യുവാക്കളുടെ സൗഹൃദ സംഘങ്ങളുടെ കഥകൾ പറയുന്ന ചിത്രങ്ങൾ പലപ്പോഴും പ്രേക്ഷകർക്കിഷ്ടമാണ്. അത്തരം ചിത്രങ്ങൾ നൽകുന്ന ചിരിയും അതിലെ പ്രണയവും ആവേശവും ഈ യുവാക്കൾ പ്രസരിപ്പിക്കുന്ന ഊർജവുമൊക്കെയാണ് പ്രേക്ഷകരെ ഏറെയാകര്ഷിക്കുന്നത്. ഇപ്പോഴിതാ അത്തരമൊരു ചിത്രവുമായി പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുകയാണ് ദിലീപിന്റെ അനുജനായ അനൂപ്. തട്ടാശ്ശേരി കൂട്ടം എന്ന് പേരിട്ട്, ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് തന്നെ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് സന്തോഷ് എച്ചിക്കാനവും, കഥ രചിച്ചത് ജിയോ പി വിയുമാണ്. അർജുൻ അശോകൻ, ഗണപതി, അനീഷ് ഗോപാൽ, ഉണ്ണി രാജൻ പി ദേവ്, അപ്പു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രത്തിന്റെ ട്രൈലെർ തന്നെ പ്രേക്ഷകർക്ക് സമ്മാനിച്ചത് വലിയ പ്രതീക്ഷകളാണ്. പിന്നെ, യുവ താരങ്ങളെ വെച്ച് മലർവാടി ആർട്സ് ക്ലബ് പോലുള്ള ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ള ദിലീപ് വീണ്ടും അത്തരമൊരു ചിത്രം നിർമ്മിച്ച് കൊണ്ട് വരുന്നതിന്റെ പ്രതീക്ഷയും ഈ ചിത്രത്തിന് മുകളിലുണ്ട്.
ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ഒരു കൂട്ടം യുവാക്കളുടെ സൗഹൃദ സംഘത്തിന്റെയും അവരുടെ ജീവിതത്തിലൂടെയുമാണ് ഈ ചിത്രം സഞ്ചരിക്കുന്നത്. അർജുൻ അശോകൻ, ഗണപതി, അനീഷ് ഗോപാൽ, ഉണ്ണി രാജൻ പി ദേവ്, അപ്പു എന്നിവർ അവതരിപ്പിക്കുന്ന സഞ്ജയ്, അബ്ബാസ്, കലേഷ്, സുബു, ചീക്കുട്ടൻ എന്നീ കഥാപാത്രങ്ങളുടെ ജീവിതത്തിൽ ഉണ്ടാവുന്ന ചില രസകരമായ സംഭവ വികാസങ്ങളും, അവർ ചെന്ന് പെടുന്ന ചില സാഹചര്യങ്ങളുമെല്ലാം നർമ്മത്തിന്റെ മേമ്പൊടിയോടെ പ്രേക്ഷകരുടെ മുന്നിൽ എത്തിച്ചിരിക്കുകയാണ് ഈ ചിത്രം. സഞ്ജയ്യുടെ അമ്മാവനായ കൃഷ്ണൻ ഒരു പ്രശസ്തനായ സ്വർണ്ണപ്പണിക്കാരനാണ്. ഹമീദ് അലി എന്ന വമ്പൻ വ്യവസായിയുടെ മകൾക്ക് വേണ്ടി ഇതുവരെ ആരും പണിയാത്ത തരത്തിലുള്ള ഒരു മാല അയാൾ പണിയുന്നു. എന്നാൽ അത് പണിയാൻ സഹായിക്കുന്ന സഞ്ജയ് താൻ സ്നേഹിക്കുന്ന ആതിര എന്ന പെണ്കുട്ടിയുടെ ഫാഷൻ ഷോക്ക് വേണ്ടി ആ മാല കൊടുക്കുന്നതോടെ കഥാഗതി മാറുന്നു.
ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ പ്രേക്ഷകർക്ക് നൽകി കൊണ്ടാണ് അനൂപ് തന്റെ സംവിധായകനായുള്ള അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകനെ രസിപ്പിക്കുക എന്ന ലക്‌ഷ്യം അനൂപെന്ന സംവിധായകൻ വളരെ ഭംഗിയായി തന്നെ നിറവേറ്റിയിട്ടുണ്ട്. സന്തോഷ് എച്ചിക്കാനം ഒരുക്കിയ തിരക്കഥ ഒരു വിനോദ ചിത്രത്തിന്റെ എല്ലാ ചേരുവകളും കൃത്യമായ അളവിൽ ചേർക്കപ്പെട്ടിട്ടുള്ള ഒന്നായിരുന്നു. ആക്ഷനും പ്രണയവും കോമെഡിയും ത്രില്ലും എല്ലാം ചേർന്ന ഒരു കംപ്ളീറ്റ് എന്റർടൈൻമെന്റ് പാക്കേജ് ആണ് സന്തോഷ് എച്ചിക്കാനം തന്റെ തിരക്കഥയിലൂടെ ഉണ്ടാക്കിയത്. വളരെ രസകരമായ ആ തിരക്കഥയുടെ ഒഴുക്കും മികവും ഒട്ടു നഷ്ടപ്പെടാതെ തന്നെ അതിന് ദൃശ്യ ഭാഷ ഒരുക്കാനും, അത് പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കാനും കഴിഞ്ഞു എന്നതാണ് അനൂപ് എന്ന നവാഗത സംവിധായകന്റെ വിജയം. ഏറെ രസകരമായ മുഹൂർത്തങ്ങളിലൂടെ സഞ്ചരിക്കുന്നതിനൊപ്പം, പൊട്ടിച്ചിരിപ്പിക്കുന്ന സംഭാഷണങ്ങളും അതുപോലെ ഹാസ്യത്തിന് പ്രാധാന്യം നല്കിയൊരുക്കിയ കഥാപാത്ര രൂപീകരണവും ഈ ചിത്രത്തെ പ്രേക്ഷകരുടെ പ്രീയപെട്ടതാക്കുന്നുണ്ട്. പ്രേക്ഷകർക്ക് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കുന്ന വളരെ സാധാരണക്കാരനായ കഥാപാത്രങ്ങളാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. അവരുടെ ചിരിയും സന്തോഷവും സങ്കടവും മാനസിക വ്യാപാരങ്ങളുമെല്ലാം വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. അതോടൊപ്പം ഒരു ത്രില്ലറിന്റെ ചില സവിഷേതകളും ഈ ചിത്രത്തിനുണ്ടെന്നത് കൊണ്ട് തന്നെ, വളരെ ആവേശത്തോടെ, കഥയിലേക്ക് മുഴുകി ഇരുന്നു കൊണ്ട് ആസ്വദിക്കാനും ഇതിന്റെ അവതരണ ശൈലി പ്രേക്ഷകരെ സഹായിക്കുന്നുണ്ട്.
അർജുൻ അശോകൻ ഒരിക്കൽ കൂടി ഗംഭീര പെർഫോമൻസ് കാഴ്ച വെച്ചപ്പോൾ ഗണപതി, അനീഷ് ഗോപാൽ, ഉണ്ണി രാജൻ പി ദേവ്, അപ്പു എന്നിവർ പ്രേക്ഷകരുടെ കയ്യടി നേടുന്ന പ്രകടനം നൽകി. ഒരു നടൻ എന്ന നിലയിൽ അർജുൻ അശോകന്റെ വളർച്ച പ്രകടമാക്കുന്ന പെർഫോമൻസ് തന്നെയാണ് അദ്ദേഹം ഈ ചിത്രത്തിൽ കാഴ്ച വെച്ചത്. ഓരോ ചിത്രം കഴിയുംതോറും മെച്ചപ്പെടുന്ന മറ്റു യുവ താരങ്ങളും കയ്യടി നേടിയപ്പോൾ അനീഷ് ഗോപാൽ, ഉണ്ണി രാജൻ പി ദേവ് എന്നിവർ പ്രത്യേക കയ്യടിയർഹിക്കുന്നുണ്ട്. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രിയംവദ, വിജയ രാഘവൻ, സിദ്ദിഖ്, സുരേഷ് മേനോൻ, ഷൈനി സാറ, ശ്രീലക്ഷ്മി എന്നിവരും മികച്ചു നിന്നു. ജിതിൻ സ്റ്റാനിസ്ലാസ് ഒരുക്കിയ ദൃശ്യങ്ങൾ ചിത്രത്തിനാവശ്യമായ ത്രില്ലിങ്ങായ അന്തരീക്ഷം നൽകിയപ്പോൾ റാം ശരത് ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും നിലവാരം പുലർത്തി. അത് പോലെ വി സാജൻ നിർവഹിച്ച എഡിറ്റിംഗ് ചിത്രത്തിന്റെ കഥ പറച്ചിലിന് ആവശ്യമായ വേഗത നൽകുന്നതിൽ നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. സാങ്കേതികമായും മികച്ച നിലവാരം പുലർത്താൻ കഴിഞ്ഞത് ഈ ചിത്രത്തിന് വളരെയേറെ ഗുണം ചെയ്തിട്ടുണ്ട്.
ചുരുക്കി പറഞ്ഞാൽ, തട്ടാശ്ശേരി കൂട്ടം ഒരു തികഞ്ഞ വിനോദ ചിത്രമാണ്. ഒരു പക്കാ കോമഡി ത്രിലിംഗ് എന്റെർറ്റൈനെർ മൂവിയിൽ നിന്നു പ്രേക്ഷകർ പ്രതീക്ഷിക്കുന്ന എല്ലാ ഘടകങ്ങളും കോർത്തിണക്കി നിർമ്മിച്ച ഫൺ ഫിലിം ആണിത്. രസിക്കാൻ ഇഷ്ട്ടപെടുന്ന ഒരാളാണ് നിങ്ങളെങ്കിൽ ഈ ചിത്രം നിങ്ങളെ ഒരുപാട് രസിപ്പിക്കും എന്നുറപ്പ്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
This website uses cookies.