[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Reviews

ചിരിയുടെ പുതിയ കൂട്ടൊരുക്കി ഒരു പഴയ ഗുണ്ട; ഉപചാരപൂർവ്വം ഗുണ്ട ജയൻ റിവ്യൂ വായിക്കാം..!

നർമ്മത്തിൽ ചലിച്ചു, വളരെ ലളിതമായി പറയുന്ന കഥകൾ മലയാളി പ്രേക്ഷകർ എന്നും സ്വീകരിച്ചിട്ടുണ്ട്. അത്തരം ചിത്രങ്ങൾക്ക് ഏറെ ആരാധകരും നമ്മുക്കിടയിലുണ്ട്. എന്നാൽ പ്രേക്ഷകരുടെ മനസ്സിൽ തൊടുന്ന വിധം അത്തരം ചിത്രങ്ങൾ ഒരുക്കുക എന്നത് ഒരു വെല്ലുവിളി തന്നെയാണ്. അത്തരമൊരു ചിത്രമാണ്, സൈജു കുറുപ്പിനെ നായകനാക്കി ഇന്ന് മലയാള സിനിമയിൽ റിലീസ് ചെയ്ത ഉപചാരപൂർവം ഗുണ്ട ജയൻ. അരുൺ വൈഗ കഥ രചിച്ചു സംവിധാനം ചെയ്ത ഈ സിനിമയ്ക്കു തിരക്കഥ ഒരുക്കിയത് രാജേഷ് വർമ്മ ആണ്. വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ യുവ താരം ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇതിലെ പാട്ടുകൾ റിലീസിന് മുൻപേ ശ്രദ്ധ നേടിയതും മികച്ച ട്രെയ്ലറും പ്രേക്ഷകർക്ക് ഈ ചിത്രത്തെ കുറിച്ച് ഒരു പ്രതീക്ഷ സമ്മാനിച്ചിരുന്നു എന്നതാണ് സത്യം. സൈജു കുറുപ്പ് ഇതിൽ അവതരിപ്പിക്കുന്ന കഥാപാത്രമാണ് ജയൻ. ഒരു പഴയ ഗുണ്ട ആയ ഇയാൾക്ക് അതിന്റെ പേരിൽ തന്നെ നാട്ടുകാരുടെ ഇടയിൽ ഒരു പ്രത്യേക സ്ഥാനം ഉണ്ട്. അങ്ങനെയിരിക്കെ സ്വന്തം അനന്തരവളുടെ കല്യാണം സംബന്ധിച്ച് ചില പ്രശ്നങ്ങൾ ഉണ്ടാവുകയും അത് നടത്തിക്കൊടുക്കേണ്ട ചുമതല ഗുണ്ട ജയനിൽ വന്നു ചേരുകയും ചെയ്യുന്നു. പിന്നീട് നടക്കുന്ന കാര്യങ്ങൾ ആണ് ഈ ചിത്രം നമ്മുടെ മുന്നിലെത്തിക്കുന്നതു. അനന്തരവൾ മറ്റൊരാളുമായി ഇഷ്ടത്തിലാണ് എന്നതും, അതുപോലെ ജയനെ ഇഷ്ടമല്ലാത്ത പ്രശ്നക്കാരായ ചില ബന്ധുക്കൾ കല്യാണ വീട്ടിൽ ഉണ്ടെന്നതും ഈ കല്യാണം നടത്തിപ്പ് കൂടുതൽ സങ്കീർണമാക്കുന്നു. അതുകൊണ്ട് തന്നെ ഈ സങ്കീര്ണതകളെല്ലാം കൂടി സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ആണ് ഇതിൽ ഹാസ്യത്തിലൂടെ ആവിഷ്കരിച്ചിരിക്കുന്നത്. വൃത്തിയുടെ കാര്യത്തിൽ കുറച്ചു കൂടുതൽ ശ്രദ്ധയുള്ള ജയന്റെ സ്വഭാവം കൂടിയാവുമ്പോൾ പ്രമേയം അതീവ രസകരമാവുകയാണ്.

പ്രേക്ഷകന്റെ മനസ്സറിഞ്ഞു തന്നെയാണ് അരുൺ വൈഗ എന്ന സംവിധായകൻ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. കഥ പറഞ്ഞിരിക്കുന്ന രീതി കൊണ്ട് തന്നെ നമുക്കതു മനസ്സിലാക്കിയെടുക്കാൻ സാധിക്കും. ഏറെ പതർച്ചകൾ ഇല്ലാതെ കയ്യടക്കത്തോടെ തന്നെ വളരെ മികച്ച രീതിയിൽ ചിത്രത്തെ പ്രേക്ഷകന് മുന്നിൽ അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് കല്യാണ വീട്ടിൽ നടക്കുന്ന രസകരമായ രംഗങ്ങൾ വളരെയധികം വിശ്വസനീയമായ രീതിയിലാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. നർമ്മം ഉപയോഗിച്ച് വളരെ വ്യത്യസ്‍തമായ ഒരു കൊച്ചു കഥയെ പ്രേക്ഷകന്റെ മനസ്സിൽ എത്തിക്കാൻ അരുണിന് കഴിഞ്ഞു എന്ന് പറയാം. വളരെ രസകരമായ രീതിയിൽ കഥ പറഞ്ഞ അദ്ദേഹം, വൈകാരിക രംഗങ്ങളും കയ്യടക്കത്തോടെ തന്നെ പ്രേക്ഷകരുടെ മനസ്സിൽ എത്തിച്ചു. മികച്ച ഒഴുക്കോടെ കഥ പറയാനും ഈ സംവിധായകന് സാധിച്ചിട്ടുണ്ട്. വിനോദത്തിന്റെ എല്ലാ ഘടകകങ്ങളും തിരക്കഥയിൽ ഉൾപ്പെടുത്താൻ രാജേഷ് വർമ്മ എന്ന രചയിതാവിനു സാധിച്ചപ്പോൾ, കഥയുടെ തനിമ ചോർന്നു പോകാതെ നിയന്ത്രണത്തോടെ കഥ പറയാനും അവർക്കു സാധിച്ചു എന്നത് തന്നെയാണ് ഈ ചിത്രത്തെ പ്രേക്ഷക പ്രിയമാക്കുന്നതു. ചിരിപ്പിക്കുന്ന സംഭാഷണങ്ങളും അതുപോലെ ജീവിതത്തോട് ചേർന്ന് നിൽക്കുന്ന കഥാപാത്രങ്ങളും കഥാ സന്ദർഭങ്ങളും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. ഗുണ്ട ജയൻ എന്ന കഥാപാത്രത്തിന്റെ വികാരങ്ങളെ പ്രേക്ഷകർക്ക് മനസ്സിലാവുന്ന തരത്തിൽ അവതരിപ്പിച്ചതിനൊപ്പം തന്നെ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾക്കും കൃത്യമായ ഒരു വ്യക്തിത്വവും അതുപോലെ കഥയിലൊരു സ്ഥാനവും നല്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. വളരെ ചെറിയ കഥാപാത്രങ്ങളെ വരെ ജീവൻ തുളുമ്പുന്ന നിലയിൽ ഒരുക്കാൻ അവർക്കു കഴിഞ്ഞു.

സൈജു കുറുപ്പ് എന്ന നടന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനത്തിൽ ഒന്നാണ് ഗുണ്ട ജയൻ ആയി ഈ നടൻ നല്കിയതെന്നു എടുത്തു പറയേണ്ടി വരും. അത്ര സ്വാഭാവികം ആയി, മികച്ച കയ്യടക്കത്തോടെ ഈ കഥാപാത്രത്തെ പ്രേക്ഷകരുടെ പ്രീയപെട്ടവനാക്കാൻ ഈ നടന് സാധിച്ചു. ഒരു നടൻ എന്ന നിലയിൽ സൈജു കുറുപ്പ് ഓരോ ചിത്രത്തിലൂടെയും കൈവരിക്കുന്ന വളർച്ച ഈ പ്രകടനത്തിലൂടെ നമ്മുക്ക് മനസ്സിലാക്കാൻ കഴിയും. സിജു വിൽസൺ, ശബരീഷ് വർമ്മ എന്നിവരും രസകരമായ പ്രകടനത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്നപ്പോൾ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച ജോണി ആന്റണി, സാബുമോന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന എന്നിവരും മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചു. ബിജിപാൽ, ഷെരീഷ് വർമ്മ, രാജേഷ് വർമ്മ എന്നിവർ ഒരുക്കിയ സംഗീതം ഗംഭീരമായപ്പോൾ എൽദോ ഐസക് നൽകിയ ദൃശ്യങ്ങളും ചിത്രത്തിന്റെ മാറ്റ് കൂട്ടിയിട്ടുണ്ട്. ഗാന രംഗങ്ങൾ ഏറ്റവും മനോഹരമായി തന്നെ ചിത്രീകരിക്കാൻ സംവിധായകന് സാധിച്ചു. കിരൺ ദാസിന്റെ ദൃശ്യ സംയോജനം ചിത്രത്തിന്റെ മികച്ച ഒഴുക്കിനെ സഹായിച്ചപ്പോൾ ചിത്രം ഒരിക്കൽ പോലും പ്രേക്ഷകന്റെ ക്ഷമ പരീക്ഷിച്ചില്ല എന്നതും എടുത്തു പറയേണ്ടി വരും.

ഉപചാരപൂർവം ഗുണ്ട ജയൻ ഒരു തികഞ്ഞ വിനോദ ചിത്രം ആണ്. എല്ലാ അർഥത്തിലും നിങ്ങളെ രസിപ്പിക്കുന്ന, സന്തോഷിപ്പിക്കുന്ന ഒരു ചിത്രമെന്ന് നമ്മുക്ക് ഇതിനെ വിശേഷിപ്പിക്കാം. ഒരുപാട് ചിരിയും നല്ല സംഗീതവും, അഭിനേതാക്കളുടെ മികച്ച പ്രകടനവും വ്യത്യസ്തമായ ഒരു കഥയും സമ്മാനിക്കുന്ന ഒരു കമ്പ്ലീറ്റ് ഫാമിലി എന്റെർറ്റൈനെർ തന്നെയാണ് ഈ ചിത്രം.

webdesk

Recent Posts

അഭിനയത്തികവിന്റെ മമ്മൂട്ടി മാജിക് വീണ്ടും; കളങ്കാവൽ ട്രെയ്‌ലർ പുറത്ത്, ചിത്രം നവംബർ 27 ന്

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…

24 hours ago

ഹനാന്‍ ഷാ പാടിയ റൊമാന്റിക് സോങ്; ‘പൊങ്കാല’യിലെ പള്ളത്തിമീന്‍ പോലെ പാട്ട് പുറത്തിറങ്ങി.

മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന്‍ ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രമാണ്…

3 days ago

പൊങ്കാല’ യുടെ ഗംഭീര ഓഡിയോ ലോഞ്ച് ദുബായിൽ വെച്ച് നടന്നു.

ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…

4 days ago

ഓപ്പറേഷന്‍ സിന്ദൂര്‍ സിനിമയാകുന്നു, നായകന്‍ മോഹന്‍ലാല്‍

മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…

4 days ago

കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്

ആക്‌‌ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…

4 days ago

ലിജോ ജോസ് പെല്ലിശ്ശേരി ബോളിവുഡിലേക്ക്; സംഗീതം എ ആര്‍ റഹ്മാന്‍

പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…

3 weeks ago

This website uses cookies.