[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Reviews

കേരളത്തിന്റെ കഥ പറയുന്ന യുണൈറ്റഡ് കിങ്ഡം ഓഫ് കേരള; റിവ്യൂ വായിക്കാം

ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്ഡം ഓഫ് കേരള. ഈ ചിത്രത്തിന് തിരക്കഥ രചിച്ചതും സംവിധായകൻ അരുൺ വൈഗ തന്നെയാണ്. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസ്, പൂയപ്പള്ളി ഫിലിംസ് എന്നിവയുടെ ബാനറിൽ ആൻ സജീവ്, സജീവ് പി കെ, അലക്സാണ്ടർ മാത്യു എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ ഗോളം, ഖൽബ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രഞ്ജിത്ത് സജീവാണു നായകനായി എത്തിയിരിക്കുന്നത്. നവാഗതയായ സാരംഗി ശ്യാം ആണ് ഈ ചിത്രത്തിലെ നായികാ വേഷം അവതരിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഗംഭീര ട്രൈലെറുകളും ഗാനങ്ങളുമെല്ലാം മികച്ച ജനശ്രദ്ധ തന്നെ റിലീസിന് മുൻപേ ഈ ചിത്രത്തിന് നേടിക്കൊടുത്തിരുന്നു.

രഞ്ജിത്ത് സജീവ് അവതരിപ്പിക്കുന്ന ടോണി എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലൂടെ സഞ്ചരിച്ചു കൊണ്ട് വളരെ സാമൂഹിക പ്രസക്തമായ ഒരു വിഷയം വളരെ ആവേശകരമായി അവതരിപ്പിക്കുകയാണ് ഈ ചിത്രം. കോളേജ് വിദ്യാർത്ഥിയായ ടോണിയും ടോണിയുടെ അച്ഛനും തമ്മിൽ വളരെ മികച്ച ബന്ധമാണ് ഉള്ളത്. ടോണിയെ വിദേശത്ത് അയച്ചു അവനു മികച്ച ഒരു ഭാവി ഉണ്ടാക്കികൊടുക്കണം എന്ന സ്വപ്നവുമായാണ് ജോണി ആന്റണി അവതരിപ്പിക്കുന്ന അച്ഛൻ കഥാപാത്രം മുന്നോട്ട് പോകുന്നത്. എന്നാൽ ടോണിയുടെ ആഗ്രഹവും തീരുമാനവും മറ്റൊന്നായിരുന്നു. അതോടെ അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിൽ എന്ത് സംഭവിക്കുന്നു എന്നും ടോണിയുടെ ആ തീരുമാനം ഒരു വലിയ സാമൂഹിക വിപ്ലവത്തിന് തന്നെ എങ്ങനെ തുടക്കം കുറിക്കുന്നു എന്നുമാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

വളരെ വ്യത്യസ്തവും ശ്കതവുമായ ഒരു കഥ ആവിഷ്കരിച്ചു കൊണ്ടാണ് ഇത്തവണ അരുൺ വൈഗ എന്ന സംവിധായകൻ നമ്മുടെ മുന്നിൽ എത്തിയിരിക്കുന്നത് എന്ന് തന്നെ പറയാം. അദ്ദേഹം തന്നെ വളരെ സൂക്ഷ്മമായും ആഴത്തിലും ഒരുക്കിയ ഈ തിരക്കഥയിൽ പ്രേക്ഷകനെ രസിപ്പിക്കുന്ന എല്ലാ ഘടകങ്ങളും കൃത്യമായ അളവിൽ ഉൾക്കൊള്ളിച്ചതിനൊപ്പം സാമൂഹിക പ്രസക്തിയുള്ള പ്രമേയത്തോടു നൂറു ശതമാനവും നീതി പുലർത്തിയിട്ടുമുണ്ട്. ചിരിയും പ്രണയും പാട്ടും നൃത്തവും ആക്ഷനും ആവേശവും വൈകാരിക നിമിഷങ്ങളും നിറഞ്ഞ വളരെ രസകരമായ തിരക്കഥക്കു മികച്ച ഒരു ദൃശ്യ ഭാഷ അരുൺ വൈഗ നൽകിയപ്പോൾ “യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള” എന്ന ഈ ചിത്രം ആദ്യാവസാനം പ്രേക്ഷകന് വളരെ രസകരമായും അത് പോലെ അത്യധികം ത്രില്ലോടു കൂടിയും കാണാൻ കഴിയുന്ന ഒരു വിനോദ ചിത്രമായി മാറി. ഏറെ പ്രത്യേകതകൾ ഉള്ള കഥാപാത്രങ്ങളും വിശ്വസനീയമായ കഥാ സന്ദർഭങ്ങളും ആണ് ഈ ചിത്രത്തിന്റെ മികവ് വർധിപ്പിക്കുന്നതിന് കാരണമായത് എന്ന് പറയാം. അതുപോലെ തന്നെ യാഥാർഥ്യത്തോട് ചേർന്ന് നിൽക്കുന്ന സംഭാഷണങ്ങളും പ്രേക്ഷകന്റെ മനസ്സിൽ തൊടുന്നവയായിരുന്നു എന്നതും ചിത്രത്തിന്റെ മികവിന് കാരണമായി. വളരെ കയ്യടക്കത്തോട് കൂടി, ഒരിക്കലും രസ ചരട് മുറിഞ്ഞു പോകാതെയാണ് അരുൺ വൈഗ എന്ന യുവ സംവിധായകൻ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

കേന്ദ്ര കഥാപാത്രമായി മികച്ച പ്രകടനം നൽകിയ രഞ്ജിത്ത് സജീവ് ആണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് എന്ന് പറയാം. ഇതുവരെ നമ്മൾ കണ്ടതിൽ നിന്നെല്ലാം വളർച്ച ഈ നടന് കൈവന്നിട്ടുണ്ട് എന്നത് കാണിച്ചു തരുന്ന പ്രകടനമാണ് അദ്ദേഹം ഈ ചിത്രത്തിൽ കാഴ്ച വെച്ചത്. ഒരു യുവ നടനെ സംബന്ധിച്ചു ഏറെ വെല്ലുവിളി നിറഞ്ഞ ഈ കഥാപാത്രം വളരെ വിശ്വസനീയമായി തന്നെ രഞ്ജിത്ത് അവതരിപ്പിച്ചിട്ടുണ്ട്.

ജോണി ആന്റണി അവതരിപ്പിച്ച അച്ഛൻ കഥാപാത്രവുമായും മറ്റു കഥാപത്രങ്ങളുമായും വൈകാരികമായി കണക്ട് ആവുന്ന രഞ്ജിത്ത് സജീവിന്റെ പ്രകടനം അതി ഗംഭീരമായിരുന്നു. ജോണി ആന്റണിയുടെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്ന് തന്ന ഈ ചിത്രത്തിൽ പള്ളീലച്ചനായി എത്തിയ ഇന്ദ്രൻസും ശ്രദ്ധ നേടുന്നുണ്ട്. പുതുമുഖ നായികയായി എത്തിയ സാരംഗി ശ്യാമും പ്രേക്ഷകരുടെ ഇഷ്ടം നേടുന്ന പെർഫോമൻസ് ആണ് കാഴ്ച വെച്ചത്. ഇവർക്ക് പുറമെ മനോജ് കെ ജയൻ, മനോജ് കെ യു, അൽഫോൺസ് പുത്രൻ, ഡോ. റോണി, സംഗീത, മീര വാസുദേവ്, മഞ്ജു പിള്ള എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മനോഹരമായി തന്നെ വെള്ളിത്തിരയിലെത്തിച്ചു.

രാജേഷ് മുരുഗേശൻ ഒരുക്കിയ സംഗീതം മികച്ചു നിന്നപ്പോൾ, ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയ സിനോജ് അയ്യപ്പൻ തന്റെ മികച്ച പ്രകടനം തന്നെ നൽകി. ചിത്രത്തിന്റെ കഥയോട് ചേർന്ന് നിൽക്കുന്ന ഒരു അന്തരീക്ഷമൊരുക്കാൻ അദ്ദേഹം നൽകിയ ദൃശ്യങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. സംവിധായകൻ അരുൺ വൈഗ തന്നെ നിർവഹിച്ച എഡിറ്റിംഗ് ആണ് ചിത്രത്തിന് മികച്ച ഒഴുക്കും താളവും പകർന്നു നൽകിയത്.

പ്രേക്ഷകരെ ഒരുപാട് രസിപ്പിക്കുന്ന ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആണ് “യുണൈറ്റഡ് കിങ്ഡം ഓഫ് കേരള”. എന്നാൽ വിനോദത്തിനൊപ്പം പ്രേക്ഷകരെ ചിന്തിപ്പിക്കുകയും ചെയ്യുന്ന ചിത്രം ഇന്നത്തെ കേരള സമൂഹത്തിൽ വളരെ പ്രസക്തമായ ഒരു പ്രശ്നത്തിലേക്ക് തിരിച്ചു വെച്ച ഒരു കണ്ണാടി കൂടിയാണ്. കേരളത്തിലെ ഓരോ യുവാക്കളും മാതാപിതാക്കളും കണ്ടിരിക്കേണ്ട ഈ ചിത്രം കേരളത്തിന്റെ കഥയാണ് പറയുന്നത്. നല്ല സിനിമകളെ സ്നേഹിക്കുന്ന ഓരോ പ്രേക്ഷകനും യുണൈറ്റഡ് കിങ്ഡം ഓഫ് കേരള നൽകുന്നത് മനോഹരമായ ഒരു ചലച്ചിത്രാനുഭവം ആയിരിക്കും.

webdesk

Recent Posts

ഷെയിൻ നിഗത്തിൻ്റെ സിനിമ സൂപ്പർഹിറ്റാവുന്നതിൽ അസ്വസ്ഥത ആർക്കാണ്? സോഷ്യൽ മീഡിയ പോസ്റ്റുമായി നിർമാതാവ് സന്തോഷ് ടി കുരുവിള

ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…

1 day ago

മമ്മൂട്ടി – മോഹൻലാൽ – മഹേഷ് നാരായണൻ – ആൻ്റോ ജോസഫ് ചിത്രം “പാട്രിയറ്റ്” ടൈറ്റിൽ ടീസർ പുറത്ത്

മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…

3 days ago

കുടുംബസമേതം കാണാൻ പറ്റിയ ‘അവിഹിതം’ എത്തുന്നു ഒക്ടോബർ 10ന്..

സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…

3 days ago

കിഷ്കിന്ധ കാണ്ഡത്തിനു ശേഷം ദിൻജിത് അയ്യത്താനും ബാഹുൽ രമേശും വീണ്ടും ഒന്നിക്കുന്നു, നായകൻ സന്ദീപ് പ്രദീപ്.

പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…

3 days ago

ചാത്തനോ മാടനോ അതോ മറുതയോ; ആകാംഷയുണർത്തി ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്’ പ്രോമോ സീൻ..

മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്' എന്ന റൊമാൻ്റിക്…

3 days ago

റെട്രോ വൈബിൽ തകർത്താടി ഷറഫുദീനും അനുപമ പരമേശ്വരനും; പെറ്റ് ഡിറ്റക്ടീവിലെ “തരളിത യാമം” ഗാനം പുറത്ത്..

ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…

4 days ago

This website uses cookies.