Oru Kadathu Naadan Kadha Movie Review
ഇന്ന് കേരളത്തിൽ പ്രദർശനത്തിനെത്തിയ പ്രധാന മലയാളം ചിത്രങ്ങളിൽ ഒന്നാണ് ഒരു കടത്ത് നാടൻ കഥ. നവാഗത സംവിധായകനായ പീറ്റർ സാജൻ രചനയും സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് നീരാഞ്ജനം സിനിമാസിന്റെ ബാനറിൽ റിഥേഷ് കണ്ണൻ ആണ്. യുവതാരമായ ഷഹീൻ സിദ്ദിഖ് നായക വേഷത്തിൽ എത്തിയിരിക്കുന്ന ഈ ചിത്രത്തിൽ സലിം കുമാർ, പ്രദീപ് റാവത് എന്നിവരും നിർണ്ണായക വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ജനപ്രിയ നായകൻ ദിലീപ് പുറത്തു വിട്ട ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മെഗാ സ്റ്റാർ മമ്മൂട്ടി റിലീസ് ചെയ്ത ഇതിന്റെ ട്രെയ്ലറും സോഷ്യൽ മീഡിയ സ്വീകരിച്ചിരുന്നു.
ഒരു ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ കഥാംശം കൂടുതലായി വെളിപ്പെടുത്തുന്നത് ശരിയല്ല. എങ്കിലും ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത് ഷഹീൻ അവതരിപ്പിക്കുന്ന ഷാനു എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിനു ചുറ്റുമാണ്. ആശുപത്രിയിൽ കിടക്കുന്ന ഉമ്മയുടെ ചികിത്സക്ക് വേണ്ടി പെട്ടെന്ന് പണം ആവശ്യമായി വരുന്ന ഷാനു ചെന്ന് പെടുന്ന ഒരു കുരുക്കാണ് ഈ ചിത്രത്തെ മുന്നോട്ടു കൊണ്ട് പോകുന്നത്.
വ്യത്യസ്തമായ കഥകൾ ആവിഷ്കരിച്ചു കൊണ്ടാണ് ഇന്ന് മിക്ക നവാഗത സംവിധായകരും മലയാള സിനിമാ ലോകത്തേക്ക് കടന്നു വരുന്നത്. അതുപോലെ തന്നെ പീറ്റർ സാജൻ എന്ന ഈ നവാഗതനും വളരെ ആവേശകരമായതും വ്യത്യസ്തമായതുമായ ഒരു കഥ പറഞ്ഞു കൊണ്ടാണ് അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. ഒരു കടത്ത് നാടൻ കഥ വളരെ പ്രസക്തിയുള്ളതും ത്രില്ലിംഗ് ആയതുമായ ഒരു കഥയാണ് പറയുന്നത്. ഒരു രചയിതാവ് എന്ന നിലയിൽ വളരെ പീറ്റർ സാജൻ മികച്ച രീതിയിൽ ഒരുക്കിയ ഈ തിരക്കഥയിൽ പ്രേക്ഷകനെ രസിപ്പിക്കുന്ന എല്ലാ ഘടകങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ആ തിരക്കഥക്കു മികച്ച ഒരു ദൃശ്യ ഭാഷ സംവിധായകൻ എന്ന നിലയിൽ കൂടി അദ്ദേഹം നൽകിയപ്പോൾ ഈ ചിത്രം ആദ്യാവസാനം പ്രേക്ഷകന് വളരെ രസകരമായും അത് പോലെ ത്രില്ലോടു കൂടിയും കാണാൻ കഴിയുന്ന ഒരു സിനിമാനുഭവമായി. വ്യക്തമായ ഐഡന്റിറ്റിയുള്ള കഥാപാത്രങ്ങളും വിശ്വസനീയമായ കഥ സന്ദർഭങ്ങളും ആണ് ഈ ചിത്രത്തിന്റെ പ്രധാന വിജയ ഘടകങ്ങൾ. ചിത്രത്തിലെ സംഭാഷണങ്ങളും മികച്ചു നിന്നു എന്നതിനോടൊപ്പം വളരെ കയ്യടക്കത്തോട് കൂടിയാണ് പീറ്റർ സാജൻ എന്ന നവാഗത സംവിധായകൻ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ആക്ഷനും ആവേശവും വൈകാരിക മുഹൂർത്തങ്ങളും എല്ലാം കോർത്തിണക്കിയാണ് അദ്ദേഹം ഈ ചിത്രം നമ്മുടെ മുന്നിൽ എത്തിച്ചിരിക്കുന്നത്.
ഗംഭീര പ്രകടനം നൽകിയ ഷഹീൻ സിദ്ദിഖ് ആണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് ഷഹീൻ ഷാനു എന്ന കഥാപാത്രം ആയി നൽകിയത്. വില്ലൻ വേഷത്തിൽ എത്തിയ പ്രദീപ് റാവത് കയ്യടി നേടിയപ്പോൾ സലിം കുമാറും തന്റെ വേഷം വളരെ രസകരമായി തന്നെ അവതരിപ്പിച്ചു. സുധീർ കരമന, ബിജു കുട്ടൻ, നോബി, ശശി കലിംഗ, കോട്ടയം പ്രദീപ്, സാജൻ പള്ളുരുത്തി, എഴുപുന്ന ബൈജു, അബു സലിം, പ്രശാന്ത് പുന്നപ്ര, അഭിഷേക്, രാജ്കുമാർ, ജയാ ശങ്കർ, ആര്യ അജിത്, പ്രസീദ, സാവിത്രി ശ്രീധരൻ, സരസ ബാലുശ്ശേരി, അഞ്ജന അപ്പുക്കുട്ടൻ, രാംദാസ് തിരുവില്വാമല, ഷഫീക് ഇനീ നടീനടന്മാരും തങ്ങളുടെ വേഷം തൃപ്തികരമായി തന്നെ ചെയ്തു ഫലിപ്പിച്ചിട്ടുണ്ട്.
ജോസഫ് സി മാത്യു ഒരുക്കിയ ദൃശ്യങ്ങളും അൽഫോൻസ് ജോസഫ് ഒരുക്കിയ സംഗീതവും ഈ ചിത്രത്തിന്റെ കഥാന്തരീക്ഷം പ്രേക്ഷകരുടെ മനസ്സുമായി ചേർത്ത് നിർത്തുന്നതിൽ നിർണ്ണായകമായ പങ്കാണ് വഹിച്ചത്. അതുപോലെ തന്നെ പീറ്റർ സാജൻ തന്നെ നിർവഹിച്ച എഡിറ്റിങ്ങും ചിത്രത്തിന് സാങ്കേതികമായി മികച്ച നിലവാരമാണ് പകർന്നു നൽകിയത്.
ചുരുക്കി പറഞ്ഞാൽ, ആവേശകരമായ ചിത്രങ്ങൾ ഇഷ്ട്ടപ്പെടുന്ന എല്ലാ പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു ചിത്രമാണ് ഒരു കടത്ത് നാടൻ കഥ. ആദ്യാവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഈ ചിത്രം ഒരു മികച്ച സംവിധായകനെ കൂടി മലയാള സിനിമയ്ക്കു സമ്മാനിച്ചു എന്ന് പറയാം.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.