[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Reviews

രാമനുണ്ണിയുടെ ‘ലീല’കള്‍

രാഷ്ട്രീയ പകപോക്കലിന്‍റെ കുതികാല്‍ വെട്ടിന്‍റെയും സിനിമകള്‍ ഒട്ടേറെ മലയാളത്തില്‍ വന്നിട്ടുള്ളതാണ്. ആ കൂട്ടത്തിലേക്കാണ് നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്തിരിക്കുന്ന രാമലീലയും എത്തിയിരിക്കുന്നത്. ഒട്ടേറെ പ്രതിസന്ധികള്‍ അതിജീവിച്ചാണ് സിനിമ തിയേറ്ററുകളില്‍ എത്തിയിട്ടുള്ളത്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായ സിഡിപിയില്‍ നിന്നും പുറത്താക്കപ്പെട്ട അഡ്വക്കറ്റ് രാമനുണ്ണിയെ (ദിലീപ്) എതിര്‍ പാര്‍ട്ടിയായ എന്‍എസ്പി സ്വീകരിക്കുന്നു. സിഡിപി ഏറെ സ്വാധീനം ഉള്ള ആയിക്കരയിലെ നിയോജക തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വേണ്ടി മത്സരിക്കാന്‍ എന്‍എസ്പി തിരഞ്ഞെടുക്കുന്നത് രാമനുണ്ണിയെ ആണ്. ഇതിന് പാര്‍ട്ടിയില്‍ തന്നെ എതിര്‍പ്പുകള്‍ ഉണ്ടെങ്കിലും രാമനുണ്ണി തിരഞ്ഞെടുപ്പില്‍ വിജയിക്കും എന്നാണ് നേതാക്കളുടെ പ്രതീക്ഷകള്‍.

എന്നാല്‍ അപ്രതീക്ഷിതമായി നടക്കുന്ന ചില പ്രശ്നങ്ങള്‍ എല്ലാം തകിടം മറിക്കുന്നു. ഈ കേസില്‍ രാമനുണ്ണി വിജയിക്കുമോ സത്യം ജയിക്കുമോ എന്നൊക്കെയുള്ള ചോദ്യങ്ങളാണ് ബാക്കി സിനിമയെ മുന്നോട്ട് കൊണ്ട് പോകുന്നത്.

ഏറെ കാലങ്ങള്‍ക്ക് ശേഷം വന്ന ദിലീപിന്‍റെ നല്ലൊരു ചിത്രം എന്നുവേണമെങ്കില്‍ രാമലീലയെ പറയാം. സ്ഥിരം റൂട്ടില്‍ നിന്നും അല്‍പം മാറി സഞ്ചരിച്ച് ഇത്തവണ ദിലീപ് കയ്യടി വാങ്ങുന്നുണ്ട്. മികച്ച കയ്യടക്കത്തോടെയാണ് ദിലീപ് രാമനുണ്ണിയായി വെള്ളിത്തിരയില്‍ എത്തിയിരിക്കുന്നത്.

രാമനുണ്ണിയുടെ സെക്രട്ടറിയായ തോമസ് ചാക്കോ ആയി എത്തിയ കലാഭവന്‍ ഷാജോണ്‍ ദിലീപ് കഴിഞ്ഞാല്‍ സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നത്. ചില സീനുകളില്‍ നായകനെ പിന്നിലാക്കുന്ന രീതിയിലുള്ള കൌണ്ടറുകള്‍ കലാഭവന്‍ ഷാജോണിന് ഉണ്ട്. ദിലീപ് കഴിഞ്ഞാല്‍ കയ്യടികള്‍ വാങ്ങുന്നതും ഷാജോണ്‍ തന്നെ. നായികയായി വന്ന പ്രായാഗ മാര്‍ട്ടിന്‍ വീണ്ടും നിരാശപ്പെടുത്തുന്നുണ്ട്. കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നെങ്കില്‍ കൂടി കഥാപാത്രമാകാന്‍ പ്രയാഗയ്ക്ക് സാധിച്ചില്ല.

സിദ്ധിക്ക്, മുകേഷ്, വിജയ രാഘവന്‍, രാധിക ശരത് കുമാര്‍, അനില്‍ മുരളി, രഞ്ജി പണിക്കര്‍, മേനക സുരേഷ് കുമാര്‍, സുരേഷ് കൃഷ്ണ തുടങ്ങിയ മറ്റ് താരങ്ങള്‍ തങ്ങളുടെ വേഷം മനോഹരമാക്കിയിട്ടുണ്ട്. ഏതാനും സീനുകളില്‍ മാത്രം തല കാണിച്ചു പോകാന്‍ മാത്രമേ സലീം കുമാറിന് കഴിഞ്ഞിട്ടുള്ളൂ.

രാമലീലയില്‍ എടുത്തു പറയേണ്ടത് തിരക്കഥ തന്നെയാണ്. ത്രില്ലടിപ്പിക്കുന്ന രംഗങ്ങളും ചിരിപ്പിക്കുന്ന മുഹൂര്‍ത്തങ്ങളും നിറച്ചാണ് സച്ചി രാമലീല എഴുതിയിരിക്കുന്നത്. അവസാനത്തോട് അടുക്കുമ്പോള്‍ ചില ക്ലാരിറ്റി പ്രശ്നങ്ങളും സംശയങ്ങളും ഉണ്ടെങ്കിലും സാധാരണ പ്രേക്ഷകരുടെ ആസ്വാദനത്തെ ബാധിക്കാതെ അത് കൈകാര്യം ചെയ്തിരിക്കുന്നു.

പുതുമുഖ സംവിധായകന്‍ എന്ന ഒരു തപ്പലും ഇല്ലാതെയാണ് അരുണ്‍ ഗോപി രാമലീല സംവിധാനം ചെയ്തിരിക്കുന്നത്. കഥാപാത്രങ്ങളെ കൃത്യമായി റൂട്ടിലേക്ക് കൊണ്ടുവരാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. ചില ഇടങ്ങളിലെ ഇഴച്ചിലുകള്‍ മൊത്തം സിനിമയെ ബാധിക്കുന്നില്ല എന്നതും സംവിധായകന്‍റെ കഴിവാണ്.

സാങ്കേതിക വശങ്ങള്‍ എല്ലാം മികവ് പുലര്‍ത്തുന്നുണ്ട്. ക്ലൈമാക്സ് രംഗത്തെ അനാവശ്യ ലൈറ്റ് ഒഴിച്ചാല്‍ ക്യാമറ വര്‍ക്ക് മികച്ചതായിരുന്നു. എഡിറ്റിങ്, മ്യൂസിക്ക്, ഗ്രാഫിക്സ് തുടങ്ങിയ ഭാഗങ്ങള്‍ എല്ലാം മികച്ചത് തന്നെ.

എല്ലാതരം പ്രേക്ഷകരെയും രസിപ്പിക്കുന്ന രീതിയിലാണ് രാമലീല ഒരുക്കിയിരിക്കുന്നത്. സിനിമ ആസ്വദിക്കാനുള്ളതാണ് ആ ആസ്വാദനം രാമലീല ഉറപ്പ് നല്‍കുന്നുമുണ്ട്.

webdesk

Recent Posts

ധ്യാൻ ശ്രീനിവാസനും ലുക്മാനും പ്രധാന വേഷങ്ങളിലെത്തുന്ന ‘വള’യുടെ സംഭവബഹുലമായ ട്രെയിലർ പുറത്ത്, ചിത്രം സെപ്റ്റംബർ 19ന് തിയേറ്ററുകളിൽ

ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള'യുടെ ആകാംക്ഷ നിറയ്ക്കുന്നതും രസകരവുമായ ട്രെയിലർ പുറത്ത്. ഒരു വളയെ ചുറ്റിപറ്റി…

4 days ago

നവ്യ നായരും സൗബിനും പോലീസ് വേഷത്തിൽ. “പാതിരാത്രി” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്…

6 days ago

ധ്യാൻ ശ്രീനിവാസൻ – ലുക്മാൻ ചിത്രം ‘വള’ തമിനാട്ടിലെത്തിക്കുന്നത് എ ജി എസ് സിനിമാസ്

ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…

7 days ago

‘ആശാൻ’ : സിനിമയ്ക്കുള്ളിലെ സിനിമയുമായി ജോൺപോള്‍ ജോര്‍ജ്ജ്

സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…

1 week ago

ധ്യാൻ ശ്രീനിവാസൻ – ലുക്മാൻ ചിത്രം ‘വള’ സെപ്റ്റംബർ 19 ന്

ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…

1 week ago

കാന്താര ചാപ്റ്റർ -1 റിലീസ് ഒക്ടോബർ 2ന്. വിതരണം പൃഥ്വിരാജ് പ്രൊഡക്ഷൻസ്.

ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…

2 weeks ago

This website uses cookies.