2016ൽ പുറത്തിറങ്ങി വൻ വിജയമായി മാറിയ കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിന് ശേഷം വിഷ്ണു ഉണ്ണിക്കൃഷ്ണനും ധർമ്മജനും വീണ്ടും ഒന്നിച്ച ചിത്രം വികടകുമാരൻ പുറത്തിറങ്ങി. റോമൻസിന്റെ വൻ വിജയത്തിന് ശേഷം ചാന്ദ് വി ക്രിയേഷൻസും ബോബൻ സാമൂവലും രചയിതാവ് വൈ വി രാജേഷും ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ ഈ ചിത്രം വൻ പ്രതീക്ഷയോടെയാണ് പുറത്തിറങ്ങിയത്.
മാമലയൂർ ഒന്നാം ക്ലസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലെ അഭിഭാഷകനായ ബിനു ആയി വിഷ്ണു ഉണ്ണികൃഷ്ണൻ എത്തുമ്പോൾ ഗുമസ്തൻ മണി ആയി ധര്മജനും വിഷ്ണു ഉണ്ണികൃഷ്ണന് ഒപ്പം ഉണ്ട്. തന്റെ കോടതിയിലെ ചെറിയ ചില വക്കാലത്തുകളും കുടുംബ പ്രാരാബ്ധങ്ങളുമായി പോകുന്ന ബിനുവിന്റെ ജീവിതത്തിലേക്ക് അവിചാരിതമായി നാട്ടിൽ നടക്കുന്ന ഒരു കൊലപാതകം എത്തുന്നതോടെ ബിനുവിന്റെ ജീവിതം മാറി മറിയുകയാണ്.
ഒരേ നാട്ടുകാരനും സ്ഥലത്തെ ഹോം ഗാർഡും ആയ സുകുമാരൻ എന്ന വ്യക്തി ഒരർദ്ധരാത്രി കൊല്ലപ്പെടുകയാണ്. തുടർന്ന് സ്ഥലത്തെ വക്കീൽ ആയ ബിനു കേസിലേക്ക് എത്തിപ്പെടുന്നതും അത് മൂലം ബിനു ജീവിതത്തിൽ അനുഭവിക്കേണ്ടി വരുന്ന പ്രശങ്ങളുമാണ് ചിത്രം.
കട്ടപ്പനയിലെ ഋത്വിക് റോഷനിൽ നിന്ന് വികടകുമാരനിലേക്ക് എത്തുമ്പോൾ ചിരിക്കൊപ്പം ചിന്തയും കൂടുതലാണ്. വിജയ കൂട്ടുകെട്ട് ഈ ചിത്രത്തിലും വളരെ മികച്ച രീതിയിൽ തന്നെ സംവിധായകൻ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിന്റെ കഥ കുറച്ചുകൂടി സീരിയസ് ആയത് കൊണ്ട് തന്നെ കട്ടപ്പനയിലെ ഋത്വിക് റോഷനെ വച്ചു താരതമ്യം ചെയ്യുമ്പോൾ കോമഡി കുറവാണെങ്കിൽ കൂടിയും ചിത്രം ചർച്ച ചെയ്യുന്ന വിഷയത്തിന്റെ മൂല്യം ചോരാതെ അനാവശ്യ കോമഡികൾ പരമാവധി ഒഴിവാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ ഹോം ഗാർഡിന്റെ സുകുമാരനായി എത്തിയിരിക്കുന്നത് ഇന്ദ്രൻസ് ആണ്. സംസ്ഥാന അവാർഡ് നേടിയതിന് ശേഷം ഇന്ദ്രൻസ് പ്രത്യക്ഷപ്പെടുന്ന ആദ്യ മലയാള ചിത്രം എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. സീനുകൾ കുറവായിരുന്നു എങ്കിൽ കൂടി തന്റെ മികച്ച അഭിനയം കൊണ്ട് സുകുമാരൻ എന്ന കഥാപാത്രത്തെ ഹൃദ്യമാക്കിയിട്ടുണ്ട് ഇന്ദ്രൻസ്. ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച ബൈജു, റാഫി, ജിനു, മാനസ തുടങ്ങിയവരും തങ്ങളുടെ റോൾ ഭംഗിയാക്കി. ജിനു അവതരിപ്പിച്ച റോഷി എന്ന കഥാപാത്രത്തിന്റെ പ്രകടനം എടുത്ത് പറയേണ്ടത്
മുൻ ചിത്രമായ ഷാജഹാനും പരീക്കുട്ടയിൽ നിന്നും വികടകുമാരനിലേക്ക് എത്തുമ്പോൾ സംവിധായകനായ ബോബൻ സാമുവലിന്റെ കയ്യടക്കത്തോടെയുള്ള മേക്കിങ് ചിത്രത്തിൽ ഉടനീളം കാണാം. വൈ വി രാജേഷിന്റെ ത്രില്ലിംഗ് ഒട്ടും ചോരാത്ത തിരക്കഥ. ഛായാഗ്രാഹകൻ അജയ് ഡേവിഡ് ഒരുക്കിയ കാഴ്ചകളും ചിത്രത്തിന് മിഴിവേകി. രാഹുൽ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനം “കണ്ണും കണ്ണും കാതിരുന്നതെന്തേ” എന്നു തുടങ്ങുന്ന ഗാനം ശരാശരിക്ക് മുകളിൽ ഉള്ള ഒന്നായി തോന്നി.
ആകെ മൊത്തത്തിൽ രണ്ടാം പകുതിയിൽ കുറച്ചു ഇഴച്ചിൽ തോന്നിയതും ബൈജു അവതരിപ്പിച്ച കെ. ഡി വക്കീലിന്റെ ചെറിയ ചില തമാശകളും ഒഴിവാക്കിയാൽ കുടുംബത്തോടൊപ്പം കണ്ടിരിക്കാൻ പറ്റിയ നല്ലൊരു ഈസ്റ്റർ ഫാമിലി കോമഡി ത്രില്ലർ ആണ് ചിത്രം.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ചു നായികാ താരം കല്യാണി പ്രിയദർശൻ. ഈ…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന "ഡിറ്റക്റ്റീവ് ഉജ്ജ്വലൻ" എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്.…
This website uses cookies.