[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Reviews

‘മുകേഷിനൊപ്പം കട്ടയ്ക്ക് പിടിച്ച് ധ്യാനും” ‘സൂപ്പർ സിന്ദ​ഗി’- റിവ്യു

ധ്യാൻ ശ്രീനിവാസൻ, മുകേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ വിന്റേഷ് സംവിധാനം ചെയ്ത ‘സൂപ്പർ സിന്ദഗി’ ഇന്ന് തീയേറ്ററുകളിൽ എത്തി. 666 പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹസീബ് മേപ്പാട്ട്, സത്താർ പടനേലകത്ത് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്.

ഒരു സാധാരണ കുടുംബത്തിൽ ജനിച്ച സിദ്ധാർത്ഥ് എന്ന യുവാവ് സ്വന്തമായൊരു സംരംഭം ആരംഭിക്കാനുള്ള പണത്തിനായ് നെട്ടോട്ടമോടുമ്പോൾ അപ്രതീക്ഷിതമായ് രുദ്രനെ കണ്ടുമുട്ടുന്നു. കർണ്ണാടകയിലെ ഒരു ഉൾ​ഗ്രാമത്തിൽ താമസിക്കുന്ന രുദ്രന്റെ കൈവശം കോടികൾ വിലമതിക്കുന്ന സ്വർണ്ണ നാണയങ്ങളുണ്ട്. അവ വിറ്റ് പണം നൽകാമോ എന്ന ആവശ്യം ഉന്നയിച്ച് രുദ്രൻ സിദ്ധാർത്ഥിനോട് സഹായഭ്യാർത്ഥന നടത്തുന്നു. പലതവണ നിരസിച്ചെങ്കിലും സുഹൃത്തായ മുജീബിന്റെ ഉപദേശ പ്രകാരം സിദ്ധാർത്ഥ് സമ്മതം മൂളുന്നു. തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളാണ് ‘സൂപ്പർ സിന്ദഗി’ എന്ന ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. ആദ്യപകുതി കഥാപാത്രങ്ങളെ പരിചയപ്പെടുത്തുമ്പോൾ രണ്ടാംപകുതി കഥാപാത്രങ്ങളുടെ പശ്ചാത്തലം വെളിപ്പെടുത്തുന്നു.

സിദ്ധാർത്ഥായ് ധ്യാൻ ശ്രീനിവാസൻ പ്രത്യക്ഷപ്പെട്ട ചിത്രത്തിൽ മൂജീബായ് എത്തിയത് മു​കേഷാണ്. പാർവതി നായർ, ജോണി ആന്റണി, സുരേഷ് കൃഷ്ണ, മാസ്റ്റർ മഹേന്ദ്രൻ, ഋതു മന്ത്ര, കലേഷ് രാമാനന്ദ്, ഡയാന ഹമീദ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ധ്യാനിന്റെയും മുകേഷിന്റെയും കോംബോയാണ് സിനിമയുടെ രസച്ചരട് മുന്നോട്ടു കൊണ്ടുപോകുന്നത്. മുകേഷും ധ്യാനും കട്ടയ്ക്ക് നിന്ന് അഭിനയിച്ച ചിത്രത്തിൽ പക്ഷേ തമാശകൾ മാത്രമല്ല, ഉദ്വോ​ഗം നിറഞ്ഞ രം​ഗങ്ങളും മാസും ആക്ഷനും ഒക്കെ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ചിത്രത്തിൽ ഒരു സീനിൽ വന്ന് പോകുന്ന അഭിനേതാക്കൾ വരെ തങ്ങളുടെ ഭാ​ഗങ്ങൾ ഗംഭീരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. പാർവതി നായർ, ശ്രീവിദ്യ മുല്ലശ്ശേരി, മാസ്റ്റർ മഹേന്ദ്രൻ, ഋതു മന്ത്ര എന്നിവർക്ക് ഒപ്പം ജോണി ആന്റണി സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

വിന്റേഷും പ്രജിത്ത് രാജ് ഇകെആർ ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിലെ സംഭാഷണം അഭിലാഷ് ശ്രീധരനാണ് തയ്യാറാക്കിയത്. ആകാംക്ഷയും ആവേശവും പിരിമുറുക്കവും നിറഞ്ഞ മുഹൂർത്തങ്ങളിലൂടെ കാണികളെ കൂട്ടികൊണ്ടുപോവുന്ന ചിത്രം കിടിലൻ സൗണ്ട് ​ട്രാക്കോടുകൂടി മികച്ച രീതിയിലാണ് ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്. സൂരജ് എസ് കുറുപ്പു ഒരുക്കിയ സംഗീതം മികച്ച നിലവാരം പുലർത്തിയപ്പോൾ എൽദൊ ഐസകും ഒരുക്കിയ ദൃശ്യങ്ങൾ മികച്ചു നിന്നു. ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ച ലിജോ പോളും തന്ൻറെ ജോലി ഏറ്റവും ഭംഗിയായി തന്നെ നിർവഹിച്ചു.

ചുരുക്കി പറഞ്ഞാൽ,യുവാക്കൾക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ തക്കവണ്ണം കോമഡി-എന്റർടെയ്നർ-ആക്ഷൻ-ത്രില്ലറാണ് സൂപ്പർ സിന്ദഗി

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.