൽ എത്തിയ അനു സിത്താരയും മികച്ച രീതിയിൽ തന്നെ തന്റെ കഥാപാത്രത്തിന് ജീവൻ നൽകി. ഒരിടവേളക്ക് ശേഷം ശക്തമായ പ്രകടനവുമായാണ് അനു സിത്താര പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുന്നത്. ഇവരെ കൂടാതെ ഇതിൽ കയ്യടി നേടുന്ന മറ്റൊരാൾ കൃഷ്ണ ശങ്കറാണ്. വളരെ സ്വാഭാവികമായി അഭിനയിക്കാൻ കഴിവുള്ള ഈ നടൻ ആ അനായാസത കൊണ്ട് തന്നെയാണ് ഈ ചിത്രത്തിലും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കുന്നത്. ഇവരെ കൂടാതെ സുനിൽ സുഖദ, ഉണ്ണിരാജ്, അബിൻ ബിനോ, വി കെ ബൈജു, പോളി, മെറിൻ ഫിലിപ് എന്നിവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി.
സെജോ ജോൺ ഒരുക്കിയ സംഗീതമാണ് ഈ ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. ഗാനങ്ങൾ മികച്ചു നിന്നപ്പോൾ പശ്ചാത്തല സംഗീതവും ഗംഭീരമായി തന്നെ വന്നിട്ടുണ്ട്. കാമറ കൈകാര്യം ചെയ്ത മനേഷ് മാധവൻ ഒരുക്കിയ ദൃശ്യങ്ങളും ചിത്രത്തിന്റെ സാങ്കേതിക മികവ് വർധിപ്പിക്കുന്നതിന് സഹായിച്ചു . പരിചയ സമ്പന്നനായ ജോൺ കുട്ടി നിർവഹിച്ച എഡിറ്റിംഗ് ചിത്രത്തിന്റെ വേഗത കാത്തു സൂക്ഷിച്ചപ്പോൾ, അത് പ്രേക്ഷകനെ മുഷിപ്പിക്കാതെ തന്നെ ചിത്രത്തെ മുന്നോട്ടു കൊണ്ടുപോയി എന്നതിനൊപ്പം തന്നെ മികച്ച സാങ്കേതിക നിലവാരം പുലർത്തുന്ന ഒരു സിനിമാനുഭവം കൂടിയാക്കി മാറ്റിയിട്ടുണ്ട് .
ചുരുക്കി പറഞ്ഞാൽ, അഭിനേതാക്കളുടെ മികച്ച പ്രകടനം കൊണ്ടും പ്രമേയത്തിന്റെ വ്യത്യസ്തത കൊണ്ടും ശ്രദ്ധ പിടിച്ചു പറ്റുന്ന ഒരു ഫാമിലി ത്രില്ലറാണ് വാതിൽ. ഒരു ഫാമിലി എന്റെർറ്റൈനെർ പ്രതീക്ഷിച്ച് ടിക്കറ്റ് എടുക്കുന്ന പ്രേക്ഷകനെ ഒരിക്കലും നിരാശരാക്കില്ല ഈ ചിത്രമെന്ന് സംശയമില്ലാതെ തന്നെ പറയാൻ സാധിക്കും.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
പുലി മുരുകൻ എന്ന മോഹൻലാൽ ചിത്രം തനിക്ക് നിർമ്മാതാവ് എന്ന നിലയിൽ സമ്മാനിച്ചത് ചരിത്ര വിജയമെന്ന് ടോമിച്ചൻ മുളകുപാടം. ചിത്രം…
This website uses cookies.