പ്രശസ്ത നടനും സംവിധായകനുമായ ലാലും അദ്ദേഹത്തിന്റെ മകനും സംവിധായകനുമായ ജീൻ പോൾ ലാലും കൂടി ചേർന്ന് ഒരുമിച്ചു സംവിധാനം ചെയ്ത ചിത്രമാണ് സുനാമി. നടൻ ഇന്നസെന്റിന്റെ കഥയെ അടിസ്ഥാനമാക്കി ലാൽ തന്നെ രചിച്ച ഈ ചിത്രം ഒരു പക്കാ കോമഡി എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നതെന്ന് റിലീസിന് മുൻപേ അണിയറ പ്രവർത്തകർ അവകാശപ്പെട്ടിരുന്നു. ഇന്ന് റിലീസ് ചെയ്ത ഈ ചിത്രം, അവരുടെ ആ അവകാശവാദം പൂർണ്ണമായും സാധൂകരിക്കുന്ന അനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ആദ്യാവസാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഒട്ടേറെ രംഗങ്ങളാൽ സമ്പന്നമാണ് ഈ ചിത്രം. ബാലു വർഗീസ് അവതരിപ്പിക്കുന്ന ബോബി എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിൽ സംഭവിക്കുന്ന ഒരു രസകരമായ കാര്യം, പിന്നീട് എങ്ങനെ കൂടുതൽ പ്രശ്നങ്ങളിലേക്ക് ബോബിയെ കൊണ്ടെത്തിക്കുന്നു എന്നതാണ് ഈ ചിത്രം നമ്മുക്ക് കാണിച്ചു തരുന്നത്. ബോബി ചെന്ന് ചാടുന്ന ആ രസകരമായ പ്രശ്നത്തെ കുറിച്ച് കൂടുതൽ പറഞ്ഞാൽ, ഇനി ചിത്രം കാണാൻ പോകുന്നവരുടെ ആസ്വാദനത്തെ അത് ബാധിക്കുമെന്നത് കൊണ്ട് അതിലേക്കു കടക്കുന്നില്ല.
അക്ഷരാർത്ഥത്തിൽ ഒരു ചിരി വിരുന്നു തന്നെ പ്രേക്ഷകന് സമ്മാനിച്ച് കൊണ്ടാണ് ലാലും ജീൻ പോൾ ലാലും എത്തിയിരിക്കുന്നത്. ഒരു ക്ലീൻ കോമഡി എന്റെർറ്റൈനെർ എന്ന് സുനാമിയെ നമ്മുക്ക് വിശേഷിപ്പിക്കാം. ലാൽ എഴുതിയ അതീവ രസകരമായ തിരക്കഥക്ക് അതിലും രസകരമായ ഒരു ദൃശ്യ ഭാഷയൊരുക്കിയത് തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ മികവ്. ആദ്യാവസാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന സംഭാഷണങ്ങളും അതീവ രസികന്മാരായ കഥാപാത്രങ്ങളും ചേർന്ന് വളരെ സന്തോഷം നിറഞ്ഞ ഒരു സിനിമ ആണ് ലാൽ- ലാൽ ജൂനിയർ ടീം നമ്മുക്ക് സമ്മാനിച്ചത്. യുവാക്കളെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ കയ്യിലെടുക്കാൻ ഉള്ള ഘടകങ്ങൾ എല്ലാം തന്നെ ഈ ചിത്രത്തിലുണ്ട്. കഥാസന്ദർഭങ്ങളിലെ ലോജിക്കിന് പുറകെ പോകാതെ എല്ലാം മറന്നു ചിരിക്കാനുള്ള മരുന്നാണ് സുനാമി എന്ന ഈ ചിത്രത്തിലൂടെ പ്രേക്ഷകന് നൽകുന്നത് എന്ന് പറയാം. ഒരു ചെറിയ തമാശയിൽ തുടങ്ങി രണ്ടര മണിക്കൂർ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ലാൽ മാജിക് ഈ ചിത്രത്തിലും കാണാൻ സാധിക്കും. ചിരിക്കൊപ്പം എല്ലാത്തരം പ്രേക്ഷകർക്കും തങ്ങളുടെ ജീവിതവുമായി ചേർത്ത് വെക്കാൻ സാധിക്കുന്ന ചില കുടുംബ മുഹൂർത്തങ്ങളും ഈ ചിത്രത്തിന്റെ ഭാഗമാണ്.
അഭിനേതാക്കൾ നൽകിയ മികച്ച പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ മികവ്. പരസ്പരം മത്സരിച്ചു തന്നെയാണ് ഓരോ നടീനടന്മാരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് എന്ന് പറയാം. ഓരോ കഥാപാത്രങ്ങളുടേയും തിരശീലയിലെ പരസ്പരമുള്ള കൊടുക്കൽ വാങ്ങലുകൾ ചിത്രത്തെ അതീവ രസകരമാക്കി. പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ബാലു വർഗീസ്, മുകേഷ്, അജു വർഗീസ് എന്നിവർ തങ്ങളുടെ ഭാഗം മികച്ച രീതിയിൽ തന്നെ പ്രേക്ഷക സമക്ഷം എത്തിച്ചപ്പോൾ മറ്റു രസികൻ കഥാപാത്രങ്ങളെ നമ്മുക്ക് മുന്നിലെത്തിച്ച ഇന്നസെന്റ്, സുരേഷ് കൃഷ്ണ, ബിനു അടിമാലി, ആരാധ്യ ആൻ, അരുൺ ചെറുകാവിൽ, ദേവി അജിത്, നിഷ മാത്യു, വത്സല മേനോൻ, സിനോജ് വർഗീസ്, സ്മിനു എന്നിവരും മികച്ച പ്രകടനം തന്നെ നൽകി. ബോബി എന്ന ബാലു വർഗീസ് കഥാപാത്രത്തിന് ഉപദേശങ്ങൾ നൽകി, സാഹചര്യം കൂടുതൽ രസകരമായ രീതിയിൽ സങ്കീര്ണമാക്കുന്ന പള്ളീലച്ചനായി മുകേഷ് കിടിലൻ പ്രകടനമാണ് നൽകിയത്. ബോബിയുടെ കസിൻ ആയെത്തുന്ന അജു വർഗീസ് കഥാപാത്രവും കയ്യടി നേടുന്നുണ്ട്.
അലക്സ് ജെ പുളിക്കൽ ഒരുക്കിയ ദൃശ്യങ്ങൾ മികച്ച നിലവാരം പുലർത്തിയപ്പോൾ യക്സൻ ഗാരി പെരേരയും നേഹ എസ് നായരും ചേർന്നൊരുക്കിയ സംഗീതം ചിത്രത്തിലെ അന്തരീക്ഷത്തോടെ ഇഴുകി ചേർന്ന് നിന്നു. രതീഷ് രാജ് നിർവഹിച്ച എഡിറ്റിംഗ് ചിത്രത്തെ കൂടുതൽ വേഗതയുള്ളതാക്കുകയും സാങ്കേതികമായി മികവ് പകർന്നു കൊടുക്കുകയും ചെയ്തിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ ഒരുപാട് ചിരിച്ചു രസിച്ചു ആസ്വദിക്കാവുന്ന ഒരു കമ്പ്ലീറ്റ് ഫൺ റൈഡാണ് സുനാമി എന്ന ഈ ലാൽ- ലാൽ ജൂനിയർ ചിത്രം. ഈ ചിത്രം നിങ്ങളെ നിരാശരാക്കില്ല എന്ന് മാത്രമല്ല ഒരുപാട് സന്തോഷിപ്പിക്കുകയും ചെയ്യും എന്നുറപ്പാണ്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.