ഈയാഴ്ച നമ്മുടെ മുന്നിലെത്തിയ മലയാള ചിത്രമാണ് അനുപ് ചന്ദ്രൻ- രാജ മോഹൻ എന്ന ഇരട്ട സംവിധായകർ ഒരുക്കിയ സുഖമാണോ ദാവീദേ. മാസ്റ്റർ ചേതൻ ജയലാൽ , ഭഗത് മാനുവൽ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് പാപ്പി ക്രീയേഷന്സിന്റെ ബാനറിൽ ടോമി കിരിയന്തൻ ആണ്. കൃഷ്ണ പൂജപ്പുര തിരക്കഥ രചിച്ച ഈ ചിത്രം ഒരു ഫീൽ ഗുഡ് ഫാമിലി എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത്. ദാവീദ് , ജോയൽ എന്നീ ചേട്ടന്റെയും അനുജന്റെയും കഥയാണ് ഈ ചിത്രം പറയുന്നത്. ദാവീദ് ആയി ഭഗത് മാനുവലും ജോയൽ ആയി ചേതൻ ജയലാലും ആണ് അഭിനയിക്കുന്നത്. സന്തോഷകരമായ അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന ചില പ്രശ്നങ്ങളും അത് പിന്നെ അവർ എങ്ങനെ പരിഹരിക്കുന്നു എന്നതുമാണ് ഈ ചിത്രം നമ്മളോട് പറയുന്ന കഥ.
വളരെ മികച്ച രീതിയിൽ തന്നെ, എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന തരത്തിൽ ഈ ചിത്രമൊരുക്കാൻ സംവിധായക ജോഡിക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് തന്നെ പറയാം. കൃഷ്ണ പൂജപ്പുര ഒരുക്കിയ മികച്ച തിരക്കഥയിൽ എല്ലാ വിനോദ ഘടകങ്ങളും കൃത്യമായി ഉൾക്കൊള്ളിച്ചിട്ടുണ്ടായിരുന്നു. അതിനു സംവിധായകർ നൽകിയ ദൃശ്യ ഭാഷ മനോഹരമായപ്പോൾ സുഖമാണോ ദാവീദേ മികച്ച ഒരു സിനിമാനുഭവം ആയി മാറിയിട്ടുണ്ട്. പ്രേക്ഷകരെ ചിരിപ്പിക്കുന്ന മുഹൂര്തങ്ങൾക്കൊപ്പം വൈകാരികമായി മനസ്സിനെ തൊടുന്ന കഥാ സന്ദര്ഭങ്ങളുമൊരുക്കാൻ രചയിതാവിനു കഴിഞ്ഞു. ആ കഥാ സന്ദർഭങ്ങളെ സംവിധായക ജോഡി വളരെ കയ്യടക്കത്തോടെയാണ് കൈകാര്യം ചെയ്തത്. വിശ്വസനീയമായ കഥാ സന്ദർഭങ്ങളും രസകരമായ സംഭാഷണങ്ങളും ചേർന്നപ്പോൾ ആദ്യാവസാനം പ്രേക്ഷകന് രസിച്ചു കാണാവുന്ന ചിത്രമായി മാറിയിട്ടുണ്ട് സുഖമാണോ ദാവീദേ.
ഭഗത് മാനുവൽ ഒരിക്കൽ കൂടി വളരെ അനായാസമായി തന്റെ കഥാപാത്രത്തിന് ജീവൻ പകർന്നപ്പോൾ ചേതൻ ജയലാൽ തന്റെ മിന്നുന്ന പ്രകടനം കൊണ്ട് വീണ്ടും അത്ഭുതപ്പെടുത്തി. ഇവർ തമ്മിലുള്ള തിരശീലയിലെ രസതന്ത്രം വളരെ രസകരമായിരുന്നു. ഇവരോടൊപ്പം താര കല്യാൺ, സുധീർ കരമന , ബിജു കുട്ടൻ, മഞ്ജു സതീഷ്, നോബി, നന്ദു, വിജിലേഷ്, നിർമൽ. പ്രിയങ്ക, ആര്യ എന്നിവരും മികച്ച പ്രകടനം കാഴ്ച വെച്ചു. സജിത്ത് മേനോൻ ഒരുക്കിയ ദൃശ്യങ്ങളോടൊപ്പം മോഹൻ സിതാര ഒരുക്കിയ സംഗീതം കൂടിയായപ്പോൾ ഈ ഫാമിലി എന്റെർറ്റൈനെർ എല്ലാ അർഥത്തിലും പ്രേക്ഷകർക്ക് സന്തോഷം പകരുന്ന ഒരു ചലച്ചിത്രാനുഭവം ആയി മാറിയെന്നു പറയാം.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.