ടോവിനോയെ നായകനാക്കി വിഷ്ണു നാരായൺ സംവിധാനം ചെയ്ത ചിത്രമാണ് ‘മറഡോണ’. കൃഷ്ണമൂർത്തിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. മറഡോണയുടെ ട്രെയ്‌ലർ ഏറെ പ്രതീക്ഷ നൽകുന്ന ഒന്നായിരുന്നു, എന്നാൽപ്പോലും വളരെ ചെറിയ ഹൈപ്പിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. മലയാളികളായ രണ്ട് യുവാക്കളുടെ കഥ പറയുന്ന ഈ ചിത്രത്തിൽ സുധിയെയും മറഡോണയെയും ചുറ്റുപറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. എളുപ്പത്തിൽ പൈസ സമ്പാദിക്കാൻ കോട്ടേഷൻ ടീമിൽ പോലും ഭാഗമാവുന്ന രണ്ട് യുവാക്കളെയാണ് സംവിധായകൻ അണിയിച്ചൊരുക്കിയിരിക്കുന്നത്. സമൂഹത്തിലെ ഉന്നത രാഷ്ട്രീയ നേതാവുമായുള്ള പ്രശ്നത്തെ തുടർന്ന് ജീവതത്തിൽ പിന്നീട് ഓടികൊണ്ടിരിക്കേണ്ടി വരുന്ന മറഡോണയെയാണ് ചിത്രത്തിൽ കാണാൻ സാധിക്കുക. ബന്ധുക്കളുടെ സഹായത്തോടെ മറഡോണ ബാംഗ്ലൂരിൽ താമസം തുടങ്ങുകയും, അതിന് ശേഷം മറഡോണ എന്ന വ്യക്തിക്ക് ചുറ്റുമുള്ള ആളുകളുടെ സ്വാധീനം മൂലം വ്യക്തിത്വത്തിൽ വരുന്ന മാറ്റങ്ങളാണ് കഥ മുന്നോട്ട് കൊണ്ടു പോകുന്നത്.
സംവിധായകൻ വിഷ്ണു നാരായണന്റെയും തിരകഥാകൃത്ത് കൃഷ്ണമൂർത്തിയുടെയും കഥ പറച്ചിലും രണ്ടും മികച്ച രീതിയിൽ അവിഷ്കരിച്ചിട്ടുണ്ട്. മറഡോണയുടെ പുതിയ ജീവിത സാഹചര്യങ്ങൾ ഒരു വശത്തും മറുവശത്ത് മറഡോണയെ തേടിയുള്ള ഗുണ്ടകളുടെ തിരച്ചിലും മനോഹരമായി ദൃശ്യാവിഷ്കാരിച്ചിട്ടുണ്ട്. ടോവിനോയുടെ പ്രകടനം ചിത്രത്തിന് മുതൽകൂടായിരുന്നു. ടോവിനോയുടെ കഥാപാത്രത്തിന് വരുന്ന മാറ്റങ്ങളും താരം വളരെ തന്മയത്തോട് കൂടി കൈകാര്യം ചെയ്തിട്ടുണ്ട്.
നവാഗത സംവിധായകൻ വിഷ്ണു നാരായണന് മികച്ചൊരു തുടക്കമാണ് ഈ ചിത്രത്തിലൂടെ ലഭിച്ചിരിക്കുന്നത്. വൈകാരിക രംഗങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ പഞ്ചാത്തല സംഗീതവും സഹായകരമായിരുന്നു. ചിക്ക്മഗളൂറിലെ ആക്ഷൻ രംഗങ്ങൾ മികച്ചതായിരുന്നു. മറഡോണയും ആശയും തമ്മിലുള്ള പ്രണയ രംഗങ്ങലും സിനിമ പ്രേമികൾക്ക് ഒരു പുത്തൻ അനുഭവം സമ്മാനിക്കും.
വളരെ സ്വാഭാവികമായാണ് കഥാന്തരീക്ഷം സംവിധായകൻ ഒരുക്കിയത്, അനാവശ്യ സംഭാഷണങ്ങൾ ഒന്നും തന്നെ ചിത്രത്തിൽ കാണാൻ സാധിക്കില്ല. പുതുമുഖ നായിക ശരണ്യ ആർ. നായർ പാർട്ട് ടൈം ഹോം നഴ്‌സായാണ് ചിത്രത്തിൽ വേഷമിടുന്നത്. ആദ്യ രംഗം മുതൽ തന്റെ റോൾ ഭംഗിയായി താരം അവതരിപ്പിച്ചിട്ടുണ്ട്.
സുഷിൻ ശ്യാമിന്റെ സംഗീതം ചിത്രത്തിന് നല്ലൊരു സിനിമ അനുഭവം സമ്മാനിക്കുന്ന കാര്യത്തിൽ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് ബോറടിപ്പിക്കാതെ രീതിയുള്ള എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത് സൈജു ശ്രീധരനാണ്. ക്ലൈമാക്സ് ഭാഗങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന കാര്യത്തിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. എന്തുകൊണ്ടും മലയാള സിനിമയിൽ അധികമാരും പരീക്ഷിക്കാത്ത വ്യത്യസ്ത നിറഞ്ഞ ഒരു ടോവിനോ ചിത്രമാണ് ‘മറഡോണ’.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.