Abrahaminte Santhathikal Movie Review
മമ്മൂട്ടിയെ നായകനാക്കി ഷാജി പടൂർ സംവിധാനം ചെയ്‌ത ചിത്രമാണ് ‘അബ്രഹാമിന്റെ സന്തതികൾ’. 22 വർഷങ്ങളോളം പല സംവിധായകരുടെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടറായി വർക്ക് ചെയ്ത വ്യക്തിയാണ് ഇദ്ദേഹം. ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അഡേനി തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് ‘അബ്രഹാമിന്റെ സന്തതികൾ’. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും പ്രതീക്ഷ അർപ്പിക്കുന്ന ചിത്രമായിട്ടാണ് പ്രദർശനത്തിനെത്തിയത്.
ഡെറിക് അബ്രഹാം എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കഥ പറയുന്ന ചിത്രം മാസ്സ് സിനിമയേക്കാൾ ഒരു ക്ലാസ് ഫീലാണ് ഉടനീളം പ്രേക്ഷകന് ലഭിക്കുന്നത്. സാധാരണ കേസ് അന്വേഷണത്തേക്കാൾ അദ്ദേഹത്തിന്റെ നെഞ്ചോട് ചേർത്ത് വെക്കാവുന്ന കേസ് അന്വേഷണത്തിൽ ഏർപ്പെടുന്ന നായകന് പിന്നീട് നേരിട്ടേണ്ടി വരുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആദ്യ പകുതി വളരെ സമയം എടുത്തു നല്ല ഫീലിലാണ് സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്, എന്നാൽ രണ്ടാം പകുതി അതിവേഗതയിൽ സഞ്ചരിക്കുന്ന ചിത്രം ക്ലൈമാക്സ് രംഗങ്ങൾ പ്രേക്ഷകനെ ആവേശത്തിലാഴ്ത്തും എന്ന കാര്യത്തിൽ തീർച്ച.
സിനിമയുടെ ആദ്യ 15 മിനിറ്റിലെ കേസ് അനേഷണവും കഥാന്തരീക്ഷവും വളരെ മികച്ചതായിരുന്നു. വളരെ സൂക്ഷ്മമായാണ് ഹനീഫ് അഡേനി തിരക്കഥ എഴുതിരിക്കുന്നത്. ഒരു മാസ്സ് ചിത്രം പ്രതീക്ഷിച്ചു വരുന്നവർക്ക് ഒരുപക്ഷേ ചിത്രം പ്രതീക്ഷച്ച നിലവാരം കിട്ടണം എന്നില്ല. മമ്മൂട്ടി എന്ന നടനെയാണ് ഷാജി പടൂർ ചിത്രത്തിൽ കൂടുതലായും ഉപഗോയിച്ചിരിക്കുന്നത്. ഇമോഷണൽ രംഗങ്ങളിൽ പഴയ മമ്മൂട്ടിയെ കാണാൻ സാധിച്ചു. 10 വർഷം മൂന്ന് മമ്മൂട്ടി ഡേറ്റ് കൊടുത്ത സംവിധായകനാണ് ഷാജി പടൂർ, എന്നാൽ മികച്ച ഒരു തിരക്കഥക്ക് വേണ്ടി കാത്തിരിക്കുകയും ഒടുക്കം അദ്ദേഹം വിജയിക്കുകയും ചെയ്തു.
മമ്മൂട്ടി എന്ന നടന്റെ കരിയറിലെ തന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ഡെറിക് അബ്രഹാം, വളരെ അനായസത്തോട് കൂടി വൈകാരിക രംഗങ്ങളും മാസ്സ് രംഗങ്ങളും കൈകാര്യം ചെയ്തു. ചിത്രത്തിൽ ഉടനീളം മമ്മൂട്ടി സ്റ്റൈലിഷായാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതുപോലെ മലയാള സിനിമയിൽ തിരിച്ചു വരവ് നടത്തിയ കനിഹയുടെ പ്രകടനവും ശ്രദ്ധേയമായിരുന്നു. മമ്മൂട്ടിയുടെ സഹോദരനായി വേഷമിട്ട അൻസൻ പോൾ ചില സമയങ്ങളിൽ ഗ്ലാമർ കൊണ്ടാണോ എന്ന് അറിയില്ല ശരിക്കും മമ്മൂട്ടിയുടെ അനിയൻ തന്നെയാണോ എന്ന് സംശയിച്ചു പോവും.
ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്ത അൽബിയുടെ ഫ്രേം ഉടനീളം മികച്ചു നിന്നു അതുപോലെ സംഗീതവും പഞ്ചാത്തല സംഗീതവും കൈകാര്യം ചെയ്ത ഗോപി സുന്ദർ ഹോളിവുഡ് നിലവാരമുള്ള സംഗീതമാണ് ചിത്രത്തിന് വേണ്ടി ഒരുക്കിയിരിക്കുന്നത്. മഹേഷ് നാരായണന്റെ എഡിറ്റിംഗും പ്രശംസ അർഹിക്കുന്ന ഒന്ന് തന്നെയാണ്. ഈദിന് കുടുംബത്തോടൊപ്പം തീയറ്ററിൽ പോയി കാണാവുന്ന മികച്ചൊരു ചിത്രം തന്നെയാണ് ‘അബ്രഹാമിന്റെ സന്തതികൾ’.
ഒരിക്കൽ കണ്ടുമറന്ന സിനിമ, പിന്നീട് എത്രയോ തവണ ടെലിവിഷനിലൂടെ കണ്ട സിനിമ. അതു വീണ്ടും തിയറ്ററിൽ എത്തുമ്പോൾ അങ്ങോട്ടു യുവ…
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ കെ.വി.അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്ന് നിർമ്മിച്ചു രത്തീന സംവിധാനം ചെയ്ത 'പാതിരാത്രി'…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി സംവിധായിക രത്തീന ഒരുക്കിയ ക്രൈം ഡ്രാമ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രത്തീന സംവിധാനം ചെയ്ത ‘പാതിരാത്രി’ ആണ് ഇന്ന് റിലീസിനെത്തിയ പ്രധാന…
കൃത്യമായ പ്രാസത്തിലും താളത്തിലും വാക്കുകൾ ക്രമീകരിക്കുന്നതിൽ അവിശ്വസനീയമായ കഴിവ് തെളിയിച്ച റാപ്പർ ഫെജോയുടെ പുതിയ ഗാനം പുറത്തിറങ്ങി. ‘ബേബി കൂൾ…
ബ്ലോക്ക്ബസ്റ്റർ "കിഷ്കിന്ധ കാണ്ഡം" എന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിനു ശേഷം സംവിധായകൻ ദിൻജിത് അയ്യത്താൻ, തിരക്കഥാകൃത്ത് ബാഹുൽ രമേശ് എന്നിവർ…
This website uses cookies.