ധ്യാൻ ശ്രീനിവാസൻ, മുകേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ വിന്റേഷ് സംവിധാനം ചെയ്ത ‘സൂപ്പർ സിന്ദഗി’ ഇന്ന് തീയേറ്ററുകളിൽ എത്തി. 666 പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹസീബ് മേപ്പാട്ട്, സത്താർ പടനേലകത്ത് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്.
ഒരു സാധാരണ കുടുംബത്തിൽ ജനിച്ച സിദ്ധാർത്ഥ് എന്ന യുവാവ് സ്വന്തമായൊരു സംരംഭം ആരംഭിക്കാനുള്ള പണത്തിനായ് നെട്ടോട്ടമോടുമ്പോൾ അപ്രതീക്ഷിതമായ് രുദ്രനെ കണ്ടുമുട്ടുന്നു. കർണ്ണാടകയിലെ ഒരു ഉൾഗ്രാമത്തിൽ താമസിക്കുന്ന രുദ്രന്റെ കൈവശം കോടികൾ വിലമതിക്കുന്ന സ്വർണ്ണ നാണയങ്ങളുണ്ട്. അവ വിറ്റ് പണം നൽകാമോ എന്ന ആവശ്യം ഉന്നയിച്ച് രുദ്രൻ സിദ്ധാർത്ഥിനോട് സഹായഭ്യാർത്ഥന നടത്തുന്നു. പലതവണ നിരസിച്ചെങ്കിലും സുഹൃത്തായ മുജീബിന്റെ ഉപദേശ പ്രകാരം സിദ്ധാർത്ഥ് സമ്മതം മൂളുന്നു. തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളാണ് ‘സൂപ്പർ സിന്ദഗി’ എന്ന ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. ആദ്യപകുതി കഥാപാത്രങ്ങളെ പരിചയപ്പെടുത്തുമ്പോൾ രണ്ടാംപകുതി കഥാപാത്രങ്ങളുടെ പശ്ചാത്തലം വെളിപ്പെടുത്തുന്നു.
സിദ്ധാർത്ഥായ് ധ്യാൻ ശ്രീനിവാസൻ പ്രത്യക്ഷപ്പെട്ട ചിത്രത്തിൽ മൂജീബായ് എത്തിയത് മുകേഷാണ്. പാർവതി നായർ, ജോണി ആന്റണി, സുരേഷ് കൃഷ്ണ, മാസ്റ്റർ മഹേന്ദ്രൻ, ഋതു മന്ത്ര, കലേഷ് രാമാനന്ദ്, ഡയാന ഹമീദ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ധ്യാനിന്റെയും മുകേഷിന്റെയും കോംബോയാണ് സിനിമയുടെ രസച്ചരട് മുന്നോട്ടു കൊണ്ടുപോകുന്നത്. മുകേഷും ധ്യാനും കട്ടയ്ക്ക് നിന്ന് അഭിനയിച്ച ചിത്രത്തിൽ പക്ഷേ തമാശകൾ മാത്രമല്ല, ഉദ്വോഗം നിറഞ്ഞ രംഗങ്ങളും മാസും ആക്ഷനും ഒക്കെ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ചിത്രത്തിൽ ഒരു സീനിൽ വന്ന് പോകുന്ന അഭിനേതാക്കൾ വരെ തങ്ങളുടെ ഭാഗങ്ങൾ ഗംഭീരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. പാർവതി നായർ, ശ്രീവിദ്യ മുല്ലശ്ശേരി, മാസ്റ്റർ മഹേന്ദ്രൻ, ഋതു മന്ത്ര എന്നിവർക്ക് ഒപ്പം ജോണി ആന്റണി സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
വിന്റേഷും പ്രജിത്ത് രാജ് ഇകെആർ ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിലെ സംഭാഷണം അഭിലാഷ് ശ്രീധരനാണ് തയ്യാറാക്കിയത്. ആകാംക്ഷയും ആവേശവും പിരിമുറുക്കവും നിറഞ്ഞ മുഹൂർത്തങ്ങളിലൂടെ കാണികളെ കൂട്ടികൊണ്ടുപോവുന്ന ചിത്രം കിടിലൻ സൗണ്ട് ട്രാക്കോടുകൂടി മികച്ച രീതിയിലാണ് ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്. സൂരജ് എസ് കുറുപ്പു ഒരുക്കിയ സംഗീതം മികച്ച നിലവാരം പുലർത്തിയപ്പോൾ എൽദൊ ഐസകും ഒരുക്കിയ ദൃശ്യങ്ങൾ മികച്ചു നിന്നു. ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ച ലിജോ പോളും തന്ൻറെ ജോലി ഏറ്റവും ഭംഗിയായി തന്നെ നിർവഹിച്ചു.
ചുരുക്കി പറഞ്ഞാൽ,യുവാക്കൾക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ തക്കവണ്ണം കോമഡി-എന്റർടെയ്നർ-ആക്ഷൻ-ത്രില്ലറാണ് സൂപ്പർ സിന്ദഗി
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
പുലി മുരുകൻ എന്ന മോഹൻലാൽ ചിത്രം തനിക്ക് നിർമ്മാതാവ് എന്ന നിലയിൽ സമ്മാനിച്ചത് ചരിത്ര വിജയമെന്ന് ടോമിച്ചൻ മുളകുപാടം. ചിത്രം…
This website uses cookies.