[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Reviews

ചിരിയുടെ ഫാമിലി “വാർ”; പരിവാർ റിവ്യൂ വായിക്കാം

ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘പരിവാർ’ എന്ന ചിത്രമാണ് ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തിയത്. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ സജീവ്, സജീവ് പി കെ എന്നിവർ നിർമ്മിച്ച ഈ ചിത്രത്തിൽ ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീന രാജ്, ഭാഗ്യ, ഋഷികേശ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രസകരമായ ഒരു ട്രൈലറിലൂടെ ഏറെ പ്രേക്ഷക പ്രതീക്ഷകൾ സൃഷ്‌ടിച്ച ഈ ചിത്രം ഒരു ഫാമിലി കോമഡി എന്റെർറ്റൈനെർ ആയാണ് പ്രേക്ഷകരുടെ മുന്നിലവതരിപ്പിച്ചിരിക്കുന്നത്.

ഒരു കുടുംബത്തിൽ ഉണ്ടാകുന്ന ഒരു ട്രാജഡിയും അതേ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളും ശുദ്ധഹാസ്യത്തിൽ അവതരിപ്പിക്കുന്ന ചിത്രമാണിത്. പണത്തിന് വേണ്ടി സ്വന്തം അച്ഛന്റെ മരണം കാത്ത് നിൽക്കുന്ന മക്കൾ തമ്മിലുള്ള പ്രശ്നവും അച്ഛന്റെ കയ്യിലുള്ള അമൂല്യമായ ഒരു മോതിരത്തെ ചൊല്ലി നടക്കുന്ന തർക്കവുമെല്ലാം അതീവ രസകരമായി അവതരിപ്പിക്കുന്ന ചിത്രം, കുടുംബ ബന്ധങ്ങളിലെ സങ്കീർണതകളും മനുഷ്യ മനസ്സുകളിലെ സ്വാര്ഥതയുമെല്ലാം ഒരു സറ്റയർ പോലെ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നുണ്ട്.

ബ്ലാക്ക് ഹ്യൂമർ ജോണറിലാണ് സംവിധായകർ ചിത്രത്തെ മുന്നോട്ടു കൊണ്ട് പോകുന്നത്. തമാശയിൽ പൊതിഞ്ഞു കൊണ്ട് അവർ പറയുന്നത് വളരെ സീരിയസ് ആയ ഒരു പ്രമേയം തന്നെയാണ്. ആക്ഷേപ ഹാസ്യത്തിന്റെ ശൈലി വളരെ മനോഹരമായി പിന്തുടരുന്ന ചിത്രത്തിൽ, ഒരു ഓട്ടൻ തുള്ളൽ കാണുന്നതിന്റെ സുഖവും രസവും ഇഴുക്കി ചേർക്കാൻ സംവിധായകർക്ക് സാധിച്ചിട്ടുണ്ട്. രസകരമായ നിമിഷങ്ങൾക്കും, പൊട്ടിച്ചിരിപ്പിക്കുന്ന സംഭാഷണങ്ങൾക്കുമൊപ്പം വളരെ വൈകാരികമായ കഥാസന്ദർഭങ്ങളും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നുണ്ട്. ഓരോ കഥാപാത്രങ്ങൾക്കും കൃത്യമായ ഒരു സ്ഥാനം കഥാഗതിയിൽ നൽകാനും, ആ കഥാപാത്രങ്ങൾക്ക് അവരുടേതായ ഒരു വ്യക്തിത്വം പകർന്നു നൽകാനും ചിത്രം രചിച്ചു സംവിധാനം ചെയ്ത ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർക്ക് സാധിച്ചിട്ടുണ്ട്. മാത്രമല്ല, ആ തിരക്കഥക്കു ശ്കതമായ ദൃശ്യ ഭാഷയാണ് അവർ നല്കിയിരിക്കുന്നതെന്നതും എടുത്തു പറയണം.

അഭിനേതാക്കളുടെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ഇന്ദ്രൻസ് എന്ന നടന്റെ പ്രകടനമാണ് എടുത്തു പറയേണ്ടത്. ഒരിക്കൽ കൂടി വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസ നേടുന്ന പ്രകടനമാണ് അദ്ദേഹം ചിത്രത്തിൽ കാഴ്ചവെച്ചത്. ജഗദീഷും തന്റെ രസകരമായ ശരീര ഭാഷയും ഡയലോഗ് ഡെലിവറിയും കൊണ്ട് കയ്യടി നേടുന്നുണ്ട്. പ്രശാന്ത് അലക്സാണ്ടർ പതിവ് പോലെ തന്നെ അനായാസമായ അഭിനയ ശൈലി കൊണ്ട് ശ്രദ്ധ നേടിയപ്പോൾ, ഫാലിമിയിലൂടെ കയ്യടി നേടിയിട്ടുള്ള മീനരാജ് ഈ ചിത്രത്തിലും ഗംഭീരമായി. ഇവരെ കൂടാതെ ഭാഗ്യ, ഋഷികേശ്, സോഹൻ സീനുലാൽ, പ്രമോദ് വെളിയനാട്, ഉണ്ണി നായർ, ഷാബു പ്രൗദീൻ, ആൽവിൻ മുകുന്ദ്, വൈഷ്ണവ്, അശ്വന്ത് ലാൽ, ഹിൽഡ സാജു, ഉണ്ണിമായ നാലപ്പാടം, ഷൈനി വിജയൻ, ശോഭന വെട്ടിയാർ തുടങ്ങിയ അഭിനേതാക്കളും തങ്ങൾക്ക് ലഭിച്ച കഥാപാത്രങ്ങളോട് പൂർണ്ണമായും നീതി പുലർത്തിയിട്ടുണ്ട്.

അൽഫാസ് ജഹാംഗീർ ഒരുക്കിയ ദൃശ്യങ്ങൾ വളരെ മനോഹരമായാണ് കഥ നടക്കുന്ന കുടുംബാന്തരീക്ഷം പ്രേക്ഷകരുടെ മനസ്സിലെത്തിച്ചത്. ചിത്രത്തിന്റെ മൂഡ് പ്രേക്ഷകരുമായി കണക്ട് ചെയ്യുന്നതിൽ ബിജിപാൽ ഒരുക്കിയ സംഗീതവും നിർണ്ണായകമായി. പിന്നീട് എടുത്തു പറയേണ്ടത് ഷിജി പട്ടണം നിർവഹിച്ച കലാസംവിധാനമാണ്. വിഎസ് വിശാൽ നിർവഹിച്ച എഡിറ്റിംഗ്, രണ്ടു മണിക്കൂറിൽ മാത്രം താഴെ ദൈർഘ്യമുള്ള ചിത്രത്തിന്റെ ഒഴുക്ക് പ്രേക്ഷകരെ മുഷിപ്പിക്കാത്ത രീതിയിൽ കൊണ്ട് വരുന്നതിനു സഹായിച്ചിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ സാങ്കേതികമായും മികച്ച നിലവാരമാണ് “പരിവാർ” പുലർത്തുന്നത്.

എല്ലാത്തരം പ്രേക്ഷകർക്കും ആദ്യാവസാനം ഏറെ രസകരമായി, ചിരിയോടെ കണ്ടു തീർക്കാവുന്ന ഒരു ഫാമിലി കോമഡി എന്റർടൈനറാണ് പരിവാർ. യാതൊരുവിധ ദ്വയാർത്ഥ പ്രയോഗങ്ങളോ അശ്ലീലമോ അനാവശ്യ വയലൻസോ ഇല്ലാതെ, കുടുംബ പ്രേക്ഷകർക്കും കുട്ടികൾക്കും യുവാക്കൾക്കുമെല്ലാം നിറഞ്ഞ മനസ്സോടെ ആസ്വദിക്കാവുന്ന ഒരു ചിത്രമാണിത്. ചിരിയുടെ ഒരു ഫാമിലി വാർ ആണ് പരിവാർ നമ്മുക്ക് സമ്മാനിക്കുന്നതെന്നു പറയാം.

webdesk

Recent Posts

അഭിനയത്തികവിന്റെ മമ്മൂട്ടി മാജിക് വീണ്ടും; കളങ്കാവൽ ട്രെയ്‌ലർ പുറത്ത്, ചിത്രം നവംബർ 27 ന്

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…

1 week ago

ഹനാന്‍ ഷാ പാടിയ റൊമാന്റിക് സോങ്; ‘പൊങ്കാല’യിലെ പള്ളത്തിമീന്‍ പോലെ പാട്ട് പുറത്തിറങ്ങി.

മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന്‍ ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രമാണ്…

1 week ago

പൊങ്കാല’ യുടെ ഗംഭീര ഓഡിയോ ലോഞ്ച് ദുബായിൽ വെച്ച് നടന്നു.

ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…

1 week ago

ഓപ്പറേഷന്‍ സിന്ദൂര്‍ സിനിമയാകുന്നു, നായകന്‍ മോഹന്‍ലാല്‍

മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…

1 week ago

കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്

ആക്‌‌ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…

1 week ago

ലിജോ ജോസ് പെല്ലിശ്ശേരി ബോളിവുഡിലേക്ക്; സംഗീതം എ ആര്‍ റഹ്മാന്‍

പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…

4 weeks ago

This website uses cookies.