തുടർച്ചയായ ഹിറ്റുകൾക്ക് ശേഷം നിവിൻ പോളി നായകനായി എത്തിയ ചിത്രമാണ് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള. ഓണചിത്രമായി തിയേറ്ററുകളിൽ എത്തിയിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ അൽത്താഫ് സലീം ആണ്.
സന്തോഷമായി ജീവിച്ചിരുന്ന ചാക്കോ(ലാല്)യുടെയും ഷീല ചാക്കോ(ശാന്തി കൃഷ്ണ)യുടെയും ജീവിതത്തില് ഒരു പ്രശ്നം ഉരുത്തിരിഞ്ഞു വരുന്നു. അത് മക്കളോട് അവതരിപ്പിക്കാന് ഷീലയും ചാക്കോയും തീരുമാനിക്കുന്നു. ലണ്ടനില് ജോലി ചെയ്യുന്ന മകന് കുര്യന് ചാക്കോ (നിവിന് പോളി)യെയും ഈ കാര്യത്തിനായി അവര് നാട്ടിലേക്കു വിളിച്ച് വരുത്തുന്നു. കല്യാണം കഴിപ്പിക്കാനായാണ് തന്നെ വിളിച്ച് വരുത്തിയത് എന്ന് പ്രതീക്ഷിച്ചു വന്ന കുര്യനെ കാത്ത് ഒരു സുഖകരമല്ലാത്ത വാര്ത്തയുണ്ടായിരുന്നു. ആ പ്രശ്നം ആ കുടുംബം എങ്ങനെ തരണം ചെയ്യും എന്നതാണ് സിനിമ ചര്ച്ച ചെയ്യുന്നത്.
ഞണ്ടുകളുടെ നാട്ടില് ഒരിടവേളയെ കുറിച്ച് പറയുമ്പോള് എടുത്തു പറയേണ്ടത് ശാന്തി കൃഷ്ണയുടെ പ്രകടനമാണ്. ഷീല ചാക്കോ എന്ന കഥാപാത്രത്തിന്റെ എല്ലാ ഇമോഷനുകളും കൃത്യമായി അവതരിപ്പിക്കാന് ശാന്തി കൃഷ്ണയ്ക്ക് സാധിച്ചിട്ടുണ്ട്. ഇത്രയും വര്ഷങ്ങള്ക്ക് ശേഷമുള്ള ശാന്തി കൃഷ്ണയുടെ തിരിച്ചു വരവ് ഗംഭീരമായി എന്ന് തന്നെ പറയാം.
കുര്യന് ചാക്കോയായി നിവിന് പോളി പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്. ലാല്, ആഹാന കൃഷ്ണ, ഐശ്വര്യ ലക്ഷ്മി, സൈജു കുറുപ്പ്, ദിലീഷ് പോത്തന് തുടങ്ങിയ താരങ്ങള് തങ്ങളുടെ റോളുകള് നന്നായി തന്നെ കൈകാര്യം ചെയ്തു.
ആവശ്യമായ പലയിടങ്ങളിലും വൈകാരിക മുഹൂര്ത്തങ്ങളുടെ കുറവും ചിത്രത്തിന്റെ ദൈര്ഘ്യവും പലയിടത്തും വില്ലനാകുന്നുണ്ടെങ്കിലും ഇത്തരം പാളിച്ചകള് മാറ്റി നിര്ത്തിയാല് കുടുംബ പ്രേക്ഷകര്ക്ക് ഇഷ്ടമാകുന്ന രീതിയില് സിനിമ ഒരുക്കാന് അല്ത്താഫിന് സാധിച്ചിട്ടുണ്ട്.
സിനിമയുടെ ടെക്നിക്കല് സൈഡ് എടുത്തു പറയേണ്ടതാണ്. മുകേഷ് മുരളീധരന്റെ ക്യാമറയും ജസ്റ്റിന് വര്ഗീസിന്റെ സംഗീതവും സിനിമയുടെ മൂഡ് നില നിര്ത്താന് സഹായിക്കുന്നതാണ്.
ഒരു കുടുംബത്തെ രോഗങ്ങളും പ്രശ്നങ്ങളും എങ്ങനെ ബാധികും എന്നും തളരാതെ ഇതിനെതിരെ എങ്ങനെ പോരാടണമെന്നുമാണ് ഈ സിനിമ പറയുന്നത്.
ഈ ഓണക്കാലത്ത് കുടുംബ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ചിത്രം തന്നെയായിരിക്കും ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള.
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
ദിലീപ് നായകനായ മാസ്സ് എന്റെർറ്റൈനെർ ചിത്രം "ഭ.ഭ.ബ"യിൽ ജൂലൈ പതിനഞ്ചിനാണ് മോഹൻലാൽ ജോയിൻ ചെയ്തത്. ചിത്രത്തിൽ അതിഥി താരമായി എത്തുന്ന…
മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില് ഉണ്ണി മുകുന്ദനാണ്…
This website uses cookies.