[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Reviews

പ്രണയവും തമാശകളും നിറഞ്ഞ ‘ഷിബു ‘

ഇന്ന് കേരളത്തിൽ പ്രദർശനമാരംഭിച്ച മലയാള ചിത്രമാണ് അർജുൻ പ്രഭാകരൻ- ഗോകുൽ രാമകൃഷ്ണൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ഷിബു. കാർഗോ സിനിമാസ് നിർമ്മിച്ച ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത് നവാഗതനായ കാർത്തിക് രാമകൃഷ്ണൻ, നടി അഞ്ജു കുര്യൻ എന്നിവരാണ്. സംവിധായകർ തന്നെ തിരക്കഥ രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തെ നമ്മുക്ക് ഒരു റൊമാന്റിക് ഡ്രാമ എന്നോ റൊമാന്റിക് കോമഡി എന്നോ വിളിക്കാം. ജനപ്രിയ നായകൻ ദിലീപ് പുറത്തു വിട്ട ഈ ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറും മികച്ച പ്രേക്ഷക പ്രതികരണം നേടിയെടുക്കുകയും അത് വഴി ചിത്രത്തെ കുറിച്ച് പ്രേക്ഷകരിൽ വലിയ പ്രതീക്ഷ നൽകുകയും ചെയ്തിരുന്നു.

കാർത്തിക് രാമകൃഷ്ണൻ അവതരിപ്പിക്കുന്ന ഷിബു എന്ന യുവാവിന്റെ ജീവിതം ആണ് ഈ ചിത്രത്തിലൂടെ നമ്മുടെ മുന്നിൽ എത്തിച്ചിരിക്കുന്നത്. കടുത്ത ദിലീപ് ഫാൻ ആയ ഷിബുവിന്റെ ആഗ്രഹം എങ്ങനെയെങ്കിലും മലയാള സിനിമ ഇൻഡസ്ട്രിയുടെ ഭാഗമാവുക എന്നതാണ്. അതിനായി അവൻ നടത്തുന്ന ശ്രമങ്ങളും, തന്റെ ലക്ഷ്യത്തിൽ എത്താൻ അവനു നേരിടേണ്ടി വരുന്ന കഷ്ടപ്പാടുകളും ആണ് ചിത്രത്തിലൂടെ കാണിക്കുന്നത്. അതിനിടയിൽ കല്യാണി എന്ന ഒരു ലേഡി ഡോക്ടർ അവന്റെ ജീവിതത്തിൽ കടന്നു വരികയും ചെയ്യുന്നു.

പ്ര​ണയവും തമാശയും നിറഞ്ഞ ആ​ദ്യപകുതിയിൽ നിന്ന് കുറച്ചുകൂടി ​ഗൗരവമേറിയ വിഷയങ്ങളിലേക്ക് നീങ്ങുന്ന രണ്ടാംപകുതിയാണ് സിനിമയുടെ ജീവനെന്നു പറയാം. ആദ്യാവസാനം പ്രേക്ഷകർക്ക് വളരെ രസിച്ചു കാണാവുന്ന രീതിയിൽ തന്നെയാണ് അർജുൻ- ഗോകുൽ എന്നീ സംവിധായകർ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. രചയിതാക്കൾ എന്ന നിലയിലും സംവിധായകർ എന്ന നിലയിലും വളരെ മികച്ച രീതിയിൽ തന്നെ ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലവതരിപ്പിച്ചിട്ടുണ്ട് അർജുൻ- ഗോകുൽ ടീം. കോമഡിയും പ്രണയവും വൈകാരിക നിമിഷങ്ങളും എല്ലാം ചേർത്ത ഒരു പാക്കേജ് തന്നെയാണ് ഇവർ പ്രേക്ഷകരുടെ മുന്നിൽ എത്തിച്ചത്.

നവാഗതനായ കാർത്തിക് രാമകൃഷ്ണൻ ഷിബു എന്ന തന്റെ കഥാപാത്രം നല്ല രീതിയിൽ അവതരിപ്പിച്ചുവെന്നു പറയാൻ സാധിക്കും. ഈ പുതുമുഖത്തിനു നാളത്തെ മലയാള സിനിമയുടെ ഭാവിയിൽ സ്ഥാനം തന്നെ ലഭിക്കും എന്നത് തീർച്ചയാണ്. നായികാ വേഷത്തിൽ എത്തിയ അഞ്ജു കുര്യനും മികച്ച രീതിയിലാണ് തന്റെ കഥാപാത്രത്തിന് ജീവൻ നൽകിയത്.അഞ്ജു കുര്യനും കാർത്തിക് രാമകൃഷ്ണനും തമ്മിലുള്ള റൊമാന്റിക് രംഗങ്ങൾ രസകരമായിരുന്നു. പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ബിജു കുട്ടൻ ചിത്രത്തിൽ കയ്യടി വാങ്ങുന്ന പ്രകടനം കാഴ്ച വെച്ചപ്പോൾ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച സലിം കുമാർ, നസീർ സംക്രാന്തി, ലുക്മൻ, വിനോദ് കോവൂർ, ഐശ്വര്യ,സ്നേഹ എന്നിവരും തങ്ങളുടെ വേഷങ്ങൾ മികച്ച പ്രകടനം കൊണ്ട് തന്നെ ചിത്രം കണ്ടിരിക്കേണ്ട ഒന്നായി മാറിയിട്ടുണ്ട്

ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങളൊരുക്കിയത് ഷബീർ അഹമ്മദ് ആണ്. മികച്ച ദൃശ്യങ്ങൾ ചിത്രത്തിന് കൂടുതൽ ഭംഗി നൽകിയെന്ന് സംശയമില്ലാതെ തന്നെ പറയാം. സച്ചിൻ വാര്യർ, വിഘ്‌നേശ് ഭാസ്കരൻ എന്നിവർ പകർന്നു നൽകിയ സംഗീതം മനോഹരമായിരുന്നു. നൗഫൽ അബ്ദുല്ല തന്റെ എഡിറ്റിംഗ് മികവ് കാഴ്ച വെച്ചതോടെ ചിത്രത്തിന്റെ സാങ്കേതിക മികവ് വർധിക്കുകയും ചെയ്തു.

ചുരുക്കി പറഞ്ഞാൽ വളരെ രസകരമായ ഒരു ചിത്രമാണ് ഷിബു. ആദ്യാവസാനം വളരെയധികം എന്റർടൈൻമെന്റ് പ്രേക്ഷകന് പകർന്നു കൊടുക്കുന്നുണ്ട് ഈ കൊച്ചു ചിത്രം എന്ന് പറയാൻ സാധിക്കും .

webdesk

Recent Posts

വിദ്യാർത്ഥികൾ വിദേശത്തേക്ക് പോകും മുമ്പ് “യുണൈറ്റഡ് കിങ്ഡം ഓഫ് കേരള” (UKOK) ഒന്ന് കാണുക : ബഹുമാനപ്പെട്ട എം.പി N.Kപ്രേമചന്ദ്രൻ

ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…

3 days ago

കേരളത്തിന്റെ കഥ പറയുന്ന യുണൈറ്റഡ് കിങ്ഡം ഓഫ് കേരള; റിവ്യൂ വായിക്കാം

ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…

7 days ago

യുവപ്രേക്ഷകരെ ആവേശം കൊള്ളിക്കാൻ യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരളം ഇന്ന് മുതൽ

പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…

1 week ago

UK.OK (യുണൈറ്റഡ് കിങ്ഡം ഓഫ് കേരള) നാളെ മുതൽ തീയേറ്ററുകളിൽ ,ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു

രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…

1 week ago

മാത്യു തോമസ് നായകനാകുന്ന ‘നൈറ്റ് റൈഡേഴ്സ്’; നെല്ലിക്കാംപൊയിൽ എന്ന ഗ്രാമത്തിലെ കഥ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…

2 weeks ago

“ഡിഡി നെക്സ്റ്റ് ലെവൽ”തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ, ജൂൺ 13 മുതൽ ZEE5 ഇൽ സ്ട്രീം ചെയ്യുന്നു “

എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…

2 weeks ago

This website uses cookies.