[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Reviews

സാജൻ ബേക്കറി സിൻസ് 1962′ സ്നേഹത്തിന്റെ രുചിക്കൂട്ടിൽ പാചകം ചെയ്തെടുത്ത വിഭവം !! റിവ്യൂ വായിക്കാം…

നവാഗതനായ അരുൺ ചന്തുവിന്റെ സംവിധാനത്തിൽ അജു വർഗീസ്, ലെന, ഗണേഷ് കുമാർ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ചിത്രമാണ് സാജൻ ബേക്കറി സിൻസ് 1962. സഹോദരങ്ങൾക്കിടയിലെ ആത്മബന്ധത്തെയും ഇണക്കങ്ങളെയും പിണക്കങ്ങളെയും മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന ‘സാജൻ ബേക്കറി സിൻസ് 1962’ , ജീവിതഗന്ധിയായ കുറെയേറെ മുഹൂർത്തങ്ങൾ കോർത്തിണക്കി ഹാസ്യത്തിന്റെ മേമ്പൊടിയോടെ പ്രേക്ഷകനിലേക്ക് മനസ്സിന് കുളിർമ തോന്നുന്ന ഒരനുഭവമായി ഈ ചിത്രം മാറുന്നു. വലിയ ഇടവേളയ്ക്ക് ശേഷമാണ് ഗണേഷ് കുമാർ ഒരു ചിത്രത്തിൽ ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വർഷങ്ങൾക്കിപ്പുറവും തന്മയത്തത്തോടെയുഉള്ള അദ്ദേഹത്തിന്റെ അഭിനയ ഭാവങ്ങൾ മികവുപുലർത്തുന്നു.

പിതാവായി തുടങ്ങിവച്ച ബേക്കറി മക്കളായ ബെസ്റ്റിയും ബോബനുമാണ് നോക്കിനടത്തുന്നത്. ബേക്കറിയുടെ പൂർണ്ണ ഉത്തരവാദിത്വം ലെന അവതരിപ്പിക്കുന്ന ബെസ്റ്റിയുടെ ചുമലിലാണ്. എന്നാൽ ബോബൻ നേരെ വിപരീതവും. ഉത്തരവാദിത്തമൊ ലക്ഷ്യബോധമൊ ഇല്ലാതെ വിദേശ പൗരത്വം ആഗ്രഹിച്ച് ജീവിക്കുന്ന യുവ തലമുറയിലെ പ്രതിനിധിയായാണ് ബോബൻ. ഉത്തരവാദിത്വമില്ലാത്ത ബോബനും കഠിനാധ്വാനിയായ ബെസ്റ്റിയും തമ്മിലുള്ള പ്രശ്നങ്ങളും ഇവർക്കിടയിൽ താങ്ങായി നിൽക്കുന്ന അമ്മാച്ഛൻ ചെറിയാനും അവർക്കിടയിലെ ഇണക്കങ്ങളും പിണക്കങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ബേക്കറിയെയും സഹോദര ബന്ധത്തെയും ചുറ്റിപ്പറ്റിയുളള കഥ പുരോഗമിക്കുമ്പോൾ പ്രേക്ഷകരിൽ ഒട്ടും അസ്വാരസ്യം നൽകുന്നില്ല എന്നും മാത്രമല്ല കൂടുതൽ നർമ്മ മുഹൂർത്തങ്ങളിലൂടെ ആസ്വാദ്യകരമായി ചിത്രം പുരോഗമിക്കുന്ന
പിതാവായ സാജനായും മകനായ ബോബനായും അജു വർഗീസ് എത്തിയത് പ്രേക്ഷകരിൽ വലിയ കൗതുകമുണർത്തി. ഇതാദ്യമായാണ് അജു വർഗീസ് രണ്ടു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രണ്ടു കഥാപാത്രങ്ങളെയും തന്മയത്വത്തോടെ അവതരിപ്പിക്കുന്നതിൽ അജു വർഗീസ് വിജയിച്ചിട്ടുമുണ്ട്. ചിത്രത്തിൽ ഇടയ്ക്കു വന്നു പോകുന്ന രമേശ് പിഷാരടി,ഇടുക്കി ജാഫർ, ജയൻ ചേർത്തല തുടങ്ങിയ താരങ്ങൾ നർമരംഗങ്ങൾക്ക് മാറ്റുകൂട്ടുന്നു.

കുടുംബ ചിത്രം എന്ന നിലയിൽ ഒതുങ്ങാതെ എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന തരത്തിൽ ചിത്രത്തെ അണിയിച്ചൊരുക്കാൻ സംവിധായകനും അണിയറ പ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്.വലിയ കോലാഹലങ്ങൾ ഒന്നും ഇല്ലാതെ സഞ്ചരിക്കുന്ന ക്യാമറ കാഴ്ചകളും മനോഹരമായ ദൃശ്യഭംഗിക്കൊപ്പം സഞ്ചരിക്കുന്ന ഗാനങ്ങളും പശ്ചാത്തലസംഗീതവും ചിത്രത്തെ ആസ്വാദ്യകരമാക്കുന്നു. നായികയായി എത്തിയ പുതുമുഖം രഞ്ജിത മേനോൻ മികച്ച പ്രകടനം കാഴ്ചവെച്ച് പ്രേക്ഷകരുടെ മനം കവരുന്നു.

മികച്ച ഫ്രെയിമുകളിലൂടെ കഥ പറഞ്ഞുപോകുന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഗുരുപ്രസാദ് ആണ്. സംവിധായകനായ അരുണ്‍ ചന്തുവിനൊപ്പം സച്ചിന്‍ ആര്‍ ചന്ദ്രനും അജു വര്‍ഗീസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. റിലീസിംഗിന് മുമ്പേ അണിയറപ്രവർത്തകർ പുറത്തുവിട്ട ഗാനങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ജനപ്രീതിയാർജ്ജിച്ചിരുന്നു. ചിത്രത്തിലെ ഓരോ ഗാനങ്ങൾക്കും കലാ സന്ദർഭങ്ങളുടെ മാറ്റ് കൂട്ടുന്നതിൽ വലിയ പങ്കുവഹിക്കാൻ കഴിഞ്ഞു. പ്രശാന്ത് പിള്ളയുടെ സംഗീതം ചിത്രത്തെ കൂടുതൽ ആസ്വാദ്യമാക്കാൻ സഹായിക്കുന്നു. വൈറസ് പ്രതിസന്ധി മറികടന്ന് സിനിമാ മേഖല പതിയെ സജീവമാകുന്ന ഈ സാഹചര്യത്തിൽ. കുടുംബസമേതം കണ്ടിരിക്കാവുന്ന ഒരു ചിത്രം തന്നെയാണ് ‘സാജൻ ബേക്കറി സിൻസ് 1962’.

webdesk

Recent Posts

ലിജോ ജോസ് പെല്ലിശ്ശേരി ബോളിവുഡിലേക്ക്; സംഗീതം എ ആര്‍ റഹ്മാന്‍

പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…

1 week ago

ദുൽഖർ സൽമാന്റെ “കാന്ത” നവംബർ 14 ന്

ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…

1 week ago

പാബ്ലോ എസ്കോബാർ; മമ്മൂട്ടി ചിത്രവുമായി “മാർക്കോ” ടീം

കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…

1 week ago

മോഹൻലാൽ- തരുൺ മൂർത്തി ടീം “തുടരും”; പുതിയ ചിത്രം പ്രഖ്യാപിച്ച് രജപുത്ര

മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…

1 week ago

സെൻസറിങ് പൂർത്തിയാക്കി മമ്മൂട്ടി ചിത്രം “കളങ്കാവൽ”

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…

1 week ago

രഞ്ജിത്ത് ചിത്രത്തിൽ നായകനാവാൻ വീണ്ടും മമ്മൂട്ടി

ര​ഞ്ജി​ത്ത് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പുതിയ ചി​ത്ര​ത്തി​ൽ​ ​മ​മ്മൂ​ട്ടി​ ​നാ​യ​ക​ൻ എന്ന് വാർത്തകൾ. മ​മ്മൂ​ട്ടി​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റി​ൽ​ ​മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…

1 week ago

This website uses cookies.