[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Reviews

നിവിൻ പോളിയുടെ പടവെട്ട് പ്രേക്ഷകരുടെ മുന്നിൽ; റിവ്യൂ വായിക്കാം

ഏറെ നാളായി മലയാള സിനിമാ പ്രേമികൾ കാത്തിരുന്ന നിവിൻ പോളി ചിത്രങ്ങളിലൊന്നാണ് പടവെട്ട്. ഈ ചിത്രത്തിന് വേണ്ടി വലിയ രീതിയിൽ ശരീരഭാരം കൂട്ടിയ നിവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞതോടെയാണ് പടവെട്ട് എന്ന ചിത്രത്തിന്റെ മേലുള്ള പ്രതീക്ഷകളേറിയത്. വെറുതെ ഒരു വിനോദ ചിത്രമല്ല ഇതെന്നും, വളരെ ശ്കതമായ കഥ പറയുന്ന ഒരു മാസ്സ് ചിത്രമാണെന്നും ഇതിന്റെ ടീസർ, ട്രൈലെർ, ഇതിലെ ഗാനങ്ങൾ എന്നിവ പുറത്ത് വന്നതോടെ പ്രേക്ഷകർക്ക് മനസ്സിലായി. അത്കൊണ്ട് തന്നെ വമ്പൻ പ്രതീക്ഷകളോടെ തന്നെയാണ് ഇന്ന് റിലീസ് ചെയ്ത ഈ ചിത്രത്തെ അവർ സമീപിച്ചതും. നവാഗതനായ ലിജു കൃഷ്ണ രചിച്ചു സംവിധാനം ചെയ്ത ഈ മാസ്സ് ചിത്രം, യുവ താരം സണ്ണി വെയ്‌ന്റെ സണ്ണി വെയ്ൻ പ്രൊഡക്ഷൻസ്, യോഡ്ലീ ഫിലിംസ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

ഈ ചിത്രം പ്രേക്ഷകരിൽ ഉണ്ടാക്കിയ പ്രതീക്ഷകളോട് നീതി പുലർത്തിയെന്ന് പറഞ്ഞു കൊണ്ട് തന്നെ നമ്മുക്ക് ഈ ചിത്രത്തെ കുറിച്ച് സംസാരിച്ചു തുടങ്ങാം. നിവിൻ പോളി അവതരിപ്പിക്കുന്ന രവി എന്ന കഥാപാത്രത്തിന്റെ ചുറ്റുമാണ് ഇതിന്റെ കഥ വികസിക്കുന്നത്. പ്രത്യേകിച്ച് ഒരു പണിക്കും പോവാതെ വീട്ടിലിരിക്കുന്ന രവിക്ക് ഒരു ചെറിയമ്മ മാത്രമാണുള്ളത്. നാട്ടിലും രവിക്ക് ജോലിക്ക് പോവാത്തവനെന്ന ചീത്തപ്പേരുള്ളതുകൊണ്ട് തന്നെ വലിയ വിലയൊന്നുമില്ല. അങ്ങനെയിരിക്കെ രവിയുടെ ചോർന്നൊലിക്കുന്ന വീട് പുതുക്കി പണിയാൻ സഹായം ചോദിച്ചുള്ള അപേക്ഷ പഞ്ചായത്ത് പരിഗണിക്കാതിരിക്കുകയും, ആ അവസരം മുതലാക്കാൻ കുയ്യാലി എന്ന ഒരു ബിസിനസ്സുകാരൻ ശ്രമിക്കുകയും ചെയ്യുന്നു. രാഷ്ട്രീയ അധികാരം ലക്ഷ്യമാക്കി ഷമ്മി തിലകൻ അവതരിപ്പിക്കുന്ന കുയ്യാലി നടത്തുന്ന ശ്രമങ്ങളും, അതിലൂടെ രവിയുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന സംഭവ വികാസങ്ങളുമാണ് ഈ ചിത്രം പറയുന്നത്.

സംഘർഷം, പോരാട്ടം, അതിജീവനം എന്നീ ആശയങ്ങളെയാണ് പടവെട്ടിലൂടെ ജീവൻ കൊടുത്തുകൊണ്ട് രചയിതാവും സംവിധായകനുമായ ലിജു കൃഷ്ണ പ്രേക്ഷകരുടെ മുന്നിലെത്തിച്ചിരിക്കുന്നത്. വളരെ തീവ്രമായ കഥാസന്ദര്ഭങ്ങളിലൂടെ മുന്നേറുന്ന ഈ ചിത്രം പ്രേക്ഷകനെ വൈകാരികമായി കൂടി ഇതിന്റെ കഥാപശ്‌ചാത്തലത്തിലേക്ക് പെട്ടെന്നു തന്നെ വലിച്ചിടുന്നുണ്ട്. രവി എന്ന കഥാപാത്രത്തിന്റെ വൈകാരികമായ വളർച്ചയും അയാൾ കടന്നു പോകുന്ന സാഹചര്യങ്ങൾ അയാളിൽ കൊണ്ട് വരുന്ന മാറ്റങ്ങൾ, നമ്മുടെ സമൂഹത്തിൽ നടന്നു കൊണ്ടിരിക്കുന്ന ചില കാര്യങ്ങളുടെ കൂടെ വരച്ച് കാട്ടലിലൂടെയാണ് ലിജു കൃഷ്ണ അവതരിപ്പിച്ചിരിക്കുന്നത്. രവിയുടെ വേദനയും പ്രണയവും തിരിച്ചടികളും അതിജീവനവും രവി മുന്നോട്ടു വെക്കുന്ന വിപ്ലവകരമായ ആശയങ്ങളുമെല്ലാം ഒട്ടും ആഴം നഷ്ടപ്പെടാതെ അവതരിപ്പിക്കാൻ സാധിച്ചതിനൊപ്പം തന്നെ, ചിത്രം ആദ്യാവസാനം പ്രേക്ഷകന് വിനോദം പകരുന്ന തരത്തിൽ കൂടിയൊരുക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. ഒരു സോഷ്യോ- പൊളിറ്റിക്കൽ ത്രില്ലറെന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന പടവെട്ട് സാധാരണ പ്രേക്ഷകർക്ക് ഒരു മാസ്സ് ചിത്രം നൽകുന്ന ഹരം കൊടുക്കുന്നുണ്ട്. വളരെ സാധാരണക്കാരനായി, സൂക്ഷ്മമായാണ് നിവിൻ പോളിയുടെ കഥാപാത്രത്തെ ഇതിൽ അവതരിപ്പിച്ചിരിക്കുന്നതെങ്കിൽ, എതിർ വശത്ത് നിൽക്കുന്ന ഷമ്മി തിലകന്റെ കഥാപാത്രത്തെ വളരെ ശ്കതനായാണ് കാണിച്ചിരിക്കുന്നത്. ഈ വ്യത്യസ്തത കൊണ്ട് തന്നെ, ഇവർ തമ്മിലുള്ള സംഘർഷം ഗംഭീര അനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ഇവർ തമ്മിലുള്ള സംഘർഷത്തിലൂടെ മണ്ണ്, പ്രകൃതി, ഭൂമി കയ്യേറ്റം തുടങ്ങി ഒട്ടേറെ വിഷയങ്ങളിലൂടെ തൊട്ടും തലോടിയും ഈ ചിത്രം സഞ്ചരിക്കുന്നുണ്ട്. കർഷകരുടെ ജീവിതവും ഇതിലൂടെ വരച്ചിടുന്നു.

രവി എന്ന കഥാപാത്രമായി നിവിൻ പോളി കാഴ്ച വെച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും ശ്കതമായ പ്രകടനങ്ങളിൽ ഒന്നാണ്. ശാരീരികമായി വരെ ഈ കഥാപാത്രത്തിനായി അദ്ദേഹം വരുത്തിയ മാറ്റം, അതിനു നൽകിയ തീവ്രത വളരെ വലുതാണ്. കഥാപാത്രത്തിന്റെ വളർച്ച ശരീരം കൊണ്ടും, മനസ്സ് കൊണ്ടും, സൂക്ഷ്മമായ ചലനങ്ങൾ കൊണ്ടും, ഭാവ മാറ്റങ്ങൾ കൊണ്ടും, ശരീര ഭാഷ കൊണ്ടുമൊക്കെ നിവിൻ നൽകിയതിനെ അതിഗംഭീരമെന്നു മാത്രമേ വിശേഷിപ്പിക്കാൻ സാധിക്കു. നിവിനൊപ്പം തന്നെ കട്ടക്ക് നിന്ന പ്രകടനമാണ് ഷമ്മി തിലകനും കാഴ്ച വച്ചത്. ഈ നടനെ അതിമനോഹരമായി ഉപയോഗിച്ചാൽ മലയാള സിനിമാ പ്രേമികൾക്ക് മുന്നിലേക്ക് അതിശക്തമായ കഥാപാത്രങ്ങൾ ഇനിയും വരുമെന്ന് ഷമ്മി തിലകൻ നമ്മുക്ക് കാണിച്ചു തരുന്നു. അദിതി ബാലൻ ഒരിക്കൽ കൂടി കാമ്പുള്ള കഥാപാത്രവുമായി വന്ന്, വളരെ സ്വാഭാവികമായ പ്രകടനത്തിലൂടെ കയ്യടി നേടുമ്പോൾ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, വിജയരാഘവൻ, കൈനകിരി തങ്കരാജ്, ബാലൻ പാറക്കൽ, സുധീഷ് എന്നിവരും പ്രേക്ഷകരുടെ മനസ്സിലിടം പിടിക്കുന്ന അഭിനയ തികവാണ് കാഴ്ച വെച്ചിരിക്കുന്നത്. നിവിന്റെ ചെറിയമ്മയായ പുഷ്പയായി രമ്യ സുരേഷ് കാഴ്ച വെച്ചിരിക്കുന്നത് അതിശക്തമായ പ്രകടനമാണ്.

ഈ ചിത്രത്തിന്റെ മികവിൽ ഏറ്റവും നിർണ്ണായകമായിരിക്കുന്നത് ഇതിന്റെ സാങ്കേതിക വശമാണ്. ദീപക് ഡി മേനോന്‍ ഒരുക്കിയ ദൃശ്യങ്ങൾ ചിത്രത്തിന്റെ കഥപാശ്‌ചാത്തലത്തെ ഏറെ കരുത്തോടെയാണ് പ്രേക്ഷകരുടെ മനസ്സിലെത്തിക്കുന്നത്. അതോടൊപ്പം തന്നെ ഗോവിന്ദ് വസന്ത ഒരുക്കിയ സംഗീതവും ഈ ദൃശ്യങ്ങൾക്ക് പാകത പകർന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗാനങ്ങളും പശ്‌ചാത്തല സംഗീതവും പ്രേക്ഷകരുടെ മനസ്സിനെ തൊടുന്നവയും ചിത്രത്തിന്റെ ആവേശം അവരുടെ സിരകളിലേക്ക് പകരുന്നവയുമാണ്. ഇത്രയും ശ്കതമായ സംഗീതവും ദൃശ്യങ്ങളും കൊണ്ട് കരുത്താർന്ന ഇതിന്റെ അവതരണത്തിന് സുഗമമായ ഒഴുക്കാണ് ഷെഫീഖ് മുഹമ്മദ് അലി എന്ന എഡിറ്റ തന്റെ പ്രതിഭ കൊണ്ട് സമ്മാനിച്ചത്.

സംഘർഷം, പോരാട്ടം, അതിജീവനം എന്ന ഇതിന്റെ ആശയങ്ങൾ പോലെ തന്നെയാണ് ഈ ചിത്രം നമുക്ക് നൽകുന്ന അനുഭവവും. സംഘർഷഭരിതമായ, പോരാട്ടങ്ങളുടെ വീര്യം പേറുന്ന, അതിജീവനത്തിന്റെ പ്രതീക്ഷകളും സന്തോഷവും കരുത്തും പകരുന്ന ഒരു ലോകത്തേക്കാണ് സംവിധായകൻ ലിജു കൃഷ്ണയും അദ്ദേഹമൊരുക്കിയ കഥാപാത്രങ്ങളും പ്രേക്ഷകനെ കൂട്ടികൊണ്ട് പോകുന്നത്. അത്കൊണ്ട് തന്നെ തീയേറ്ററുകളിൽ നിന്ന് പടവെട്ട് നമ്മുക്ക് തരുന്ന ഫീൽ അനുഭവിച്ചറിയേണ്ടത് തന്നെയാണ്.

webdesk

Recent Posts

ഷെയിൻ നിഗത്തിൻ്റെ സിനിമ സൂപ്പർഹിറ്റാവുന്നതിൽ അസ്വസ്ഥത ആർക്കാണ്? സോഷ്യൽ മീഡിയ പോസ്റ്റുമായി നിർമാതാവ് സന്തോഷ് ടി കുരുവിള

ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…

6 days ago

മമ്മൂട്ടി – മോഹൻലാൽ – മഹേഷ് നാരായണൻ – ആൻ്റോ ജോസഫ് ചിത്രം “പാട്രിയറ്റ്” ടൈറ്റിൽ ടീസർ പുറത്ത്

മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…

1 week ago

കുടുംബസമേതം കാണാൻ പറ്റിയ ‘അവിഹിതം’ എത്തുന്നു ഒക്ടോബർ 10ന്..

സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…

1 week ago

കിഷ്കിന്ധ കാണ്ഡത്തിനു ശേഷം ദിൻജിത് അയ്യത്താനും ബാഹുൽ രമേശും വീണ്ടും ഒന്നിക്കുന്നു, നായകൻ സന്ദീപ് പ്രദീപ്.

പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…

1 week ago

ചാത്തനോ മാടനോ അതോ മറുതയോ; ആകാംഷയുണർത്തി ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്’ പ്രോമോ സീൻ..

മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്' എന്ന റൊമാൻ്റിക്…

1 week ago

റെട്രോ വൈബിൽ തകർത്താടി ഷറഫുദീനും അനുപമ പരമേശ്വരനും; പെറ്റ് ഡിറ്റക്ടീവിലെ “തരളിത യാമം” ഗാനം പുറത്ത്..

ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…

1 week ago

This website uses cookies.