ഒരു ചെറിയ ഇടവേളയ്ക്കു ശേഷം പ്രശസ്ത സംവിധായകനായ ജീൻ പോൾ ലാൽ സംവിധാനം നിർവഹിച്ച ഡ്രൈവിംഗ് ലൈസെൻസ് എന്ന ചിത്രമാണ് ഇന്നലെ ഇവിടെ പ്രദർശനമാരംഭിച്ച ചിത്രങ്ങളിൽ ഒന്ന്. പ്രശസ്ത സംവിധായകനും രചയിതാവുമായ സച്ചി രചന നിർവഹിച്ച ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ പൃഥ്വിരാജ്, മാജിക് ഫ്രേയിമ്സിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യ ടീസർ മുതൽ മേക്കിങ് വീഡിയോ, പോസ്റ്ററുകൾ എല്ലാം തന്നെ പ്രേക്ഷകരിൽ വലിയ പ്രതീക്ഷ സൃഷ്ടിച്ചിരുന്നു.
പൃഥ്വിരാജ് സുകുമാരൻ അവതരിപ്പിക്കുന്ന സൂപ്പർ സ്റ്റാർ ആയ ഹരീന്ദ്രനും അയാളുടെ കടുത്ത ആരാധകൻ ആയ കുരുവിള എന്ന് പേരുള്ള ഒരു വെഹിക്കിൾ ഇൻസ്‌പെക്ടർ കഥാപാത്രവും തമ്മിൽ കണ്ടു മുട്ടുന്നതും തുടർന്ന് അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ് ഈ ചിത്രം നമ്മളോട് പറയുന്നത്. സുരാജ് വെഞ്ഞാറമൂട് ആണ് വെഹിക്കിൾ ഇൻസ്‌പെക്ടർ ആയ സൂപ്പർ സ്റ്റാർ ഫാൻ ആയി എത്തുന്നത്.
ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ പ്രേക്ഷകർക്ക് നൽകി കൊണ്ടാണ് ജീൻ പോൾ ലാൽ തിരിച്ചെത്തിയിരിക്കുന്നത്. മികച്ച വിനോദ ചിത്രങ്ങൾ ഒരുക്കാനുള്ള കഴിവ് നേരത്തെ തന്നെ നമ്മുക്ക് കാണിച്ചു തന്നിട്ടുള്ള അദ്ദേഹം വളരെ രസകരമായാണ് ഈ ചിത്രവും ഒരുക്കിയിരിക്കുന്നത്. ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകനെ രസിപ്പിക്കുക എന്ന ലക്‌ഷ്യം ഈ സംവിധായകൻ വളരെ ഭംഗിയായി തന്നെ നിറവേറ്റിയിട്ടുണ്ട്. സച്ചി ഒരുക്കിയ തിരക്കഥ ഒരു വിനോദ ചിത്രത്തിന്റെ എല്ലാ ചേരുവകളും കൃത്യമായ അളവിൽ ചേർക്കപ്പെട്ടിട്ടുള്ള ഒന്നായിരുന്നു. വിനോദ ഘടകങ്ങൾക്കൊപ്പം പുതുമയേറിയ കഥാ സന്ദർഭങ്ങളും കോർത്തിണക്കിയ ഒരു കംപ്ളീറ്റ് എന്റർടൈൻമെന്റ് പാക്കേജ് ആണ് സച്ചി തന്റെ തിരക്കഥയിലൂടെ ഉണ്ടാക്കിയത്. രസകരമായ ആ തിരക്കഥയുടെ ഒഴുക്കും മികവും ഒട്ടു നഷ്ടപ്പെടാതെ തന്നെ അതിനു ദൃശ്യ ഭാഷ ഒരുക്കാനും, അത് പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കാനും കഴിഞ്ഞു എന്നതാണ് ജീൻ പോൾ ലാൽ എന്ന സംവിധായകന്റെ വിജയം. രസകരമായ മുഹൂർത്തങ്ങളിലൂടെ സഞ്ചരിക്കുന്നതിനൊപ്പം, ആവേശം നൽകുന്ന സീനുകളും വൈകാരിക മുഹൂർത്തങ്ങളുമെല്ലാം ഈ ചിത്രത്തിന്റെ മാറ്റ് വർധിപ്പിക്കുന്നുണ്ട്.
പൃഥ്വിരാജ് സുകുമാരൻ ഒരിക്കൽ കൂടി ഗംഭീര പെർഫോമൻസ് കാഴ്ച വെച്ചപ്പോൾ വികൃതി, ആൻഡ്രോയിങ് കുഞ്ഞപ്പൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സുരാജ് വെഞ്ഞാറമൂട് വീണ്ടും പ്രേക്ഷകരുടെ കയ്യടി നേടുന്ന പ്രകടനം നൽകി. സൂപ്പർ സ്റ്റാർ ഹരീന്ദ്രൻ ആയി ശരീര ഭാഷ കൊണ്ടും സംഭാഷണ രീതികൊണ്ടുമെല്ലാം പൃഥ്വിരാജ് കയ്യടി നേടിയപ്പോൾ സുരാജ് വെഞ്ഞാറമൂട് ഒരിക്കലേ കൂടി പൂർണ്ണമായും കഥാപാത്രമായി മാറുന്ന വിസ്മയം നമ്മുക്ക് കാണിച്ചു തന്നു. നടൻമാർ എന്ന നിലയിൽ തങ്ങളുടെ വളർച്ച അടിവരയിടുന്ന പെർഫോമൻസ് തന്നെയാണ് ഇവർ രണ്ടു പേരും ഈ ചിത്രത്തിൽ കാഴ്ച വെച്ചത്. ഇവരെ കൂടാതെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച മിയ, ദീപ്തി സതി, സുരേഷ് കൃഷ്ണ, അരുൺ, സലിം കുമാർ, ആദിഷ് പ്രവീൺ, സൈജു കുറുപ്പ്, വിജയ രാഘവൻ, മേജർ രവി, കലാഭവൻ നവാസ്, ഇടവേള ബാബു, ലാലു അലക്സ്, നന്ദു, സോഹൻ സീനുലാൽ, വിജയ കുമാർ, ശിവജി ഗുരുവായൂർ എന്നീ കലാകാരന്മാരും മികച്ചു നിന്നു.
റെനഡിവേ, അലക്സ് ജെ പുളിക്കൽ എന്നിവർ ഗംഭീര ദൃശ്യങ്ങൾ ഈ ചിത്രത്തിനായി നൽകിയപ്പോൾ യാക്ക്സൺ ഗാരി പെരേരയും നേഹ നായരും ചേർന്ന് ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും നിലവാരം പുലർത്തി. അത് പോലെ രതീഷ് രാജ് നിർവഹിച്ച എഡിറ്റിംഗ് ചിത്രത്തിന്റെ കഥ പറച്ചിലിന് ആവശ്യമായ വേഗത നൽകുന്നതിൽ നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. സാങ്കേതികമായും മികച്ച നിലവാരം പുലർത്താൻ കഴിഞ്ഞത് ഈ ചിത്രത്തിന് വളരെയേറെ ഗുണം ചെയ്തു.
ഡ്രൈവിംഗ് ലൈസൻസ് ഒരു ഗംഭീര വിനോദ ചിത്രമാണ്. ഒരു പൃഥ്വിരാജ് ചിത്രത്തിൽ നിന്നു പ്രേക്ഷകർ പ്രതീക്ഷിക്കുന്ന എല്ലാ ഘടകങ്ങളും കോർത്തിണക്കി നിർമ്മിച്ച ചിത്രം ആണ് ഇത്. രസിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്യുന്ന ഒരു ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ എന്ന് ഡ്രൈവിംഗ് ലൈസെൻസിനെ നമ്മുക്ക് വിശേഷിപ്പിക്കാം.
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
This website uses cookies.